Lead NewsNEWS

100 സൈനിക് സ്കൂളുകൾ കൂടി, 75 വയസ്സിന് മേൽ പ്രായമുള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട, ഗവേഷണ വികസന മേഖലയ്ക്ക് 50,000 കോടി

കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് ധാരാളം പുതിയ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പാൻ 15000 സ്കൂളുകളുടെ നിലവാരം ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു. 100 സൈനിക് സ്കൂളുകൾ കൂടി വരുമെന്നും ലഡാക്ക് കേന്ദ്ര സർവ്വകലാശാലക്കും പദ്ധതി ഇട്ടു. അതേസമയം ജനസംഖ്യ കണക്കെടുപ്പ് ഡിജിറ്റൽ ആകുമെന്നും ഇതിനായി 3675 കോടി രൂപ വകയിരുത്തുന്നു ധനമന്ത്രി പ്രഖ്യാപിച്ചു.

അസമിലെ തേയില തൊഴിലാളികൾക്കായി 1000 കോടി രൂപ വകയിരുത്തി മാത്രമല്ല അസമിലെ യും ബംഗാളിലെയും വനിതാശിശുക്ഷേമത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ബിപിസിഎൽ ഷിപ്പിങ് കോർപ്പറേഷൻ കണ്ടെയ്നർ കോർപ്പറേഷൻ എയർഇന്ത്യ തുടങ്ങിയവയുടെ ഓഹരി വില്പന 2021- 22ൽ പൂർത്തിയാക്കും. സാമ്പത്തികം ലക്ഷ്യമിട്ട് രണ്ടായിരത്തി 2025- 26 ഓടെ ജിഡിപിയുടെ 5% ആക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി അറിയിച്ചു. ദേശീയ ഇലക്ട്രോണിക് വിപണിയിലേക്ക് രാജ്യത്തെ 1000 കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾ ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. 1500 കോടി രൂപ ഡിജിറ്റൽ വിനിമയം പ്രോത്സാഹിപ്പിക്കാൻ വകയിരുത്തി.

അതേസമയം സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് 75 വയസ്സിന് മേൽ പ്രായമുള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട എന്ന് ധനമന്ത്രി അറിയിച്ചു. എന്നാൽ പെൻഷൻ പലിശ വരുമാനം മാത്രം ഉള്ളവർക്കാണ് ഇളവ് നൽകുക. ടാക്സ് ഓഡിറ്റ് പരിധി അഞ്ചു കോടിയിൽനിന്ന് 10 കോടിയായി ഉയർത്തി. ഗവേഷണ വികസന മേഖലയ്ക്ക് 50,000 കോടി രൂപ വകയിരുത്തി

Back to top button
error: