Month: February 2021

  • NEWS

    പുതിയ ഓഹരി വിറ്റഴിക്കൽ നയം പ്രഖ്യാപിച്ച് ധനമന്ത്രി – ബജറ്റ് തൽസമയം

    ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ ലക്ഷ്യമിടുന്നു എൽഐസി ഐപിഒ 2022ൽ കർഷക ക്ഷേമത്തിന് കൂടുതൽ പ്രഖ്യാപനങ്ങൾ 2020- 21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ നെൽ കർഷകർക്കായി 1.72 ലക്ഷം കോടി രൂപ കാർഷിക വായ്പകൾക്ക് 16.5 ലക്ഷം കോടി 15000 സ്കൂളുകളുടെ നിലവാരം ഉയർത്തും

    Read More »
  • LIFE

    ”അമ്മ”യ്ക്ക് ആസ്ഥാനമന്ദിരം ഉയരുന്നു: തിരി തെളിയിക്കുന്നത് താരരാജാക്കന്മാർ

    മലയാള സിനിമയിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടനം ഫെബ്രുവരി ആറാം തീയതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഭദ്രദീപം തെളിയിക്കുന്നത്. പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ പരിമിതമായ ആളുകളെ ഉൾപ്പെടുത്തി ലളിതമായ ചടങ്ങാണ് ആറാം തീയതി നടക്കുന്നതെന്ന് അമ്മയ്ക്കുവേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മലയാള സിനിമയിൽ അമ്മ എന്ന സംഘടനയുടെ പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉയരുന്നത്. ആറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നടക്കുക. സംഘടനയിൽ പങ്കാളികളായ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാവണമെന്നും താരങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആസ്ഥാനമന്ദിരം സന്ദർശിക്കണമെന്നും ക്ഷണക്കത്തില്‍ ഇടവേള ബാബു കുറിച്ചിരിക്കുന്നു. ദേശാഭിമാനി റോഡിലാണ് അമ്മയുടെ ആസ്ഥാനമന്ദിരം നിർമ്മിച്ചിരിക്കുന്നത്.

    Read More »
  • NEWS

    പഴയ വാഹനങ്ങൾ നിയന്ത്രിക്കാൻ വോളണ്ടറി വെഹിക്കിൾ സ്ക്രാപ്പിംഗ് നയം വരും-ബജറ്റ് തത്സമയം

    റെയിൽവേക്ക് 1.10 ലക്ഷം കോടി പൊതു വാഹന സൗകര്യവികസനം ഉറപ്പാക്കാൻ സർക്കാർ പൊതുമേഖലാ ബസ്സുകൾക്കായി പതിനെട്ടായിരം കോടി ആത്മനിർഭർ ആരോഗ്യ യോജന പദ്ധതി പ്രഖ്യാപിച്ചു. 64,180 കോടി വകയിരുത്തി 15 ഹെൽത്ത് എമർജൻസി സെന്ററുകൾ പിപിപി അടിസ്ഥാനമാക്കി തുറമുഖങ്ങൾക്കായി 2,000 കോടി രൂപയുടെ 7 പദ്ധതികൾ ഊർജ്ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി പഴയ വാഹനങ്ങൾ നിയന്ത്രിക്കാൻ വോളണ്ടറി വെഹിക്കിൾ സ്ക്രാപ്പിംഗ് നയം വരും പഴയ വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാക്കും ടെസ്റ്റ് 20 വർഷം പിന്നിട്ട യാത്ര വാഹനങ്ങൾക്കും 15 വർഷം പിന്നിട്ട വാണിജ്യ വാഹനങ്ങൾക്കും

    Read More »
  • Lead News

    നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിനും ബംഗാളിനും ബജറ്റിൽ വൻപദ്ധതികൾ -ബജറ്റ് ഒറ്റനോട്ടത്തിൽ

    മൂന്നുവർഷത്തിനകം 7 ടെക്സ്റ്റൈൽ പാർക്കുകൾ റോഡ് അടിസ്ഥാനസൗകര്യ വികസനത്തിനായി വാണിജ്യ ഇടനാഴികൾ ഈ വർഷം പതിനൊന്നായിരം കിലോമീറ്റർ ദേശീയപാത കൂടി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിനും ബംഗാളിനും ബജറ്റിൽ വൻപദ്ധതികൾ കേരളത്തിൽ 1100 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് 6500 കോടി രൂപ മുംബൈ – കന്യാകുമാരി പാതയ്ക്ക് 600 കോടി രൂപ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967.05 കോടി രൂപ രണ്ടാംഘട്ട വികസനത്തിൽ കൊച്ചി മെട്രോറെയിൽ 11.5 കിലോമീറ്റർ മീറ്റർ നീട്ടും ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികൾ

    Read More »
  • Lead News

    കേന്ദ്ര ബജറ്റ് ;ദേശീയപാത വികസനത്തിന് കേരളത്തിന് 60,000 കോടി, ബംഗാളിന് 20,000 കോടി രൂപയുടെ പദ്ധതികൾ

    കേന്ദ്ര ബജറ്റ് കേരളത്തിനും ബംഗാളിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ 1200 കിലോമീറ്റർ ദേശീയപാത വികസനത്തിന് 60,000 കോടി രൂപയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 600 കോടിയുടെ മുംബൈ കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 20,000 കോടി രൂപയുടെ പദ്ധതികൾ. മധുര കൊല്ലം ഉൾപ്പെടെ തമിഴ്നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ വകയിരുത്തി. കേരളത്തിൽ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തി. നഗരകേന്ദ്രീകൃത സ്വച്ച് ഭാരത് മിഷൻ 2.0 പദ്ധതിക്ക് 1.42 ലക്ഷം കോടി വകയിരുത്തി. ബംഗാളിൽ 675 കിലോമീറ്റർ ദേശീയപാതയ്ക്കാണ് 25000 കോടി രൂപ വകയിരുത്തിയത് റെയിൽവേ കായി ഒന്ന് പോയിന്റ് 10 ലക്ഷം കോടി രൂപ വകയിരുത്തി.

    Read More »
  • LIFE

    സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്: എന്തിരൻ മോഷ്ടിക്കപ്പെട്ട കഥയോ. ?

    ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ട സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. എഗ്മോര്‍ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തന്റെ കഥ ശങ്കർ മോഷ്ടിച്ചു എന്ന് ആരോപിച്ച് എഴുത്തുകാരനായ അരൂർ തമിഴ്നാടാന്‍ നൽകിയ പരാതിയിലാണ് ശങ്കർനെതിരെ നടപടി. അടൂർ തമിഴ്നാടന്‍ നൽകിയ പരാതിയിന്മേൽ ശങ്കറിനോട് പലതവണ കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടും എത്താത്തതിനെത്തുടർന്നാണ് ഇപ്പോള്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 19 ന് മുമ്പ് ശങ്കർ നിർബന്ധമായും കോടതിയിൽ ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്. അരൂര്‍ തമിഴ്നാടന്‍ എഴുതിയ ”ജിഗുബ” എന്ന കഥയാണ് എന്തിരനായി മാറിയതെന്നാണ് എഴുത്തുകാരന്റെ ആരോപണം. 2010ലാണ് കേസുമായി ബന്ധപ്പെട്ട് അരൂര്‍ തമിഴ്നാടന്‍ ആദ്യമായി മദ്രാസ് ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചത്. 1996 ഏപ്രിലിൽ ഇനിയാ ഉദയം മാഗസിനിലാണ് ആദ്യമായി ജിഗുബ പ്രസിദ്ധീകരിച്ചത്. വഞ്ചന കുറ്റവും പകർപ്പവകാശവും സംബന്ധിച്ചാണ് ശങ്കരറിനെതിരെ അരൂര്‍ തമിഴ്നാടൻ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2019ൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിരസിച്ചുകൊണ്ട് ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ശങ്കർ…

    Read More »
  • Lead News

    കേന്ദ്ര ബജറ്റ്; ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടി

    ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുകയാണ്. ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷയ്ക്ക് വകയുള്ള ഒരു ബജറ്റാണിത്. കൊവിഡ് വാക്സിൻ വിതരണത്തിനായി 30000 കോടി രൂപ വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയത് 2.23 ലക്ഷം കോടി. മുൻ വർഷത്തേതിൽ നിന്നും 137 ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത്. വാഹനങ്ങൾക്ക് ഉപയോഗ കാലാവധി നിശ്ചയിക്കാൻ സ്ക്രാപ്പേജ്നയം വരുന്നു. അത് സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി. അടിസ്ഥാനസൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ 217 പദ്ധതികൾ നടപ്പാക്കിയതായി ധനമന്ത്രി അറിയിച്ചു. മൂന്നുവർഷത്തിനകം 7 ടെക്സ്റ്റൈൽ പാർക്കുകൾ വരും റോഡ് അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതൽ വാണിജ്യ ഇടനാഴികൾക്ക് പദ്ധതി. ജലജീവൻ ദൗത്യത്തിനായി 2.87 ലക്ഷം കോടി രൂപ വകയിരുത്തി.

    Read More »
  • Lead News

    കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു

    2021– 22 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ കടലാസു ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. അധികസമയം കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷം ലോക്സഭയിൽ പ്ര തിഷേധിക്കുകയാണ്. കർഷകർക്കും അസംഘടിത വിഭാഗങ്ങൾക്കും പിന്തുണ നൽകുന്നതിൽ കേന്ദ്രസർക്കാർ ശ്രദ്ധ പുലർത്തിയതായി ധനമന്ത്രി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ സംഘടന ഇപ്പോഴും ഇന്ത്യ പിടിച്ചുനിന്നത് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കോഡ് പ്രതിരോധത്തിനായി രണ്ടു വാക്സിനുകൾ കൂടി ഇന്ത്യ രംഗത്തിറക്കും എന്നും നിർമല സീതാരാമൻ പറഞ്ഞു

    Read More »
  • Lead News

    ലീഗിനെതിരെ വീണ്ടും എ വിജയരാഘവൻ

    മുസ്ലിംലീഗിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി എ വിജയരാഘവൻ. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമരരംഗത്തിറങ്ങി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് വിജയരാഘവൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു. സംവരണത്തിനെതിരെ കേരളത്തിൽ രംഗത്തിറങ്ങിയത് വർഗീയസംഘടനകളാണ്. പ്രകടനപത്രികയിൽ കോൺഗ്രസിൻറെ പ്രഖ്യാപിതനയമായിരുന്നു മുന്നാക്കസംവരണം എന്ന് വരെ പറഞ്ഞിട്ടും അതിനെതിരെ ലീഗ് നിലപാടെടുത്തിട്ട് ഒരക്ഷരം മിണ്ടാൻ കോൺഗ്രസിനായില്ലെന്ന് വിജയരാഘവൻ പറഞ്ഞു. ഹിന്ദുവർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വശക്തികൾക്ക് കരുത്തുപകരുന്ന നിലപാടാണ്. അതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടാക്കിയ കോൺഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യം ഉയർത്തിയത്. ഇതിന് ഉത്തരം പറയാതെ, സിപിഐ എം വർഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവരുടേതെന്നും അദ്ദേഹം പറയുന്നു. അതേസമയം, മുസ്ലിം രാഷ്ട്രവാദം ഉയർത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന് ബദൽ എന്നോണമാണിതെന്നും അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഐ എം തയ്യാറല്ലെന്നും വിജയരാഘവൻ ലേഖനത്തിൽ പറയുന്നു.

    Read More »
  • Lead News

    കേന്ദ്ര ബജറ്റ് ഇന്ന് 11 മണിക്ക് ; പ്രതീക്ഷയോടെ രാജ്യം

    കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി അനുമതി തേടുന്നതിന് ധനമന്ത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ സമ്പൂർണ പേപ്പർ രഹിത ബജറ്റാവും ധനമന്ത്രി അവതരിപ്പിക്കുക. ഇതിനായി ആൻഡ്രോയ്ഡ് ഐഒഎസ് സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ആപ്പ് വികസിപ്പിച്ചു. ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ബജറ്റ് വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. ആപ്പ് ലഭ്യമാക്കാൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തിൽ’ എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. ആത്മനിർഭർ പാക്കേജിലൂടെ കോവിഡിൽനിന്ന് രക്ഷനേടാൻ, സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കെത്തിക്കുമെന്നും ഠാക്കൂർ പറഞ്ഞു.

    Read More »
Back to top button
error: