Month: February 2021
-
Lead News
പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുളളവയ്ക്ക് സെസ് ഏർപ്പെടുത്തി
കേന്ദ്ര ബജറ്റിൽ കർഷകർക്ക് പദ്ധതികൾക്കായി പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുളളവയ്ക്ക് സെസ് ഏർപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് നാലു രൂപയും ആണ് വർദ്ധിപ്പിക്കുക. ഇവയുടെ എക്സൈസ് ഡ്യൂട്ടി പുറത്തുവന്നാൽ വിലകൂടില്ല എന്നും ധനമന്ത്രി അറിയിച്ചു. അതേസമയം സ്വർണം വെള്ളി കട്ടികൾക്ക് 2.5 ശതമാനവും മദ്യത്തിന് നൂറുശതമാനവും ക്രൂഡ് പാമോയിൽ 17.5 ശതമാനവും സോയാബീൻ 20%, സൺ ഫ്ലവർ ഓയിൽ 20% ആപ്പിൾ 35% കൽക്കരി, ലീഗ്നൈറ്റ് 1.5%, യൂറി അടക്കമുള്ള വളം 5% പയർ 40% കാബൂളി കടല 30% ബംഗാൾ കടല 50% പരിപ്പ് 20% പരിധി 5% എന്നിവയ്ക്കും സെസ് ഏർപ്പെടുത്തി. കസ്റ്റംസ് ഡ്യൂട്ടി കുറച്ച് എന്നാൽ ഇതൊന്നും നേരിട്ട് സെക്സ് ഉപഭോക്താവിനെ ബാധിക്കില്ലെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞത്.
Read More » -
NEWS
മഹാകവി പന്തളം കേരളവർമ്മ സ്മാരക പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു
സാഹിത്യ രംഗത്തു നല്കിയ സമഗ്ര സംഭാവനയെ മുൻ നിർത്തി ഈ വർഷത്തെ മഹാകവി പന്തളം കേരളവർമ്മ സ്മാരക പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവും ചലചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ചാണ് പുരസ്കാരം സമർപ്പിച്ചത്. പന്തളം കൊട്ടാരം നിർവ്വാഹകസംഘത്തിന്റ ആഭിമുഖ്യത്തിലുള്ള പന്തളം കേരള വർമ്മ സ്മാരക സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത് .പ്രമുഖ സാഹിത്യ നിരൂപകൻ ഡോ കെ എസ് രവികുമാറാണ് സമിതി അദ്ധ്യക്ഷൻ. ചടങ്ങിൽ ഡോ കെ എസ് രവികുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിർവ്വാഹസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ ആ മുഖ പ്രസംഗം നടത്തി. പുരസ്കാരം ശ്രീകുമാരൻ തമ്പി ശ്രീ കെ.എസ് രവികുമാറിൽ നിന്നും ഏറ്റു വാങ്ങി. ആകാശവാണി തിരുവനന്തപുരം ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ബിജു ചന്ദ്രൻ ആശംസാപ്രസംഗം നടത്തി. പുരസ്കാരലബ്ദിയിൽ സന്തോഷം രേഖപ്പെടുത്തി കൊണ്ട് ശ്രീകുമാരൻ തമ്പി പ്രസംഗിച്ചു. പന്തളം രാജകുടുംബാംഗം കിഷോർ കുമാർ ആർ നന്ദി രേഖപ്പെടുത്തി.…
Read More » -
Lead News
അതിഥിത്തൊഴിലാളികൾക്കുളള ഭവനപദ്ധതികൾക്ക് നികുതി ഇളവ്
ധനമന്ത്രി ബജറ്റ് പ്രഖ്യാപനം തുടരുകയാണ് ഇത്തവണ അതിഥിത്തൊഴിലാളികൾക്കുളള ഭവനപദ്ധതികൾക്ക് നികുതി ഇളവ് നൽകും. ഒരു വർഷത്തേക്ക് കൂടി നീട്ടി സ്റ്റാർട്ടപ്പുകൾക്ക് നികുതി ഒഴിവാക്കി. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2014-ലെ 3.31 കോടിയിൽനിന്ന് 2020ൽ 6.48 കോടിയായി ഉയർന്നു. ചില വാഹന ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവ 15 ശതമാനം ഉയർത്തി. സോളാർ വിളക്കുകൾ ക്കുള്ള കസ്റ്റംസ് തീരുവ 5% കുറച്ചു. ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല.
Read More » -
NEWS
”ബുദ്ധിയാണ് സാറേ ഇവരുടെ മെയിൻ”: ലോറി വേദിയാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നൊരു പഴമൊഴി നമ്മൾ കേട്ടിട്ടുണ്ട്. ഒരു സമ്മേളനത്തിന് ചിലവ് ചുരുക്കി എങ്ങനെ ഒരു വേദി നിര്‍മ്മിക്കാം.? ചിന്തകൾ പലവഴിക്ക് പായുമെങ്കിലും ശാന്തിപുരത്തെ ചുണക്കുട്ടികളായ ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ടെത്തിയ മാർഗ്ഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഒരു ലോറി സംഘടിപ്പിക്കുക, അതിനെ വൃത്തിയായി അലങ്കരിച്ച് സമ്മേളന വേദിയാക്കി മാറ്റുക. പുറമേ നിന്നു നോക്കിയാൽ അത്യുഗ്രൻ വേദി, പക്ഷേ വേദിയിൽ ഇരിക്കുന്ന അതിഥികളോ കാണികളായി എത്തിയവരോ ആരുംതന്നെ തിരിച്ചറിഞ്ഞിട്ടില്ല അതൊരു ലോറി ആണെന്ന്. ചിലവ് ചുരുക്കി ഗുണമേന്മയുള്ള വേദി എന്നത് തന്നെയാണ് ലോറി വേദിയുടെ പ്രത്യേകത. പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഭൂരിഭാഗം പേരും ഇതൊരു ലോറി ആണെന്ന് തിരിച്ചറിഞ്ഞില്ല എന്നുള്ളതാണ് സംഭവത്തിലെ ഏറ്റവും കൗതുകകരമായ കാര്യം. ഡിവൈഎഫ്ഐ കറുകച്ചാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ”ഗാന്ധിയെ മറക്കരുത്, ഇന്ത്യയെ തോൽപ്പിക്കരുത്, ഒന്നിച്ചിരിക്കാം”ഗാന്ധിസ്മൃതി സംഗമവും നവാഗതർക്ക് സ്വീകരണവും എന്ന പരിപാടിയിൽ ആയിരുന്നു വ്യത്യസ്തമായ ഈ ലോറി വേദി പ്രത്യക്ഷപ്പെട്ടത്. ഡിവൈഎഫ്ഐ കറുകച്ചാൽ…
Read More » -
LIFE
”സമാറ” യിൽ വിവിയാ ശാന്ത് റഹ്മാന്റെ ജോഡി
തെന്നിന്ത്യൻ സിനിമയിൽ നായിക നിരയിലേക്ക് ഉയർന്നു വരുന്ന മലയാളി താരമാണ് വിവിയാ ശാന്ത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് ചുവടു വെച്ച വിവിയ മലയാളത്തിൽ ഇട്ടി മാണി, വിജയ് സൂപ്പറും പൗർണമിയും എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ഹിമാചൽ പ്രദേശ്, കശ്മീർ എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നു വരുന്ന പുതിയ ചിത്രമായ ‘ സമാറ’ യിൽ റഹ്മാന്റെ നായിക വിവിയയാണ്. കഥയേക്കാൾ ഉപരി നല്ല പ്രോജക്ടുകൾ,നല്ല സംവിധായകർ എന്നീ ഘടകങ്ങൾക്ക് മുൻഗണന നൽകി സെലക്ടീവായി അഭിനയിക്കുക എന്നതാണ് ഈ താരത്തിൻ്റെ സിദ്ധാന്തം. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷാ സിനിമാ വേദിയിൽ നിന്നും ഈ കായംകുളം സ്വദേശിയെ തേടി ഓഫറുകൾ എത്തി തുടങ്ങി. തമിഴിൽ ഭരത്തിന്റെ നായികയായി ‘6ഹവേഴ്സ് ‘, തെലുങ്കിൽ നായികാ പ്രാധാന്യമുള്ള ‘ അംഗുലീയം ‘ എന്നീ സിനിമകൾ പൂർത്തിയായി കഴിഞ്ഞു. ‘ സമാറ ‘ യിൽ റഹ്മാന്റെ ഭാര്യയായി ഹണി എന്ന നായികാ കഥാപാത്രത്തെയാണ്…
Read More » -
Lead News
75 വയസ്സിനു മുകളിൽ ഉള്ളവർ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട ,പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കി- ബജറ്റ് തൽസമയം
പെൻഷനും നിക്ഷേപ പലിശയും മാത്രം വരുമാനമുള്ള 75 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഇനിമുതൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട. 2021-22 ൽ ആരോഗ്യമേഖലയ്ക്ക് 2.24 ലക്ഷം കോടി അസമിലെയും ബംഗാളിലെയും തേയില തൊഴിലാളികൾക്ക് 1000 കോടി രൂപ അടുത്ത സെൻസസ് ഡിജിറ്റൽ ആകും ഡിജിറ്റൽ പെയ്മെന്റ് പ്രമോഷന് 1500 കോടി രൂപ ടാക്സ് ഓഡിറ്റ് പരിധി 10 കോടിയിലേക്ക് ഉയർത്തി പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കി
Read More » -
Lead News
100 സൈനിക് സ്കൂളുകൾ കൂടി, 75 വയസ്സിന് മേൽ പ്രായമുള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട, ഗവേഷണ വികസന മേഖലയ്ക്ക് 50,000 കോടി
കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് ധാരാളം പുതിയ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പാൻ 15000 സ്കൂളുകളുടെ നിലവാരം ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു. 100 സൈനിക് സ്കൂളുകൾ കൂടി വരുമെന്നും ലഡാക്ക് കേന്ദ്ര സർവ്വകലാശാലക്കും പദ്ധതി ഇട്ടു. അതേസമയം ജനസംഖ്യ കണക്കെടുപ്പ് ഡിജിറ്റൽ ആകുമെന്നും ഇതിനായി 3675 കോടി രൂപ വകയിരുത്തുന്നു ധനമന്ത്രി പ്രഖ്യാപിച്ചു. അസമിലെ തേയില തൊഴിലാളികൾക്കായി 1000 കോടി രൂപ വകയിരുത്തി മാത്രമല്ല അസമിലെ യും ബംഗാളിലെയും വനിതാശിശുക്ഷേമത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ബിപിസിഎൽ ഷിപ്പിങ് കോർപ്പറേഷൻ കണ്ടെയ്നർ കോർപ്പറേഷൻ എയർഇന്ത്യ തുടങ്ങിയവയുടെ ഓഹരി വില്പന 2021- 22ൽ പൂർത്തിയാക്കും. സാമ്പത്തികം ലക്ഷ്യമിട്ട് രണ്ടായിരത്തി 2025- 26 ഓടെ ജിഡിപിയുടെ 5% ആക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി അറിയിച്ചു. ദേശീയ ഇലക്ട്രോണിക് വിപണിയിലേക്ക് രാജ്യത്തെ 1000 കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾ ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. 1500 കോടി രൂപ ഡിജിറ്റൽ വിനിമയം പ്രോത്സാഹിപ്പിക്കാൻ…
Read More » -
Lead News
2020-21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണം തുടരുകയാണ്. ഇത്തവണ സാമ്പത്തിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന പദ്ധതികളാണ് അവതരിപ്പിക്കുന്നത്. ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ വിറ്റഴിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. എൽഐസി ഐപിഒ 2022 പുറത്തിറക്കുമെന്നും ഓഹരി വിറ്റഴിക്കൽ ലൂടെ 1.75 ലക്ഷം കോടി രൂപ 2021- 22 സാമ്പത്തികവർഷം ലക്ഷ്യമിടുന്നതായും ധനമന്ത്രി പറഞ്ഞു. ഇത്തവണ കാർഷികമേഖലയ്ക്കും ഏറ്റവും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അവതരിപ്പിച്ചത്. കാർഷിക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. 2020-21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ നൽകുമെന്നും 43.36 ലക്ഷം കർഷകർക്ക് ഇത് ഗുണകരമാകുമെന്നും ധനമന്ത്രി പറഞ്ഞു. മാത്രമല്ല നെൽകർഷകർക്ക് ഉള്ള വകയിരുത്തൽ 1.72 ലക്ഷം കോടി രൂപയാക്കി ഉയർത്തി. 16.5 ലക്ഷം കോടി രൂപയാണ് കാർഷിക വായ്പകൾക്ക് വകയിരുത്തിയത്
Read More » -
Lead News
കൊച്ചിയിലെ മത്സ്യബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും-ബജറ്റ് തത്സമയം
കൊച്ചിയിലെ മത്സ്യബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും ജനസംഖ്യ കണക്കെടുപ്പ് ഡിജിറ്റൽ ആക്കും കോവിഡ് വാക്സിനേഷന് 35,000 കോടി ഇന്ത്യൻ റെയിൽവേക്ക് 1.1 ലക്ഷം കോടി ആരോഗ്യ മേഖലയിലേക്ക് നിലവിലുള്ളതിനേക്കാൾ 137 ശതമാനം വർദ്ധനവ് ഈ ഡിസംബറിൽ ആളില്ലാ ബഹിരാകാശ ദൗത്യം 100 പുതിയ സൈനിക സ്കൂളുകൾ ദേശീയ വിദ്യാഭ്യാസ നയത്തിൽ കീഴിൽ 15000 സ്കൂളുകൾ എല്ലാ വിളകൾക്കും മിനിമം താങ്ങുവില എല്ലാ മേഖലയിലെ തൊഴിലാളികൾക്കും മിനിമം വേതനം ഗ്രാമീണ വികസനത്തിന് നാൽപതിനായിരം കോടി ലേയിൽ കേന്ദ്രസർവകലാശാല
Read More » -
Lead News
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ
പൊതു വാഹന സൗകര്യവികസനം ഉറപ്പാക്കാൻ സർക്കാർ പൊതുമേഖലാ ബസ്സുകൾക്കായി പാൻ 8000 കോടി രൂപ വകയിരുത്തി. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു. മാത്രമല്ല യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും കൂടുതൽ കപ്പലുകൾ എത്തിക്കാനും നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 3.05 ലക്ഷം കോടി കോടി രൂപയാണ് ഊർജ്ജ മേഖലയ്ക്കായി വകയിരുത്തിയത്. സൗരോർജ്ജ കോർപ്പറേഷനായി 1000 കോടി രൂപയും പുനരുപയുക്ത ഊർജ വികസന ഏജൻസിയായി 1500 കോടി രൂപയും വകയിരുത്തി. വൈദ്യുതി വിതരണത്തിനായി ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്നുവർഷത്തിനകം 100 നഗരങ്ങളെ കൂടി പാചകവാതക വിതരണ ശൃംഖലയിൽ എത്തിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ജമ്മുകാശ്മീരിന് ആയി വാതക പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കും. അതേ സമയം ബജറ്റ് പ്രഖ്യാപനങ്ങൾ കിട ഓഹരി വിപണിയിൽ 930 പോയിന്റ് നിഫ്റ്റി 260 പോയിന്റ് ഉയർന്നു.
Read More »