ഗതാഗതക്കുരുക്കിനും അന്തരീക്ഷമലിനീകരണത്തിനും ഇടയാക്കുന്ന വിധത്തിൽ വാഹനപ്പെരുപ്പത്തിലേക്ക് കേരളം നീങ്ങുന്നതായി റിപ്പോർട്ട്.
മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിലെ നിരത്തുകളിൽ ഇപ്പോഴുള്ളത് 1.56 കോടി വാഹനങ്ങൾ.2021-ൽ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങൾ ഇറങ്ങി. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുൻവർഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വർധനയുണ്ട്. ഇതിൽ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്.വാഹനങ്ങൾ വഴിയുള്ള അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ വർധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബദൽ യാത്രാമാർഗങ്ങൾ തേടിയില്ലെങ്കിൽ കേരളവും ഡൽഹിക്ക് സമാനമായ അന്തരീക്ഷമലിനീകരണത്തിലേക്ക് നീങ്ങുമെന്നും പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്റർനാഷണൽ റിസർച്ച് ജേണൽ ഓഫ് എൻജിനറിങ് ആൻഡ് ടെക്നോളജിയിയുടെയാണ് പഠനറിപ്പോർട്ട്