തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര് (18 വയസ്സ്), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നുമെത്തിയ യുവതി (44), അയര്‍ലന്‍ഡില്‍ നിന്നുമെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നു വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Related Articles
കണ്ണൂരിൽ തൊഴിൽ തട്ടിപ്പു സംഘങ്ങളുടെ വലയിൽ വീഴുന്നവർ നിരവധി: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി, 3 പ്രതികളും യു.കെയിൽ തന്നെ
December 5, 2024
ഹോട്ടലിന് മുന്നിൽ ആഭിചാര ക്രിയ: സംശയത്തിൻ്റെ പേരിൽ ഓട്ടോ ഡ്രൈവറെ ജീപ്പിടിച്ചു കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ
December 5, 2024
ലോക ക്ലാസിക്ക് ത്രിദിന ഫിലിം ഫെസ്റ്റിവൽ, പബ്ലിക് ലൈബ്രറി മിനി തീയറ്ററിൽ ഡിസംബർ 6 മുതൽ
December 4, 2024
Check Also
Close