KeralaNEWS

ശബരിമലയോളം പ്രാധാന്യമുള്ള മറ്റ് അയ്യപ്പ ക്ഷേത്രങ്ങൾ

യ്യപ്പനെന്നാൽ ശബരിമലയും ശബരിമലയെന്നാൽ അയ്യപ്പനുമാണ് മലയാളികൾക്ക്.എന്നാൽ ശബരിമല അല്ലാതെയും കേരളത്തിൽ അയ്യപ്പ ക്ഷേത്രങ്ങളുള്ള കാര്യം അറിയുമോ?അയ്യപ്പന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ആരാധിക്കുന്ന മറ്റു നാലു ക്ഷേത്രങ്ങള്‍ കൂടി നമ്മുടെ നാട്ടിലുണ്ട്. ശബരിമലയോളം പ്രാധാന്യമുള്ള ആ അയ്യപ്പ ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ശബരിമല കൂടൈതെ മറ്റു പ്രധാനപ്പെട്ട നാലു അയ്യപ്പ ക്ഷേത്രങ്ങളാണ് കേരളത്തിലുള്ളത്. അച്ചൻകോവിൽ ശാസ്താ ക്ഷേത്രം, ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം. കുളത്തൂപുഴ ശാസ്താ ക്ഷേത്രം, പൊന്നമ്പലമേട് ക്ഷേത്രം എന്നിവയാണ് ഈ പട്ടികയിലെ ക്ഷേത്രങ്ങൾ. പഞ്ച ശാസ്താ ക്ഷേത്രങ്ങള്‍ എന്നും ഇവ അറിയപ്പെടുന്നു. ഇത് കൂടാതെ ആറാട്ടുപുഴ ക്ഷേത്രം, ഇളംകുളം ധർമ്മ ശാസ്താ ക്ഷേത്രം, ഉമ്പർനട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, തുടങ്ങിയവയവയും പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളാണ്.
അയ്യപ്പന്റെ വ്യത്യസ്തമായ സങ്കല്പങ്ങളെയാണ് ഈ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ ബാലകൻ, ആര്യങ്കാവിൽ യുവാവ്, അച്ചൻ കോവിലിൽ കുടുംബസ്ഥൻ എന്നീ സങ്കൽപ്പങ്ങളിലാണ് ആരാധന നടത്തുന്നത്. നാലാമത്തെ സങ്കല്പം ഏതാണ് എന്ന് കൃത്യമായ ധാരണകൾ ഇല്ലെങ്കിലും അഞ്ചാമത്തേത് സന്യാസ സങ്കല്പത്തിൽ ആരാധിക്കുന്ന ശബരിമലയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ അയ്യപ്പ ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. പെരിയാർ കടുവ സംരക്ഷണ സങ്കേതത്തിനുള്ളിൽ 18 മലകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്.തീർഥാടന കാലത്ത് ലോകത്തിൽ തന്നെ ഏറ്റവും അധികം തീർഥാടകരും വിശ്വാസികളും എത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 480 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Back to top button
error: