IndiaNEWS

തമിഴ്നാട്ടിൽ ഷൂ​ട്ടിം​ഗ് പരിശീലനത്തിനിടയിൽ വെ​ടി​യേ​റ്റ കു​ട്ടി മരിച്ചു

ഡിസംബർ 30-നാണ് കുട്ടിക്ക് വെടിയേറ്റത്
 
മിഴ്നാട്ടിൽ പു​തു​ക്കോ​ട്ട​യ്ക്കു  സമീപം സി​ഐ​എ​സ്എ​ഫ് ക്യാ​മ്പി​ലെ ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​ടി​യേ​റ്റ കു​ട്ടി മ​രി​ച്ചു. പു​തു​ക്കോ​ട്ട​യി​ലെ ക​ലൈ​സെ​ൽ​വ​ന്‍റെ മ​ക​ൻ പു​ക​ഴേ​ന്തി (11) ആ​ണ് മ​രി​ച്ച​ത്. ഡി​സം​ബ​ർ 30നാ​ണ് കു​ട്ടി​ക്ക് വെ​ടി​യേ​റ്റ​ത്.
 പുതുക്കോട്ട നാർത്താമലയിലെ ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ന് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന കു​ട്ടി​യു​ടെ തലയിൽ സിഐഎസ്എഫിന്റ പരിശീലനത്തിനിടയിൽ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​ ത​ഞ്ചാ​വൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ഡിസംബർ 30 മുതൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Back to top button
error: