NEWS

വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചത്. ഇരുവരും കരിക്കോട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളാണ്

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്ക് സമീപം വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചത്. കരിക്കോട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട് സ്വദേശി അര്‍ജുന്‍, കണ്ണൂര്‍ സ്വദേശി റിസ്വാന്‍ എന്നിവരാണ് മരിച്ചത്.

Back to top button
error: