KeralaNEWS

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കയത്തില്‍ വീണ് മരിച്ചു

തൃശൂർ: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥിനി കുളിക്കാനിറങ്ങവേ കയത്തില്‍ വീണ് മരിച്ചു. മണ്ണുത്തി പൊറത്തൂര്‍ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകള്‍ ഡാരസ് മരിയ(16) ആണ് മരിച്ചത്.കണ്ണാറ ഒരപ്പന്‍കെട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് അപകടം നടന്നത്.
ഡാരസിനോടൊപ്പം കയത്തില്‍ വീണ അഗളി ജെല്ലിപ്പാറ എട്ടിയാട്ട് പറമ്പില്‍ നിഷാദിന്റെ മകന്‍ റയാന്‍ (5) അപകടനില തരണം ചെയ്തു.കുട്ടികള്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് കയത്തില്‍ നിന്നു കുട്ടികളെ കയറ്റിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡാരസിനെ രക്ഷിക്കാനായില്ല.

Back to top button
error: