KeralaNEWS

ആദിവാസി പെൺകുട്ടിയുടെ മരണം : യുവാവ് അറസ്റ്റിൽ

 

തിരുവനന്തപുരം പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ ഇടിഞ്ഞാർ വിട്ടിക്കാവിലെ 17 വയസുകാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ .തെന്നൂർ വില്ലേജിൽ ഇടിഞ്ഞാർ കല്യാണി കരിക്കകം സോജി ഭവനിൽ തുളസീധരൻ മകൻ അലൻ പീറ്റർ (25 ) ആണ് അറസ്റ്റിൽ ആയത്. പെൺകുട്ടിയെ നവംബർ 1ന് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി യുവാവുമായി പ്രണയത്തിൽ ആയിരുന്നു എന്ന് തെളിഞ്ഞിരുന്നു.

Signature-ad

പോസ്റ്റ് മോർട്ടം പരിശോധനയിൽ പെൺകുട്ടി ശാരീരികമായി ചൂഷണം ചെയ്തതായി വെളിവാകുകയും തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. SC/ST നിയമപ്രകാരമുള്ള നടപടികളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

നെടുമങ്ങാട് ASP ശ്രീ രാജ് പ്രസാദ് IPS അവർകളുടെ മേൽ നോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ CK മനോജ്, SI നിസ്സാറുദ്ദീൻ, GSi വിനോദ്, ഉദയകുമാർ , റഹിം, SCPO അനീഷ്, എനിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തിയത്.

Back to top button
error: