Month: October 2021

  • NEWS

    പ്ലസ് വൺ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച അക്രമിക്ക് ആറ് വർഷം തടവും 20,000 രൂപ പിഴയും

    സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൂട്ടുകാരികളോടൊപ്പം ഗുരുവായൂർ ഗാന്ധിനഗർ റോഡിലൂടെ നടന്നു പോകുന്നതിനിടെ പെൺകുട്ടിയുടെ ശരീരത്തിൽ കടന്ന് പിടിച്ച് ലൈംഗികാതിക്രമം നടത്തി എന്നതാണ് കുറ്റം. തൃശൂർ:പ്ലസ് വൺ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവിന് ആറ് വർഷം തടവും 20,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പിച്ചി പായിക്കണ്ടം പോന്നോർ വീട്ടിൽ പ്രിൻസ് (37) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് എം.പി ഷിബുവാണ് ശിക്ഷിച്ചത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൂട്ടുകാരികളോടൊപ്പം ഗുരുവായൂർ ഗാന്ധിനഗർ റോഡിലൂടെ നടന്നു പോകുന്നതിനിടെ പെൺകുട്ടിയുടെ ശരീരത്തിൽ കടന്ന് പിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കുറ്റം. ഗുരുവായൂർ ടെമ്പിൾ പോലീസാണ് 2019 ൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വക്കേറ്റ് കെ.എസ് ബിനോയ് ഹാജരായി. 22 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും, തെളിവുകൾ നിരത്തുകയും ചെയ്തു. ഗുരുവായൂർ അസി പൊലീസ് കമ്മീഷണർ ആയിരുന്ന ടി ബിജു ഭാസ്കറും, ഗുരുവായൂർ ടെമ്പിൾ…

    Read More »
  • NEWS

    കരുനാഗപ്പള്ളിയിൽ നിന്നും യുവാക്കളെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് പേർ പോലീസ് വലയിൽ കുടുങ്ങി

    ദേശീയപാതയില്‍ വച്ചാണ് സജാദിനെയും അജ്മലിനെയും ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ട് കായംകുളം ഭാഗത്തേക്ക് പോയത്. കാറില്‍ നടന്ന പിടിവലിക്കിടയില്‍ അജ്മല്‍ ഓച്ചിറ വച്ച് രക്ഷപ്പെട്ടു. പിന്നാലെ എത്തിയ കരുനാഗപ്പളളി പോലീസും നാട്ടുകാരും ചേര്‍ന്ന് കായകുളത്ത് വച്ച് സജാദിനെ രക്ഷിച്ചു. കരുനാഗപ്പള്ളി-കായംകുളം ഹൈവേയില്‍ സിനിമാ സ്റ്റൈല്‍ ചേസിംങ്, സ്റ്റണ്ട്… കൊല്ലം: യുവാക്കളെ കാറില്‍ കയറ്റി സിനിമാ സ്റ്റൈലില്‍ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായി. കാര്‍ത്തികപ്പളളി ഗോവിന്ദമുട്ടം ദേവികുളങ്ങര ക്ഷേത്രത്തിന് സമീപം തറയില്‍ വീട്ടില്‍ രാഹുല്‍ (25), ഗോവിന്ദമുട്ടം ദേവികുളങ്ങര ക്ഷേത്രത്തിന് സമീപം പുതിയ വീട്ടില്‍ തെക്കതില്‍ രാഹുല്‍ (28) എന്നിവരാണ് പോലീസ് പിടിയിലായത്. തേവലക്കര സ്വദേശിയായ സജാദ്, സുഹൃത്തായ അജ്മല്‍ എന്നിവരെയാണ് തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചത്. കഴിഞ്ഞ 28 ന് രാത്രി 11 മണിക്ക് കരുനാഗപ്പള്ളി ലാലാജി മുക്കിന് സമീപമുളള ആഡിറ്റോറിയത്തിന്‍റെ മുന്‍വശം ദേശീയപാതയില്‍ ഇവരുള്‍പ്പെടെ നിന്ന യുവാക്കളോട് കാറില്‍ വന്ന സംഘം പണം…

    Read More »
  • NEWS

    ഒരു കാമുകി, രണ്ട് കാമുകന്മാർ; കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയ ക്വട്ടേഷൻ, പ്രതി കസ്റ്റഡിയിൽ

    പാലാ പൂവരണി സ്വദേശി, ഓട്ടോ ഡ്രൈവറായ അഖിലിനെയാണ് വിഷ്ണു കോലപ്പെടുത്താൻ ശ്രമിച്ചത്. വിഷ്ണുവിന് ക്വട്ടേഷൻ നൽകിയത് പാലാ സ്വദേശി വൈശാഖും. അഖിലും വൈശാഖും ഒരേ പെൺകുട്ടിയെ പ്രണയിച്ചു. ഇത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലെത്തിത് കോട്ടയം: ഒരു കാമുകിക്ക് വേണ്ടി രണ്ട് കാമുകന്മാർക്കിടയിൽ ഉടലെടുത്ത ശത്രുതയുടെ ഭാഗമാണ് കോട്ടയത്തെ കൊലപാതക ശ്രമവും ഓട്ടോറിക്ഷാ കത്തിക്കലും. കാമുകന്മാർ തമ്മിലുള്ള വൈരം ഒടുവിൽ ചോരക്കളിയിലേയ്ക്കു വരെ നീണ്ടു. കോട്ടയം മെഡിക്കൽ കോളജിന് സമീപം ഓട്ടോറിക്ഷാ കത്തിച്ച് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയ ക്വട്ടേഷൻ്റെ ഭാഗമാണെന്ന് വ്യക്തമായി. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സംഭവത്തിലെ ദുരൂഹത നീങ്ങി. കാഞ്ഞിരപ്പള്ളി ചൂണ്ടച്ചേരി സ്വദേശി വിഷ്ണു (27) ആണ് അറസ്റ്റിലായത്. പാലാ പൂവരണി സ്വദേശി, ഓട്ടോ ഡ്രൈവറായ അഖിലിനെയാണ് വിഷ്ണു കോലപ്പെടുത്താൻ ശ്രമിച്ചത്. വിഷ്ണുവിന് ക്വട്ടേഷൻ നൽകിയത് പാലാ സ്വദേശി വൈശാഖും. അഖിലും വൈശാഖും ഒരേ പെൺകുട്ടിയെ പ്രണയിച്ചു. ഇത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലെത്തിത്.…

    Read More »
  • NEWS

    ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് കരുതിയിരുന്നെതാണ്. പക്ഷേ ഇപ്പോഴാണ് അതിനുളള സമയം ആയതെന്നു നരേന്ദ്ര മോദി പറഞ്ഞു. എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 1999ൽ ജോണ്‍ പോള്‍ രണ്ടാമനാണ് അവസാനം ഇന്ത്യയിലെത്തിയ മാ‍ര്‍പാപ്പയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം  വത്തിക്കാൻ: ഇന്ന് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ച്ചയിൽഫ്രാന്‍സിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരമേൽക്കുമ്പോൾതന്നെ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് കരുതിയിരുന്നെതാണെന്നും ഇപ്പോഴാണ് അതിന്റെ സമയം ആയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വത്തിക്കാനിൽ ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി മാർ പാപ്പയെ ഇന്ത്യാ സന്ദർശനത്തിന് ക്ഷണിച്ചത്. അതേസമയം ഇന്ത്യയും വത്തിക്കാനുമായുള്ള ഹൃദ്യമായ ബന്ധം ഊട്ടിയുറപ്പിക്കുന്നിനു വേണ്ടിയുള്ള ചർച്ചകൾ നടന്നെന്നാണ് വത്തിക്കാന്റെ ഔദ്യോഗിക പ്രതികരണം. വിവിധ വിഷയങ്ങളിൽ ചർച്ച നടന്നെന്ന് നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചയിൽ മാർപാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ബിജെപി നേതാവ് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 1999ൽ ജോണ്‍ പോള്‍ രണ്ടാമനാണ് അവസാനം ഇന്ത്യയിലെത്തിയ മാ‍ര്‍പാപ്പയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ…

    Read More »
  • NEWS

    സജി വീട്ടിലേക്ക് കയറുന്നത് ഏണിയിലൂടെ, ഹൈവേക്ക് സ്ഥലം വിട്ടുകൊടുത്തതുകൊണ്ട് വെട്ടിലായ കുടുംബം

    മുമ്പത്തേതുപോലെ റോഡിൽ നിന്ന് പടികൾ കെട്ടികൊടുക്കാം എന്നായിരുന്നു വാഗ്ദാനം. പക്ഷേ അത് നടപ്പിലായില്ല.വീട്ടിലേക്ക് കയറാൻ ഒരു ചെറുവഴി വെട്ടി കൊടുത്തുകൊണ്ട് കരാറുകൾ തടിതപ്പി. കെ.എസ്.ടി.പി അധികൃതരുടെ മുമ്പിൽ നിരവധി തവണ പരാതിയുമായി ചെന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല മണിമല: പുനലൂർ – മൂവാറ്റുപുഴ ഹൈവേയ്ക്ക് സ്ഥലം വിട്ടുകൊടുത്തതു മൂലം വീട്ടിലേക്ക് കയറാനുള്ള വഴി നഷ്ടപ്പെട്ടിരിക്കുകയാണ് ചെറുവള്ളിക്കാരൻ സജിക്ക്. ചെറുവള്ളി കൈപ്പൻപ്ലാക്കൽ സജി സെബാസ്റ്റ്യനാണ് സംസ്ഥാനപാത നിർമ്മാണത്തിലൂടെ പെരുവഴിയിലായത്. റോഡ് നിർമ്മാണത്തിന് മുമ്പ് സജിയുടെ വീട്ടിലേക്ക് വഴിയും കയറുവാനുള്ള പടികളും ഉണ്ടായിരുന്നു. എന്നാൽ റോഡ് നിർമ്മാണത്തോടെ ഇവ രണ്ടും നഷ്ടമായി. വീടിനു മുമ്പിൽ ഉണ്ടായിരുന്ന മുറ്റം അരിഞ്ഞെടുത്തതോടെ 20 അടി ഉയരത്തിലുള്ള തിട്ടയിലായി ഇപ്പോൾ സജിയുടെ വീട്. മുമ്പ് ഉണ്ടായിരുന്നതുപോലെ റോഡിൽ നിന്ന് പടികൾ കെട്ടികൊടുക്കാം എന്നായിരുന്നു വാഗ്ദാനം. പക്ഷേ അത് നടപ്പിലായില്ല.വീട്ടിലേക്ക് കയറാൻ ഒരു ചെറുവഴി വെട്ടി കൊടുത്തുകൊണ്ട് കരാറുകൾ തടിതപ്പി. കെ.എസ്.ടി.പി അധികൃതരുടെ മുമ്പിൽ നിരവധി തവണ പരാതിയുമായി ചെന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സജി…

    Read More »
  • NEWS

    വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

    വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചത്. ഇരുവരും കരിക്കോട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളാണ് കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്ക് സമീപം വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചത്. കരിക്കോട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട് സ്വദേശി അര്‍ജുന്‍, കണ്ണൂര്‍ സ്വദേശി റിസ്വാന്‍ എന്നിവരാണ് മരിച്ചത്.

    Read More »
  • NEWS

    പിണറായിക്ക്  വീണ്ടും സുധാകരൻ വക പുലഭ്യം, പ്രതിപക്ഷ നേതാവിനുള്ള സുരക്ഷ കുറച്ചതിൽ ക്ഷുഭിതനായി കെ.പി.സി.സി അദ്ധ്യക്ഷൻ

    “ജനം  ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങള്‍ക്ക് ഭയമില്ല. പണ്ട് വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലില്‍ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ പോലീസ് കാവലില്‍  മംഗലാപുരത്ത് പ്രസംഗിക്കുന്നതും കണ്ടു…” മുഖ്യമന്ത്രിക്കെതിരെ ഉണ്ടയില്ലാ വെടിയുമായി കെ.സുധാകരൻ്റെ നിഴൽ യുദ്ധം തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനുള്ള സുരക്ഷ കുറച്ചതിൽ രോഷാകുലനായി കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ അല്‍പത്തരമാണതെന്ന് ഫെയ്സ് ബുക്ക് കുറിപ്പിൽ കെ.പി.സി.സി അദ്ധ്യക്ഷൻ വിമര്‍ശിച്ചു. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍  മുഖ്യമന്ത്രിക്ക് നൂറു കണക്കിന് പൊലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണം. എന്നാല്‍ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളില്‍ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം  ആക്രമിക്കുമെന്ന ഭയം ഞങ്ങള്‍ക്കില്ല. വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലില്‍ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ പൊലീസ് കാവലില്‍  മംഗലാപുരത്ത്…

    Read More »
  • NEWS

    മന്ത്രവാദവും സദാചാര ഗുണ്ടായിസവും തടയാൻ നിയമം നിർദ്ദേശിച്ച് നിയമ പരിഷ്കരണ കമ്മീഷൻ

      മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉൾപ്പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിർമ്മാണ ശുപാർശകളുമായി നിയമപരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ സമാഹൃത റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നിയമ മന്ത്രി പി.രാജീവ് റിപ്പോർട്ട് ഏറ്റുവാങ്ങി. സദാചാര ഗുണ്ടായിസം തടയുന്നതിനും അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനുള്ള നിയമം നിർമ്മിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. മത-ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള സദാചാര ഗുണ്ടായിസവും ആൾക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള നിയമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, റസിഡന്റ്സ് അസാസിയേഷനുകളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിങ്ങനെ പുതിയ നിയമനിർമ്മാണത്തിനുള്ള 12 ബില്ലുകൾ, കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കാനുള്ള 1 ബില്ല്, നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കുന്ന 4 ബില്ലുകൾ, ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള 4 ബില്ലുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിയമപരിഷ്കരണ കമ്മീഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായർ, ലോ സെക്രട്ടറി ഹരി. വി.നായർ എന്നിവർ…

    Read More »
  • NEWS

    വീടുപണിയുടെ തടസം നീക്കാൻ വന്ന വീട്ടമ്മയോട് ‘മന്ത്രവാദിനി’ തട്ടിയെടുത്തത് 400പവനും 20 ലക്ഷവും, ഒടുവിൽ…

    പ്രബുദ്ധ കേരളത്തിൽ തന്നെയോ ഇതൊക്കെ സംഭവിക്കുന്നത് എന്നോർത്ത് ഞെട്ടണ്ട. വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാഹിദ എന്ന വീട്ടമ്മ മന്ത്രവാദിനിയായ റഹ്മത്തിനെ സമീപിച്ചത്. ഒടുവിൽ 400 പവന്‍ സ്വര്‍ണവും  20 ലക്ഷം രൂപയും മന്ത്രവാദിനി തട്ടിയെടുത്തു. കാര്യം നടന്നതുമില്ല കാശും പോയി. അങ്ങനെയാണ് വീട്ടമ്മ നിയമത്തിൻ്റെ വഴിയെ നീങ്ങാൻ തീരുമാനിച്ചത് കോഴിക്കോട്: മുടങ്ങി കിടക്കുന്ന വീടുപണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സമീപിച്ച വീട്ടമ്മയിൽ നിന്ന് മന്ത്രവാദിനി തട്ടിയെടുത്തത് 400 പവന്‍ സ്വര്‍ണവും  20 ലക്ഷം രൂപയും. ഒടുവിൽ മന്ത്രസിദ്ധി ഫലിക്കാതെ വന്നപ്പോൾ വീട്ടമ്മ പൊലീസിനെ സമീപിച്ചു. 2015ലാണ് സംഭവം. കാപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മന്ത്രവാദിനിയെ രണ്ട് വര്‍ഷം തടവിനും 10000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദ, റഹ്മത്തിനെ സമീപിക്കുന്നത്. ഒടുവിൽ ഷാഹിദയ്ക്ക് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം…

    Read More »
  • NEWS

    വാ​ക്സി​നെ​ടു​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ വ​രേ​ണ്ട​തി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: വാ​ക്സി​നെ​ടു​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ വ​രേ​ണ്ട​തി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇ​തി​നാ​യി പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​റ​ക്കി​ല്ല. ഇ​തൊ​രു നി​ർ​ദേ​ശ​മാ​യി എ​ല്ലാ​വ​രും കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത് അ​തി​നാ​ലാ​ണ് വാ​ക്സി​നെ​ടു​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ വ​രേ​ണ്ടെ​ന്ന് പ​റ​യാ​ൻ കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഇ​റ​ക്കി​യ മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ച് സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്ത​ണം. സ്കൂ​ൾ തു​റ​ന്ന് ര​ണ്ടാ​ഴ്ച​ക്കാ​ലം സി​ല​ബ​സ് പ്ര​കാ​ര​മു​ള്ള ക്ലാ​സു​ക​ൾ വേ​ണ്ടെ​ന്നും ല​ളി​ത​മാ​യ ക്ലാ​സു​ക​ൾ മാ​ത്രം മ​തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നേ​രി​ൽ ക​ണ്ട് വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

    Read More »
Back to top button
error: