Month: October 2021

  • NEWS

    സർവകലാശാല പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച

    മൂല്യനിർണയത്തിന് ഉത്തരക്കടലാസുകൾ നൽകുന്നത് ഫാൾസ് നമ്പർ അടിച്ചാണ്. പക്ഷേ ഇത്തവണ ഓരോ കോളജിൽ നിന്നും അയച്ച പരീക്ഷാ പേപ്പറുകൾ അതേപടി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. ഫാൾസ് നമ്പർ കൊടുക്കാത്തതിനാൽ പരീക്ഷാ പേപ്പർ ഏത് കോളജിലേതാണെന്നും ഏത് വിദ്യാർഥിയുടെതാണെന്നും വേഗം തിരിച്ചറിയാനാവും തൃശൂർ: നാട്ടിക എസ്.എൻ കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്ത ഒരു വിഭാഗം അധ്യാപകരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫാൾസ് നമ്പർ കൊടുക്കാതെ ഉത്തരക്കടലാസുകൾ വിതരണം ചെയ്തതായും റദ്ദാക്കിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന് എത്തിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. ഉത്തരക്കടലാസുകൾ യൂനിവേഴ്‌സിറ്റി മൂല്യനിർണയത്തിന് സാധാരണയായി എത്തിക്കുന്നത് ഫാൾസ് നമ്പർ അടിച്ചാണ്. ഓരോ കുട്ടികളുടേയും രജിസ്റ്റർ നമ്പർ മാറ്റിയാണ് അവിടെ ഫാൾസ് നമ്പർ കൊടുക്കുന്നത്. എന്നാൽ, ഇത്തവണ ഓരോ കോളജിൽ നിന്നും അയച്ച പരീക്ഷാ പേപ്പറുകൾ അതേപടി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. ഫാൾസ് നമ്പർ കൊടുക്കാത്തതിനാൽ പരീക്ഷാ പേപ്പർ ഏത് കോളജിന്റേതാണെന്നും ഏത്…

    Read More »
  • NEWS

    കുന്നിക്കോടെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി ട്രയിന്‍ തട്ടി മരിച്ച നിലയിൽ

    പത്തനാപുരം പാതിരിക്കല്‍ ചരുവിളയില്‍ ജോസിന്‍റെ ഭാര്യ മിനി എന്ന സുലേഖ യാണ് മരണപ്പെട്ടത്. ആവണീശ്വരം സ്‌റ്റേഷനും ലെവല്‍ക്രോസിനും ഇടയില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പത്തനാപുരം: കുന്നിക്കോട് പ്രവർത്തിക്കുന്ന സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം പാതിരിക്കല്‍ ചരുവിളയില്‍ ജോസിന്‍റെ ഭാര്യ മിനി എന്ന സുലേഖ(35) യാണ് മരണപ്പെട്ടത്. ആവണീശ്വരം റെയില്‍വേ സ്‌റ്റേഷനും ലെവല്‍ക്രോസിനും ഇടയില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്നു വന്ന ഗുരുവായൂര്‍ പാസഞ്ചര്‍ തട്ടിയാണ് മരണപ്പെട്ടത്. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മ്യതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: കേസിയ, മിഖായേൽ, ജോയൽ.

    Read More »
  • NEWS

    പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നിലയിൽ

    കൊടുങ്ങല്ലൂർ കാ​വി​ൽ​ക്ക​ട​വ് കൊ​ണ്ടി​യാ​റ രാ​ജേ​ഷി​ൻ്റെ മ​ക​ൾ, 15 കാരിയായ പാർവതിയെയാണ് വീടിനുള്ളിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാണപ്പെട്ടത്. കെ.​കെ.​ടി.​എം.​ജി.​ജി.​എ​ച്ച് സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ത്താം ക്ലാ​സ് വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ കാ​വി​ൽ​ക്ക​ട​വ് ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പ​ത്തെ കൊ​ണ്ടി​യാ​റ രാ​ജേ​ഷി​ൻ്റെ മ​ക​ൾ പാർവതിയെ (15) വീടിനുള്ളിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.കൊ​ടു​ങ്ങ​ല്ലൂ​ർ കെ.​കെ.​ടി.​എം.​ജി.​ജി.​എ​ച്ച് സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മാ​താ​വ്​: ജി​നു (എ​ട​ത്തി​രു​ത്തി എ​ൽ.​പി സ്​​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക).

    Read More »
  • NEWS

    നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിൽപെട്ടു, യുവാവിന് ദാരുണാന്ത്യം

    സൗത്ത് തൃക്കരിപ്പൂർ ഗവ.ഹൈ സ്കൂളിനു സമീപത്താണ് അപകടം നടന്നത്. ബൈക്കില്‍ കാലിക്കടവിലേക്ക് പോവുകയായിരുന്ന അജ്മൽ പയ്യന്നൂരിലേക്ക് വരികയായിരുന്ന കാവേരി ബസ്സിന്റെ അടിയിൽ പെടുകയായിരുന്നു പയ്യന്നൂർ: തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ ബസ്സിനടിയിൽപെട്ട് ബൈക്ക് യാത്രികൻ മരണപ്പെട്ടു. തളിപ്പറമ്പ് സ്വദേശി അജ്മൽ( 32) ആണ് മരിച്ചത്. റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിനു മേൽ ബസ് കയറിയിറങ്ങുകയായിരുന്നു. അജ്മൽ തൽസമയം മരണപ്പെട്ടു. ഇന്നലെ (ശനി) വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സൗത്ത് തൃക്കരിപ്പൂർ ഗവ.ഹൈ സ്കൂൾ സമീപത്താണ് അപകടം നടന്നത്. ബൈക്കില്‍ കാലിക്കടവിലേക്ക് പോവുകയായിരുന്ന അജ്മൽ പയ്യന്നൂരിലേക്ക് വരികയായിരുന്ന കാവേരി ബസ്സിന്റെ അടിയിൽ പെടുകയായിരുന്നു.

    Read More »
  • NEWS

    ഗുഡ്സ് വാൻ ഇടിച്ച് വഴിയാത്രക്കാരൻ  മരിച്ചു

    ശനിയാഴ്ച വൈകിയിട്ട് ഏഴരയോടെയാണ് അപകടം. റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച പ്രേമദാസനെ ഗുഡ്സ് വാൻ ഇടിക്കുകയായിരുന്നു എടപ്പാൾ:ചിയ്യാനൂർ പാടത്ത് ഗുഡ്സ് വാൻ ഇടിച്ച് വഴിയാത്രികൻ മരിച്ചു.ചങ്ങരംകുളം കല്ലുർമ്മയിൽ താമസിക്കുന്ന പരേതനായ ചെമ്പെലങ്ങാട് കളരിക്കൽ ബാലന്റെ മകൻ പ്രേമദാസൻ(50) ആണ് മരിച്ചത്.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ഇന്നലെ (ശനി) വൈകിയിട്ട് ഏഴരയോടെയാണ് അപകടം.റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച പ്രേമദാസനെ ഗുഡ്സ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേമദാസനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. കൺസക്ഷൻ ജോലിക്കാരനായ പ്രേമദാസൻ അവിവാഹിതനാണ്. മാതാവ് സരോജിനി.സഹോദരൻ നിത്യാനന്ദൻ

    Read More »
  • NEWS

    കാണ്മാനില്ല….

    പാലായിൽ നിന്ന് കാണാതായി.മറ്റക്കര മാത്യുവിനെ (70) ഈ മാസം 29 മുതൽ കാണാതായി. ഓർമ്മക്കുറവുള്ള വ്യക്തിയാണ്. മുടി പറ്റെ വെട്ടിയിട്ടുണ്ട്.5 അടി എട്ട് ഇഞ്ച് ഉയരം. കണ്ടു കിട്ടുന്നവർ 9539472301 എന്ന നമ്പറിൽ അറിയിക്കാൻ അഭ്യർത്ഥന.

    Read More »
  • NEWS

    സ്കൂളിലെത്തി വാഹന പരിശോധനയും ഫിറ്റ്നസ്സ്‌ സർട്ടിഫിക്കറ്റും!!!

      കോവിഡ്‌ മഹാമാരിയിൽ പെട്ട്‌ 20 മാസങ്ങൾ അടഞ്ഞുകിടന്ന സ്കൂളിൽ നവംബർ ഒന്നിനു ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ കുട്ടികൾക്ക്‌ യാത്രാ സൗകര്യം ഒരുക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ്‌ മുന്നിട്ടിറങ്ങി. കോട്ടൺഹിൽ LP സ്കൂളിലെ വാഹനങ്ങൾക്ക്‌ ഫിറ്റ്നസ്സ്‌ നൽകുന്നതിനായാണു ഉദ്യോഗസ്ഥർ സ്കൂളിലെത്തിയത്‌. വാഹനങ്ങൾ പരിശോധനയ്ക്ക്‌ തയ്യാറാണു എന്നു ഹെഡ്മാസ്റ്റർ അറിയിച്ചു ഒരു മണിക്കൂറിനുള്ളിൽ അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമ്മാരായ K ബൈജു, KJ ജയച്ചന്ദ്രൻ, K വിജയൻ എന്നിവർ സ്കൂളിൽ എത്തി രേഖകൾ പരിശോധിക്കുകയും തുടർന്നു വാഹന പരിശോധനയും നടത്തി. അപ്പോൾ തന്നെ ഫിറ്റ്നസ്സ്‌ സർട്ടിഫിക്കറ്റും നൽകി അതിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിക്കുകയും ചെയ്തു. PTA പ്രസിഡന്റിന്റേയും അധ്യാപകരുടേയും ബസ്സ്‌ ജീവനക്കാരുടേയും സാന്നിധ്യത്തിൽ നടന്ന വഹന പരിശോധന എല്ലാവരിലും അൽഭുതവും കൗതുകവും ഉണർത്തി. ഈ തിരക്കിനിടയിലും സ്കൂളിൽ വന്നു പരിശോധന നടത്തിയ സർട്ടിഫിക്കറ്റും ഫിറ്റ്നസ്സും നൽകിയ മോട്ടോർ വാഹന വകുപ്പിനു ഹെഡ്മാസ്റ്റർ കെ ബുഹാരിയും, PTAപ്രസിഡന്റ്‌ SS അനോജും നന്ദിയും അറിയിച്ചു. ഈ സ്കൂൾ…

    Read More »
  • NEWS

    സൂര്യകാന്തി പാടങ്ങൾ കാന്തി ചൊരിയുന്ന ഹുബ്ലിയിലേയ്ക്കൊരു യാത്ര

    ഹംപിയിലേക്കുള്ള സഞ്ചാരികളുടെ പ്രധാന ഇടത്താവളമായ ഹുബള്ളിയിലേക്കുള്ള യാത്ര അതിമനോഹരമാണ്. വെയിൽ പൂക്കൾ കൊഴിഞ്ഞ്​ വീഴുന്ന വീഥിയിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ തണലിലൂടെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി പാടങ്ങൾക്കു നടുവിലൂടെയുള്ള യാത്ര. കൂടാതെ ജയിന ക്ഷേത്രം, ന്രപദുങ്ങ ബേട്ട, ലേക്ക്‌, മുസ്ലീങ്ങളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ദർഗ ശരീഫ് ഇവയെല്ലാം ഹുബ്ബള്ളി നഗരത്തിന്റെ മനോഹാരിത കൂട്ടുന്നു കർണ്ണാടകയിലെ ധാർവാഡ് ജില്ലയിലാണ് ഹുബ്ലി. ദക്ഷിണ-പശ്ചിമ റെയിൽവേയുടെ ആസ്ഥാനം കൂടിയായ ഹുബ്ലി ഇന്നറിയപ്പെടുന്നത് ഹുബ്ബള്ളി എന്നാണ്. ബംഗലൂരുവിനും മൈസൂരുവിനും മംഗലൂരുവിനും ശേഷം വന്ന മാറ്റം. ഹൂബ്ലി, ധാർവാഡ്‌ എന്നീ രണ്ടു പട്ടണങ്ങൾ ചേർന്നുള്ള ഒരു ട്വിൻ സിറ്റിയാണ് ഹൂബ്ലി. ധാർവാഡ്‌ തികച്ചും ഒരു ഇൻഡസ്ട്രിയൽ ഏരിയായും ഹുബ്ലി ഒരു വിദ്യാഭ്യാസ, കാർഷിക നഗരവുമാണ്. നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ സൂര്യകാന്തി, കടല, ചോളം മുളക് എന്നിവ ധാരാളമായി കൃഷി ചെയ്യുന്നു. ഇവിടുത്തെ ഗുണ്ടൽ മുളക് ലോക പ്രശസ്തമാണ്. (കർണാടക…

    Read More »
  • NEWS

    സംവിധായകൻ ജോഷിയുടെ ഗുരുനാഥൻ ക്രോസ് ബെൽട്ട് മണി അന്തരിച്ചു

    നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ ക്രോസ് ബെൽട്ട് മണി 40ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. മെറിലാന്റ് സ്റ്റുഡിയോയില്‍ പ്രവർത്തിച്ച അദ്ദേഹം കെ.എസ് ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുക’ളിലൂടെ സ്വതന്ത്ര ക്യാമറാമാനായി. 1967-ല്‍ പുറത്തിറങ്ങിയ ‘മിടുമിടുക്കി’യാണ് ക്രോസ്‌ബെല്‍റ്റ് മണി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം. തിരുവനന്തപുരം: പഴയകാല ചലച്ചിത്ര സംവിധായകൻ ക്രോസ് ബെൽറ്റ് മണി (കെ. വേലായുധന്‍ നായര്‍ ) അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ (ശനി) രാത്രി വട്ടിയൂർക്കാവ് കുരുവി ക്കാട്ടുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. ക്രോസ് ബെൽറ്റ്‌, മിടുമിടുക്കി തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ അദ്ദേഹം 40 ലേറെ സിനിമകൾക്ക് സംവിധാനായി. നാരദൻ കേരളത്തിൽ, കമാൻഡർ തുടങ്ങി പത്തോളം സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു. ക്രോസ്ബെൽറ്റ്  എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് എത്തുന്നത്. പിന്നീട് അറിയപ്പെട്ടതും ആ പേരിനൊപ്പമാണ്. ഫോട്ടോഗ്രാഫിയിലുള്ള താല്‍പര്യമായിരുന്നു വേലായുധന്‍ നായർക്ക് മുന്നിൽ സിനിമയെന്ന വഴി തുറന്നത്. 1956 മുതല്‍ 1961…

    Read More »
  • NEWS

    തെയ്യം കലാകാരൻ കാഞ്ഞങ്ങാട് മാവുങ്കാലിലെ സൂരജ് പണിക്കർ വാഹനാപകടത്തിൽ മരിച്ചു

    നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടം കണ്ടശേഷം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. മാവുങ്കാൽ ഉദയം കുന്ന് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നിന്നാണ് ആചാരം കൊണ്ട് പണിക്കർ സ്ഥാനം ഏറ്റെടുത്തത്. ഭൈരവൻ, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണു മൂർത്തി ഭൂതം തെയ്യം പെട്ടൻ തെയ്യം എന്നി തെയ്യങ്ങളുടെ നർത്തകനാണ് കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് സമീപം സ്കൂട്ടിയിൽ നാഷണൽപർമിറ്റ് ലോറിയിടിച്ച് പ്രശസ്ത തെയ്യംകലാകാരൻ മരണപ്പെട്ടു. കിഴക്കും കരയിലെ പരേതനായ കൃഷ്ണൻ പണിക്കർ-അമ്മിണി ദമ്പതികളുടെ മകൻ സൂരജ് പണിക്കർ(44) ആണ് മരണപ്പെട്ടത്. രാത്രി എട്ടേകാൽ മണിയോടെയാണ് അപകടം. പരിക്കേറ്റ സൂരജിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടം കണ്ടശേഷം ആനന്ദാശ്രമം കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. അപകടം വരുത്തി വെച്ച ആർ ജെ. ജി ഡി .5240 നമ്പർ ഹോസ്ദുർഗ് പോലീസ് കസ്റ്റഡിലെടുത്തു.…

    Read More »
Back to top button
error: