Month: October 2021
-
NEWS
മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല, ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ 65 സെന്റീമീറ്റർ ഉയര്‍ത്തി
മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നിരുന്നില്ല. 138.85 അടിയിൽ തന്നെ തുടരുകയായിരുന്നു. 825 ഘന അടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്ററാണ് ഉയർത്തിയിരുന്നത്. ഇപ്പോൾ ഇത് 65 സെന്റീമീറ്ററാക്കി വർധിപ്പിച്ചു തേക്കടി: മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല. ഈ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. കേരളത്തിന്റെ ഈ ആവശ്യം തമിഴ്നാട് അംഗീകരിച്ചു. നിലവിൽ സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്ററാണ് ഉയർത്തിയിരുന്നത്. ഇന്ന് ഉച്ചയോടെ ഇത് 65 സെന്റീമീറ്ററാക്കി വർധിപ്പിച്ചു. കൂടുതൽ ഉയർത്തിയതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയായി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതും നീരൊഴുക്ക് വർദ്ധിച്ചതുമാണ് ജലനിരപ്പ് താഴാത്തതിന് കാരണം. അണക്കെട്ടിലേക്ക് എത്തുന്ന അളവിനനുസരിച്ച് ജലം പുറത്തേക്ക് പോയിരുന്നില്ല. സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ കേരളം കത്ത് നൽകിയിരുന്നു. റൂൾ കർവിലേക്ക് ജലനിരപ്പ് താഴ്ത്തുന്നതിന് വേണ്ടിയാണ് ഷട്ടറുകൾ കൂടുതൽ തുറക്കുന്നത്.…
Read More » -
NEWS
തെങ്കാശി എന്ന തെക്കൻകാശി
കുറ്റാലം വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ കുഞ്ഞു പട്ടണമാണ് തെങ്കാശി. തണ്ണീർത്തടങ്ങളാണ് തെങ്കാശിയിലെ ആകർഷണങ്ങളിലൊന്ന്. ആയിരക്കണക്കിനു പക്ഷികളെ ഈ തണ്ണീർതടങ്ങളിൽ കാണാം. സൂര്യകാന്തിപ്പാടങ്ങളാൽ പേരുകേട്ട സുന്ദരപാണ്ഡ്യപുരവും ഇതിനടുത്താണ്… കണ്ണിനും മനസ്സിനും കൗതുകം ചൊരിയുന്ന കഴ്ചകളിലേയ്ക്ക് നയിക്കുകയാണ് കഥാകൃത്ത്കൂടിയായ ഏബ്രഹാം വറുഗീസ് ആഗ്രയും നയാഗ്രയും തമ്മിൽ പേരിലെ സാമ്യം ഒഴികെ മറ്റൊരു ബന്ധവുമില്ല. എന്നാൽ കാശിയും തെങ്കാശിയും തമ്മിൽ അങ്ങനെയല്ല. ദക്ഷിണകാശി എന്നർത്ഥം വരുന്ന തെങ്കാശിയിൽ കാശിയിലേതു പോലെ ശില്പഭംഗി വിടർത്തി നിൽക്കുന്ന നൂറിലധികം ക്ഷേത്രങ്ങളുണ്ട്. ശിവക്ഷേത്രം, ഉലഗമ്മൻ ക്ഷേത്രം, കുലശേഖരനാഥൻ, കണ്ണിമാരമ്മൻ ക്ഷേത്രം തുടങ്ങിയവ തെങ്കാശിയിലെ പ്രസിദ്ധ ക്ഷേത്രങ്ങളാണ്. ഇതുകൂടാതെ പട്ടണത്തിനു നടുക്ക് പടുകൂറ്റൻ ഗോപുരത്തോടു കൂടി പ്രൗഢ ഗംഭീരമായ മറ്റൊരു ക്ഷേത്രമുണ്ട്, കാശി വിശ്വനാഥർ ക്ഷേത്രം. കാശിയാത്രയിൽ പാരക്കിരാമ പാണ്ഡ്യൻ എന്ന രാജാവിന് മുന്നിൽ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ടത്രെ. എന്നിട്ട് മണ്ണിൽ കൂടി പോകുന്ന ഉറുമ്പുകളെ ചൂണ്ടിക്കാട്ടി പറഞ്ഞു, ‘നീ ഈ ഉറുമ്പുകളെ പിന്തുടരുക. അവ എവിടെ നിൽക്കുന്നുവോ…
Read More » -
NEWS
രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി
രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 30 വരെ വിലക്ക് നീട്ടിയതായി ഡിജിസിഎയുടെ സര്‍ക്കുലറില്‍ പറയുന്നു. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിമാന സര്‍വീസുകള്‍ക്കും ഇളവുണ്ട്. നേരത്തെ ഒക്ടോബര്‍ അവസാനം വരെയായിരുന്നു വിലക്ക്. ഇത് നവംബര്‍ 30 വരെ നീട്ടുകയായിരുന്നു.
Read More » -
NEWS
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിൽ 115.5 മില്ലീ ലിറ്റർ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ജില്ലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് മഴയ്‌ക്ക് കാരണമായിട്ടുള്ളത്. ഇതിന്റെ ഫലമായി ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ ലഭിക്കും. ഞായറാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ കാറ്റിന് സാദ്ധ്യതയുളളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.
Read More » -
LIFE
മ്യാവൂ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് “മ്യാവു”. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍…
Read More » -
NEWS
രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 1,64,50,000 രൂപയുമായി യുവാക്കൾ പിടിയിൽ
ഹൈദരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസിൽനിന്ന് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 1,64,50,000 രൂപയുമായി യുവാക്കൾ പിടിയിൽ. ആന്ധ്ര ഗുണ്ടൂർ സ്വദേശികളായ രാജേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (38) എന്നിവരാണ് അറസ്റ്റിലായത്. ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. നാലു ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആന്ധ്രയിലെ ഗുണ്ടൂരിൽനിന്നു ഷൊർണൂരിലേക്കു സ്വർണം വാങ്ങുവാനായി കടത്തിക്കൊണ്ടുവന്നതാണെന്നാണ് പ്രതികളുടെ മൊഴി. പണത്തിന്റെ യാതൊരുവിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കേസ് തുടരന്വേഷണത്തിനു പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിനു കൈമാറി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് മൂന്നു കേസുകളിലായി 2.21കോടി രൂപ ട്രെയിനിൽനിന്നു പിടികൂടിയിരുന്നു. അഞ്ചുപേരെ അറസ്റ്റുചെയ്തു.
Read More » -
NEWS
രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയും ഡീസലിന് 102.80 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111.15 രൂപയും ഡീസലിന് 104.88 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 109.09 രൂപയും 102.94 രൂപയുമാണ്. ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയിലേറെയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി.
Read More » -
NEWS
മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യവുമായി ഡിഎംകെ ഇടുക്കി ഘടകം
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഡിഎംകെ ഇടുക്കി ഘടകം. പുതിയ ഡാം എന്ന ആവശ്യം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിനെ അറിയിക്കാനാണ് തീരുമാനം. അടുത്ത ആഴ്ച്ച സ്റ്റാലിനുമായി കൂടികാഴ്ച്ച നടത്താന്‍ അനുമതി ലഭിച്ചതായി ജില്ലാ സെക്രട്ടറിഫിലിപ്പ് എബ്രഹാം അറിയിച്ചു. കൂടികാഴ്ച്ചയില്‍ വിഷയം അറിയിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമായാണ് ഡിഎം കെ കേരള ഘടകം അഭിപ്രായം രേഖപ്പെടുത്തുന്നത്. അതേസമയം ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന നിലപാടിലാണ് സ്റ്റാലിന്‍. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണ്. കേരളവുമായി ആശയ വിനിമയം തുടരുന്നുണ്ട്. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ട്.
Read More » -
NEWS
ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചരിത്ര കൂടിക്കാഴ്ച ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ ഇരുവരും കൂടിക്കാണും. പ്രതിനിധിസംഘത്തെ ഒഴിവാക്കി ഇരുവരും തനിച്ചാണു കൂടിക്കാഴ്ച നടത്തുന്നത്. സന്ദർശനം അരമണിക്കൂർ നീണ്ടുനിൽക്കും. ജി-20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി നടക്കുന്ന റോമിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിലെ എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു ചുറ്റുമുള്ള വാഹന ഗതാഗതം നിരോധിച്ചു.
Read More » -
NEWS
വിശാലും ആര്യയും കൊമ്പു കോർക്കുന്ന ‘എനിമി’ ദീപാവലിക്ക് തീയറ്ററുകളിൽ
ആനന്ദ് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘എനിമി’യിൽ പ്രതി നായക കഥാപാത്രമാണ് ആര്യയുടേത്. മൃണാളിനി രവിയും മംമ്താ മോഹൻദാസുമാണ് നായികമാർ. പ്രകാശ്രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു ആക്ഷൻ ഹീറോ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷൻത്രില്ലർ ചിത്രം ,’എനിമി’ ദീപാവലിക്ക് ലോകമെമ്പാടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ‘ഇരുമുഖകൻ’, ‘അരിമാ നമ്പി ‘ എന്നീ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് ‘എനിമി’ യുടെ രചനയും സംവിധാനവും. ജനപ്രീതി നേടിയ ‘ അവൻ ഇവൻ ‘ എന്ന സിനിമക്ക് ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. പ്രതി നായക കഥാപാത്രമാണ് ആര്യയുടേത്. മൃണാളിനി രവിയും മംമ്താ മോഹൻദാസുമാണ് നായികമാർ. പ്രകാശ്രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമ്പി രാമയ്യ, കരുണാകരൻ, മാളവികാ അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ആർ.ഡി.രാജ ശേഖറാണ് ഛായാഗ്രാഹകൻ. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത അവകാശപ്പെടുന്ന ആക്ഷൻ എൻ്റർടെയ്നറായ ‘എനിമി’യെ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സി. കെ…
Read More »