Month: January 2022
-
Kerala
പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു
എറണാകുളം: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.കളമശേരി വട്ടേക്കുന്നം പാറപ്പുറത്തു വീട്ടില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് സഹല്‍ (15) ആണ് മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ചത്. ഇടപ്പള്ളി അല്‍അമീന്‍ പബ്ലിക് സ്കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.ഉമ്മ: സജീറ
Read More » -
Kerala
കൊവിഡ് വ്യാപനം:മന്ത്രിസഭാ യോഗം ഇന്ന്,ജില്ലകളിൽ കർശന നിയന്ത്ര ണങ്ങൾക്ക് സാധ്യത
കോവിഡ് വ്യാപന പശ്ചാത്തലത്തിലും, ലോകായുക്താ വിവാദങ്ങൾക്കിടയിലും മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കർശന നിയന്ത്രണം ഏർപെടുത്തുന്നതാനാണ് സാധ്യത. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം ലോകായുക്താ നിയമ ഭേദഗതിയിൽ മുന്നണിയിൽ തന്നെ ഭിന്ന അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ വിഷയം മന്ത്രിസഭാ യോഗത്തിലും ചർച്ചയായേക്കും. ഓർഡിനൻസിൽ ഓപ്പിടരുതെന്ന് ആവശ്യപെട്ട് യു ഡി എഫ് നേതാക്കൾ ഇന്ന് ഗവർണറെ കാണാൻ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് ഇന്ന് ഗവർണറെ കാണുക.
Read More » -
LIFE
അടുക്കളത്തോട്ടത്തിലെ കൃഷി, അറിഞ്ഞിരിക്കേണ്ടത്
ഒരു മൂട് കാന്താരി കൊല്ലയെങ്കിലും നടാത്ത ആരെങ്കിലും ഉണ്ടാകുമോ കേരളത്തിൽ ?.അല്ലെങ്കിൽ ഒരു കറിവേപ്പിൻ തൈ.അതെ, ജീവിതത്തിൽ ഒരിക്കലെങ്കിലും കര്‍ഷകനാകാത്ത ആരും തന്നെയുണ്ടാകാൻ വഴിയില്ല.വര്‍ഷങ്ങളായി കൈമാറിക്കിട്ടിയ അറിവുകളാണ് കര്‍ഷകന്റെ എന്നത്തേയും കൈമുതലും. ഒന്നു ശ്രമിച്ചാൽ അല്ലെങ്കിൽ ഒന്നു ശ്രദ്ധിച്ചാൽ ആവശ്യമായ പച്ചക്കറികളും മറ്റും നമുക്ക് വീട്ടിൽ തന്നെ വിളയിച്ച് എടുക്കാവുന്നതേയുള്ളൂ.അടുക്കളത്തോട്ടം എന്നത് സ്ത്രീകളുടെ മാത്രം ആവശ്യമല്ലെന്നും ഓർക്കുക.പ്രത്യേകിച്ച് ഇന്നത്തെ പച്ചക്കറികളുടെ വിലയെങ്കിലും ഓർക്കുമ്പോൾ… പയര്‍, മുളക്, തക്കാളി, വെണ്ട,വഴുതന തുടങ്ങി വിവിധ പച്ചക്കറി വിളകള്‍ നന്നായി വളരാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും സഹായിക്കുന്ന ചില നാട്ടറിവുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. 1. പയര്‍, മുളക് എന്നിവയുടെ പൂകൊഴിച്ചില്‍ മാറാന്‍ പൊട്ടാഷ് വളമായ ചാരം തടത്തില്‍ ചേര്‍ത്ത് നനച്ച് കൊടുക്കുക. 2.പാവക്കയുടെ കുരുടിപ്പ് മാറാന്‍ 100 ഗ്രാം വെളുത്തുള്ളി അരച്ച് 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക. 3.പടവലം, പാവക്ക, ചുരക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍…
Read More » -
LIFE
ഫോണിന്റെ വേഗതക്കുറവ് പരിഹരിക്കാൻ ഇത് മാത്രം ശ്രദ്ധിച്ചാൽ മതി
നാമെല്ലാവരും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്.ഫോണില്‍ സ്റ്റോറേജ് ഇല്ലാത്തതും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകള്‍ നിറയുന്നതുമെല്ലാം ഇതിന് കാരണമാണ്. മറ്റൊരു പ്രധാന കാരണം ചില ആപ്പുകള്‍ നമ്മളറിയാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വൈപ്പ് ചെയ്തും ഹോം സ്‌ക്രീനിലെ ആപ്പ് ഓവര്‍ വ്യൂ ബട്ടന്‍ തൊട്ടാലും നിങ്ങള്‍ അടുത്തിടെ തുറന്ന ആപ്പുകള്‍ കാണാന്‍ സാധിക്കും.അതിനു താഴെ കാണുന്ന ‘ക്ലിയര്‍ ഓള്‍’ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഇവയെല്ലാം ക്ലോസ് ചെയ്യപ്പെടും. അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യുന്നതിനായി നിരവധി ആപ്പുകള്‍ ലഭ്യമാണ്.കൂട്ടത്തില്‍ ഗൂഗിള്‍ ഫയല്‍സ് മികച്ചതാണെന്ന് പറയാം.ഗൂഗിള്‍ ഫയല്‍സ് ഉപയോഗിച്ച് മെമ്മറി വൃത്തിയാക്കാം.ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇന്‍ഫോ തുറന്ന് അതില്‍ സ്റ്റോറേജ് തിരഞ്ഞെടുത്ത് catche clear ചെയ്യുക. ഫോണുകളിലെ മെമ്മറിയുടെ വലിയൊരു ഭാഗം കയ്യേറി പ്രവര്‍ത്തിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ട്.സോഷ്യല്‍ മീഡിയാ ആപ്പുകളും ബ്രൗസറുകളും അതില്‍ ചിലതാണ്.ഇവയില്‍ പലതും പശ്ചാത്തലത്തില്‍ ചില ജോലികള്‍…
Read More » -
LIFE
പൈൽസിനെയും ക്യാൻസറിനെയും വരെ തടയുന്ന അയ്യപ്പാന അഥവാ മൃതസഞ്ജീവനി
ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് അയ്യപ്പാന അഥവാ വിശല്യകരണി.ശാസ്ത്രീയനാമം അയ്യപ്പാന (Ayapana triplinervis) സംസ്കൃതത്തിൽ അജപർണ എന്ന് അറിയപ്പെടുന്നു.മലയാളത്തിൽ ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നെല്ലാം പറയും. ഈ ചെടിയുടെ നീരും ഇതിന്റെ ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്ക് അണുബാധയേൽക്കാതിരിക്കാനും മുറിവുണക്കാനും ഉപയോഗിച്ചു വരുന്നു. അയ്യപ്പന എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കേണ്ട ഒരു ഔഷധസസ്യമാണ്.മുറിവ്, ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു, ക്യാൻസർ എന്നിവക്ക് ഏറ്റവും ഫലപ്രദമായ ഒരു ഔഷധസസ്യമാണ് ഇത്. രാമായണത്തിൽ വിശല്യകരണി പരാമർശിക്കുന്നുണ്ട്.ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ് അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ ജാംബവാന്റെ നിർദ്ദേശമനുസരിച്ച് ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ടെന്നാണ് പറയപ്പെടുന്നത്. ആയുധങ്ങളാലുണ്ടാകുന്ന മുറിവുണക്കാൻ ഇതുപയോഗിക്കുന്നുവെന്നും പറയുന്നു.ഹനുമാൻ ഹിമാലയത്തിൽ നിന്നും മലപൊക്കി കൊണ്ടുവന്നപ്പോൾ അടർന്നുവീണ മലകളിൽ ഒന്നാണ് വയനാട്ടിലെ ഏഴിമല.വയനാട് ഈ ചെടികൾ കൂടുതലായി കണ്ടുവരുന്നതിനു കാരണവും ഇതാണത്രെ! ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസത്തിലും വിശല്യകരണിയെപ്പറ്റി കൂടുതൽ പ്രതിപാദിക്കുന്നുണ്ട്.വായ് പുണ്ണിന് നാലില വീതം വായിലിട്ട്…
Read More » -
Kerala
ദിലീപിന് ഇന്ന് നിർണായകം, അകത്തോ പുറത്തോ; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നു
കൊച്ചി: മൂന്ന് ദിവസത്തെ മാരത്തോൺ ചോദ്യം ചെയ്യൽ, വിചാരണ നീട്ടാനാവില്ലെന്ന സുപ്രീം കോടതി വിധി, മൊബൈൽ ഫോൺ പിടിച്ചെടുക്കാനുള്ള പൊലീസിന് ശ്രമം, ദിലീപുമായി ബന്ധപ്പെട്ട സകലരേയും പൂട്ടാനുള്ള ഗൂഢനീക്കങ്ങൾ, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം എന്ന് തുടങ്ങി ഒരു സസ്പെൻസ് ത്രില്ലറിനെ വെല്ലുന്ന നിലയിലാണ് ദിലീപ് കേസിൻ്റെ നാൾവഴികൾ. അതിനിടെ ഇന്ന്, അന്വേഷണ ഉദ്യോഗസ്ഥരെ കൊലപെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറും. ഇത് പരിശോധിച്ച ശേഷമാണ് മുന്‍കൂര്‍ ജാമ്യം നല്‍കണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക . ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണ് എന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാർ തന്നെ പല തവണ ഭീഷണിപ്പെടുത്തി എന്നും ദിലീപ് വാദിക്കുന്നു. ഫോൺ ഹാജരാക്കണം…
Read More » -
Kerala
ഡല്‍ഹിയിലെ റിപ്പബ്ലിക് പരേഡില്‍ കേരളത്തിന് അഭിമാനമായി അരുണിമയും ഹരിലക്ഷ്മിയും
ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന് അഭിമാനമായി ഗുരുവായൂര്‍ സ്വദേശിനി അരുണിമയും വടകര ആയഞ്ചേരി സ്വദേശിനി ഹരിലക്ഷ്മിയും. തിരുവെങ്കിടം മേപ്പറത്ത് രമേഷിന്റെയും പ്രീതയുടെയും മകളായ അരുണിമ ഗുരുവായൂര്‍ എല്‍.എഫ് കോളജിലെ ബി.എസ്.സി ഫിസിക്‌സ് വിദ്യാര്‍ത്ഥിനിയാണ്. പട്ടാമ്പി ഗവണ്‍മെന്റ് ശ്രീനീലകണ്ഠ സംസ്‌കൃതകോളേജിലെ ബി.എസ്.സി സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എന്‍.സി.സി കേഡറ്റുമായ പി.ഹരി ലക്ഷ്മി. 28 കെ ഒറ്റപ്പാലം ബെറ്റാലിയനിലെ എന്‍സിസി കേഡറ്റാണ്. ഇതിനു മുന്‍പും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിട്ടുണ്ട് ഹരിലക്ഷ്മി. ഇക്കുറി കേരളം ലക്ഷദ്വീപ് ടീമില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ടു വനിതാ കേഡറ്റുകള്‍ക്ക് ഒപ്പമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. വടകര ആയഞ്ചേരി പദ്മനാഭന്‍ മണലേരിയുടെയും, ഒറ്റപ്പാലം കെ പി എസ് മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഇന്ദിരയുടെയും മകളാണ് ഹരി ലക്ഷ്മി. ഹൈസ്‌കൂള്‍ പഠനകാലത്തും എന്‍.സി.സി ഡയറക്ടര്‍ ജനറലിന്റെ പ്രത്യേക ബഹുമതിക്ക് അര്‍ഹയായിട്ടുണ്ട്. കൂടാതെ കബഡിയില്‍ സംസ്ഥാന തല പുരസ്‌കാരം നേടിയ ഹരി ലക്ഷ്മി കലാമണ്ഡലത്തില്‍…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 18 കാരൻ അറസ്റ്റിൽ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 18 കാരനെ പോലിസ് അറസ്റ്റ് ചെയ്തു.ഗാന്ധി നഗര്‍ പ്ലാക്കൽ അഭിജിത്ത് (18) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Read More » -
LIFE
ചിമ്മിനി കാട്ടില്‍ അവശനിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി
തൃശൂർ: ചിമ്മിനി കാട്ടില്‍ അവശനിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. മൂന്ന് ദിവസം പ്രായമുള്ള ആനക്കുട്ടിയെ കാടിനുള്ളില്‍ നിന്ന് വനപാലകരാണ് കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു ആന. വനം വെറ്ററിനറി സര്ജന് സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്കി. മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് മറ്റ് ആനകള്‍ ഉപേക്ഷിച്ചതോ അല്ലെങ്കില്‍ കൂട്ടംതെറ്റയതോ ആകാമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Kerala
ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധി യുക്തി സഹമല്ല, അപ്പീൽ നൽകും- വി.എസ്, അച്യുതാനന്ദൻ
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി.എസ് അച്യുതാനന്ദൻ. കോടതി വിധി യുക്തി സഹമല്ലെന്ന് പറഞ്ഞ വി.എസ് അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നു വി.എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി. പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടിതന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളിപ്പോയി. വൈകാരികമായിട്ടാണ് സബ്കോടതി കേസ് പരിഗണിച്ചത്. എന്നാൽ നിയമപരമായും തെളിവുകൾ നിരത്തിയുള്ള വിലയിരുത്തലുമാണ് ഉണ്ടാകേണ്ടിയിരുന്നത്. ഇത് ഉണ്ടാകാത്ത കാര്യം കോടതിയെ അറിയിക്കുമെന്ന് വി.എസിന്റെ ഓഫീസ് അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: “സോളാർ അഴിമതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി ‘ചാനൽ’ അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന വി. എസ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ഉമ്മൻചാണ്ടി കോടതിയിൽ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ…
Read More »