ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് കരുതിയിരുന്നെതാണ്. പക്ഷേ ഇപ്പോഴാണ് അതിനുളള സമയം ആയതെന്നു നരേന്ദ്ര മോദി പറഞ്ഞു. എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 1999ൽ ജോണ്‍ പോള്‍ രണ്ടാമനാണ് അവസാനം ഇന്ത്യയിലെത്തിയ മാര്‍പാപ്പയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം
വത്തിക്കാൻ: ഇന്ന് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ച്ചയിൽഫ്രാന്‍സിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരമേൽക്കുമ്പോൾതന്നെ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് കരുതിയിരുന്നെതാണെന്നും ഇപ്പോഴാണ് അതിന്റെ സമയം ആയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വത്തിക്കാനിൽ ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി മാർ പാപ്പയെ ഇന്ത്യാ സന്ദർശനത്തിന് ക്ഷണിച്ചത്.
അതേസമയം
ഇന്ത്യയും വത്തിക്കാനുമായുള്ള ഹൃദ്യമായ ബന്ധം ഊട്ടിയുറപ്പിക്കുന്നിനു വേണ്ടിയുള്ള ചർച്ചകൾ നടന്നെന്നാണ് വത്തിക്കാന്റെ ഔദ്യോഗിക പ്രതികരണം. വിവിധ വിഷയങ്ങളിൽ ചർച്ച നടന്നെന്ന് നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചയിൽ മാർപാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
ബിജെപി നേതാവ് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 1999ൽ ജോണ്‍ പോള്‍ രണ്ടാമനാണ് അവസാനം ഇന്ത്യയിലെത്തിയ മാര്‍പാപ്പയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി. 2022ൽ തന്നെ ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്നാണ് നയതന്ത്രതലത്തിൽനിന്നുള്ള സൂചന.
ക്രൈസ്തവ സംഘടനകളുടെ ഉൾപ്പെടെയുള്ള താൽപര്യം പരിഗണിച്ചാകും ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കണമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. കോവിഡ് സാഹചര്യത്തിൽ, പൊതുപരിപാടികൾ പരമാവധി ചുരുക്കിക്കൊണ്ടുള്ള രൂപരേഖയാകും തയാറാക്കുക. 2014 മുതൽ തന്നെ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കർദിനാൾമാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. 2016ൽ ബംഗ്ലദേശ് സന്ദർശനത്തിന് ഒപ്പം മാർപാപ്പയെ ഇന്ത്യയിലെത്തിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം സാധിച്ചിരുന്നില്ല.
മോദിയും മാർ പാപ്പയും തമ്മിൽ ഇന്ന് ഇന്ത്യൻ സമയം 12 മണിയ്ക്ക് പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തായാണ് റിപ്പോർട്ട്.
മൂന്നുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി റോമിലെ ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇറ്റാലിയൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യൻ സ്ഥാനപതിയും ചേർന്ന് സ്വീകരിച്ചു. 12 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി റോം സന്ദർശിക്കുന്നത്.