NEWS

തൃശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി

അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് മകൾ ശൃദ്യയെ മുറിയിൽ കയറ്റി വാതിൽ ചാരിയ ശേഷം സുരേഷ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അയാൾ സ്വയം വെട്ടി പരിക്കേൽപ്പിച്ചു. അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്

തൃശൂർ: ചേർപ്പ് വെങ്ങിണിശ്ശേരിയിൽ മാനസികസ്വാസ്ത്യമുള്ള മകളെ അച്ഛൻ വെട്ടി കൊന്നു. ചേനം സ്വദേശി സുരേഷാണ് മകൾ ശൃദ്യയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പിതാവ് സ്വയം വെട്ടിപരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. രാവിലെയാണ് സംഭവം. അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ശൃദ്യയെ മുറിയിൽ കയറ്റി വാതിൽ ചാരിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചു.
അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്.
മത്സ്യ വില്പനക്കാരനായ സുരേഷിനു സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് അയൽക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: