NEWS

‘പുലിമട’ തുടങ്ങി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പുലിമട’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു.

ഇങ്ക് ലാബ് സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൂപ്പർ ഡീലക്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡിക്സൻപൊടുത്താസും സുരാജ് പി.എസ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അമ്പലവയൽ മൗണ്ട് അവന്യു ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങോടെയാണ്‌ തുടക്ക മിട്ടത്.
പ്രശസ്തകോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് ജോജു ജോർജ്, ഏ.കെ.സാജൻ, ജോജുവിൻ്റെ
സഹോദരൻ വർക്കി, നടൻ സുധീർ, എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
തുടർന്ന് ഡിക്സൻപൊടുത്താസ് സ്വിച്ചോൺ കർമ്മം നടത്തി.
സുരാജ് ഫസ്റ്റ് ക്ലാപ്പു നൽകിയതോടെ ചിത്രീകരണത്തിന് ആരംഭം കുറിച്ചു.

ജോജു ജോർജാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിൻസൻ്റ് സ്ക്കറിയാ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽ കുടിയേറിയ ഒരു കർഷക കുടുംബത്തിലെ അംഗമാണ് വിൻസൻ്റ് സ്കറിയാ എന്ന കറിയാച്ചൻ.
പൊലീസ് ഡിപ്പാർട്ട് മെൻ്റിലാണങ്കിലും കൃഷിയിലും പൊതു പ്രവർത്തനങ്ങളിലുമൊക്കെ സജീവം. ഔദ്യോഗിക ജീവിതം ഒരു പേരിനു മാത്രം.
ഒറ്റയാൾ ജീവിതമാണ് നയിക്കുന്നത്.
ഇദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾ ഉള്ള ഒരു പെൺകുട്ടി കടന്നു വരുന്നു. ഇതുവരെ അയാൾ പിന്തുടർന്നു വന്ന ജീവിതത്തെത്തന്നെ മാറ്റിമറിച്ചു ആ പെൺകുട്ടിയുടെ പ്രവേശം. വിൻസൻ്റ് അവളുമായി മാനസ്സികമായും ഏറെ അടുത്തു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ്, തികഞ്ഞ ത്രില്ലർ മൂഡിൽ ഏ.കെ.സാജൻ അവതരിപ്പിക്കുന്നത്.
പ്രശസ്ത തമിഴ് നായിക ഐശ്യര്യാ രാജേഷാണ് ഈ ചിത്രത്തിലെ നായികയാകുന്നത്.

ബാലചന്ദ്രമേനോൻ , ചെമ്പൻ വിനോദ്, ലിജോമോൾ ജോണി ആൻ്റണി, ഷിബില, ജാഫർ ഇടുക്കി, സംവിധായകൻ ജിയോബേബി, അബു സലിം, പ്രശസ്ത തിരക്കഥാകൃത്ത്, ദിലീഷ് നായർ, പൗളി വത്സൻ, സോനാ നായർ, അബിൻ, റോഷൻ, ഷൈനി, കൃഷ്ണപ്രഭാ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം: ജേയ്ക്ക് ബിജോയ്സ്

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ഒരിടവേളക്കുശേഷമാണ് വേണു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

എഡിറ്റിംഗ്: വിവേക് ഹർഷൻ.
കലാസംവിധാനം: വിനീഷ് ബംഗ്ളാൻ
മേക്കപ്പ്: സുനിൽ റഹ്മാൻ,
കോസ്റ്റും -.ഡിസൈൻ -സുനിൽ റഹ്മാൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ബാബുരാജ് മനിശ്ശേരി,എബി.
പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് പെരുമ്പാവൂർ
വയനാട്ടിലെ വിവിധ ലൊക്കേഷനു കളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും

വാഴൂർ ജോസ്.
ഫോട്ടോ: അനൂപ് ചാക്കോ

Back to top button
error: