NEWS

മഹാകവി പന്തളം കേരളവർമ്മ സ്മാരക പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു

സാഹിത്യ രംഗത്തു നല്കിയ സമഗ്ര സംഭാവനയെ മുൻ നിർത്തി ഈ വർഷത്തെ മഹാകവി പന്തളം കേരളവർമ്മ സ്മാരക പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവും ചലചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു.

തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ചാണ് പുരസ്കാരം സമർപ്പിച്ചത്. പന്തളം കൊട്ടാരം നിർവ്വാഹകസംഘത്തിന്റ ആഭിമുഖ്യത്തിലുള്ള പന്തളം കേരള വർമ്മ സ്മാരക സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത് .പ്രമുഖ സാഹിത്യ നിരൂപകൻ ഡോ കെ എസ് രവികുമാറാണ് സമിതി അദ്ധ്യക്ഷൻ. ചടങ്ങിൽ ഡോ കെ എസ് രവികുമാർ അദ്ധ്യക്ഷത വഹിച്ചു.

Signature-ad

പന്തളം കൊട്ടാരം നിർവ്വാഹസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ ആ മുഖ പ്രസംഗം നടത്തി. പുരസ്കാരം ശ്രീകുമാരൻ തമ്പി ശ്രീ കെ.എസ് രവികുമാറിൽ നിന്നും ഏറ്റു വാങ്ങി.
ആകാശവാണി തിരുവനന്തപുരം ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ബിജു ചന്ദ്രൻ ആശംസാപ്രസംഗം നടത്തി.

പുരസ്കാരലബ്ദിയിൽ സന്തോഷം രേഖപ്പെടുത്തി കൊണ്ട് ശ്രീകുമാരൻ തമ്പി പ്രസംഗിച്ചു. പന്തളം രാജകുടുംബാംഗം കിഷോർ കുമാർ ആർ നന്ദി രേഖപ്പെടുത്തി. അദ്ദേഹം തന്നെയാണ് പ്രശസ്തി പത്രം വായിച്ചത്. 25000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഭാരത് ഭവനിന്റെ മുറ്റത്ത് കോവി ഡ് നിയന്ത്രണങ്ങൾ പാലിച്ച് ലളിതമായിട്ടായിരുന്നു ചടങ്ങ്. അടുത്ത വർഷം മാദ്ധ്യമ രംഗത്തെ സംഭാവനക്കായിരിക്കും പുരസ്കാരം’

Back to top button
error: