ഒരു കാമുകി, രണ്ട് കാമുകന്മാർ; കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയ ക്വട്ടേഷൻ, പ്രതി കസ്റ്റഡിയിൽ
പാലാ പൂവരണി സ്വദേശി, ഓട്ടോ ഡ്രൈവറായ അഖിലിനെയാണ് വിഷ്ണു കോലപ്പെടുത്താൻ ശ്രമിച്ചത്. വിഷ്ണുവിന് ക്വട്ടേഷൻ നൽകിയത് പാലാ സ്വദേശി വൈശാഖും. അഖിലും വൈശാഖും ഒരേ പെൺകുട്ടിയെ പ്രണയിച്ചു. ഇത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലെത്തിത്
കോട്ടയം: ഒരു കാമുകിക്ക് വേണ്ടി രണ്ട് കാമുകന്മാർക്കിടയിൽ ഉടലെടുത്ത ശത്രുതയുടെ ഭാഗമാണ് കോട്ടയത്തെ കൊലപാതക ശ്രമവും ഓട്ടോറിക്ഷാ കത്തിക്കലും. കാമുകന്മാർ തമ്മിലുള്ള വൈരം ഒടുവിൽ ചോരക്കളിയിലേയ്ക്കു വരെ നീണ്ടു.
കോട്ടയം മെഡിക്കൽ കോളജിന് സമീപം ഓട്ടോറിക്ഷാ കത്തിച്ച് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയ ക്വട്ടേഷൻ്റെ ഭാഗമാണെന്ന് വ്യക്തമായി. ഗാന്ധിനഗർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സംഭവത്തിലെ ദുരൂഹത നീങ്ങി. കാഞ്ഞിരപ്പള്ളി ചൂണ്ടച്ചേരി സ്വദേശി വിഷ്ണു (27) ആണ് അറസ്റ്റിലായത്.
പാലാ പൂവരണി സ്വദേശി, ഓട്ടോ ഡ്രൈവറായ അഖിലിനെയാണ് വിഷ്ണു കോലപ്പെടുത്താൻ ശ്രമിച്ചത്. വിഷ്ണുവിന് ക്വട്ടേഷൻ നൽകിയത് പാലാ സ്വദേശി വൈശാഖും.
അഖിലും വൈശാഖും ഒരേ പെൺകുട്ടിയെ പ്രണയിച്ചു. ഇത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലെത്തിത്.
വെള്ളിയാഴ രാത്രി മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കര മെന്‍സ് ഹോസ്റ്റലിനടുത്താണ് സംഭവം. ഓട്ടോ ഡ്രൈവറായ പൈക സ്വദേശി അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അഖില്‍ ഓടിരക്ഷപ്പെട്ടതോടെ കുപിതനായ വിഷ്ണു ഓട്ടോറിക്ഷ കത്തിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിന് പോവുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വിഷ്ണു ഓട്ടോ വിളിച്ചത്.
ആശുപത്രിക്കു സമീപത്തെ മുടിയൂര്‍ക്കര ജംക്ഷനിലെത്തിയപ്പോള്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്തെ എ ടൈപ്പ് ക്വാര്‍ട്ടേഴ്സ് റോഡിലേക്കു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോള്‍ കഴുത്തില്‍ പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അഖില്‍ പറയുന്നു.
അപകടം മണത്ത അഖിൽ ഓടിരക്ഷപെട്ടതോടെ കുപിതനായ വിഷ്ണു ഓട്ടോ കത്തിക്കുകയായിരുന്നു. അഖില്‍ സമീപത്തെ കടയില്‍ വിവരം പറയുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.
ഇതിനിടെയാണ് വിഷ്ണു ഓട്ടോറിക്ഷ കത്തിച്ചത്
പ്രണയകാര്യത്തെച്ചൊല്ലി വൈശാഖും അഖിലും തമ്മിൽ മുമ്പേ തന്നെ തർക്കമുണ്ടായിരുന്നു. ഇതാണ് ക്വട്ടേഷനിലേക്കു വഴിതിരിച്ചത്.
കസ്റ്റഡിയിലെടുത്ത വിഷ്ണുവിന് പൊള്ളലേറ്റതു കൊണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്വട്ടേഷൻ നൽകിയ വൈശാഖിനെ ഉടൻ കസ്റ്റടിയിലെടുക്കുമെന്ന് ഗാന്ധിനഗർ പോലീസ് അറിയിച്ചു.