Month: February 2021

  • LIFE

    ദേശീയ സംസ്ഥാന അവാർഡ്‌ ജേതാവായ പ്രശസ്ത ഛായാഗ്രാഹകൻ പി എസ്‌ നിവാസ് അന്തരിച്ചു

    ദേശീയ സംസ്ഥാന അവാർഡ്‌ ജേതാവായ പ്രശസ്ത ഛായാഗ്രാഹകൻ പി എസ്‌ നിവാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള പെയിൻ & പാലിയേറ്റിവ് കെയറിൽ വെച്ച് അല്പം മുൻപാണ് മരണപ്പെട്ടത്. സംവിധായകനും ചലച്ചിത്രനിർമ്മാതാവും കൂടിയായ പി.എസ്. നിവാസ് തമിഴിൽ ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടത്തിന്റെ ഛായാഗ്രഹണത്തിന് ( black & white ) നിവാസിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ്‌ ലഭിച്ചു. ഈ ചിത്രം കണ്ടതിനു ശേഷമാണ് തമിഴ് സംവിധായകനായ ഭാരതിരാജാ തന്റെ “പതിനാറു വയതിനിലെ ” എന്ന ചിത്രത്തിലെ ക്യാമറാമാനായി നിവാസിനെ നിശ്ചയിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്‌, തെലുങ്ക് ചിത്രങ്ങൾ ചെയ്തിട്ടുള്ള ഇദ്ദേഹം നിലവിലെ പല പ്രമുഖ ക്യാമറാൻമാർക്കും പ്രചോദനമായിരുന്നു. എഴുപതുകളിലെ വിഖ്യാത നവതരംഗ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിരുന്ന പി എസ്‌ നിവാസ്‌ എൺപതുകളിലും ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു. കോഴിക്കോടിൽ ജനിച്ചു. ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്നും ബിരുദം നേടി. മദ്രാസിലെ അടയാർ…

    Read More »
  • Lead News

    എ.വിജയരാഘവനെ പരസ്യമായി വിമർശിച്ച് ഗീവർഗീസ് മാർ കൂറിലോസ്

    മുസ്ലിം ലീഗിനെ വർഗീയ പാർട്ടി എന്ന് വിശേഷിപ്പിച്ച എ.വിജയരാഘവന്റെ നടപടിയെ പരസ്യമായി വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. എല്ലാ കാലത്തും ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഗീവർഗീസ് മാർ കൂറിലോസ്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി വർഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻറെ നിലപാട് വ്യക്തമാക്കിയത്. ദേശാഭിമാനിയുടെ എഡിറ്റോറിയൽ ബോർഡിൽ എ. വിജയരാഘവൻ മുന്നോക്ക സംവരണ വിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ലേഖനം എഴുതിയിരുന്നു. ഹിന്ദു വർഗീയതയെ എതിർക്കാൻ എന്ന പേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദു ശക്തികളെ തന്നെയാകും സഹായിക്കുകയെന്ന് വിജയരാഘവന്‍ എഴുതി.ജമാ അത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ ബന്ധത്തെപ്പറ്റിയും എ വിജയരാഘവൻ എഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ് എത്തിയത്.

    Read More »
  • VIDEO

    പഴയ വാഹനങ്ങൾ പൊളിക്കേണ്ടി വരുമോ? വീഡിയോ

    Read More »
  • LIFE

    ഇതാണ് ഞങ്ങളുടെ കുഞ്ഞു ”വാമിക”, ഇവരാണ് എന്റെ ലോകം: വിരാട് കോഹ്‌ലി

    ഇക്കഴിഞ്ഞ ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ചലചിത്ര താരം അനുഷ്കാ ശർമ്മയ്ക്കും പെണ്‍കുഞ്ഞു പിറന്നത്. അനുഷ്ക ഗർഭിണിയായത് മുതലുള്ള ഓരോ ഘട്ടവും സമൂഹമാധ്യമങ്ങളിലൂടെ താരവും ഭർത്താവും തന്നെ പുറംലോകത്തെ അറിയിച്ചിട്ടുണ്ട്. പ്രീയപ്പെട്ട താരത്തിന് പെൺകുഞ്ഞു ജനിച്ച സന്തോഷം അറിയിച്ച് ആരാധകരും പ്രേക്ഷകരും ഒന്നാകെ ആശംസകൾ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി തങ്ങളുടെ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ താരദമ്പതികൾ പങ്കുവെച്ചിരിക്കുകയാണ്‌. ഒപ്പം കുഞ്ഞിന് വാമിക എന്നാണ് പേരിട്ടിരിക്കുന്നതെന്നും പ്രേക്ഷകരെയും ആരാധകരെയും ഇരുവരും അറിയിച്ചിരിക്കുന്നു. കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ഇരുവരും പുറത്തുവിട്ടിരിക്കുന്നത്. ”കുഞ്ഞു വാമിക ഞങ്ങളുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു” എന്നാണ് അനുഷ്ക ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ എല്ലാ വികാരങ്ങളും ഞൊടിയിടയിൽ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും അനുഷ്ക പറയുന്നു. തങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ ആരാധകരോടും പ്രേക്ഷകരോടും നന്ദിയുണ്ടെന്നും താരം പറയുന്നു. ”എന്റെ…

    Read More »
  • Lead News

    സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഇനി ​ഗോമൂത്ര ഫിനോയിൽ; പുതിയ ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ

    മധ്യപ്രദേശിൽ പശുക്കളെ പരിപാലിക്കാനും അവയുടെ സംരക്ഷണത്തിനുമായി ധാരാളം പ്രവർത്തനങ്ങളാണ് നടക്കുന്നത്. പശു വളർത്തൽ പ്രോത്സാഹിപ്പിക്കലിനെ മുന്നിൽ കണ്ട് പശുമന്ത്രിസഭയും സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, ആഭ്യന്തരം, കൃഷി തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിമാർ ചേരുന്നതായിരുന്നു മന്ത്രിസഭ. ഇപ്പോഴിതാ അടുത്ത നടപടിയെന്നോണം മധ്യപ്രദേശ് സർക്കാർ ​ഗോമൂത്ര ഫിനോയിലുമായാണ് എത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഇനി ​ഗോമൂത്ര ഫിനോയിൽ ഉപയോ​ഗിക്കണമെന്നാണ് പുതിയ ഉത്തരവ്. സംസ്ഥാനത്തെ പൊതുഭരണവകുപ്പിന്റെ ഈ ഉത്തരവ് പ്രകാരം ഓഫീസുകളിൽ ഇനിമുതൽ കെമിക്കലുകൾ ഉപയോഗിച്ച്‌ നിർമിക്കുന്ന ഫിനോയിലുകൾ ഉപയോ​ഗിക്കരുതെന്നും പകരം ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ ഉപയോഗിക്കണമെന്നുമാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നത്. ‌ അതേസമയം, നവംബറിൽ ചേർന്ന പശു മന്ത്രിസഭയിലാണ് ​ഗോമൂത്രത്തിൽ നിന്നുളള ഫിനോയിൽ ഉപയോ​ഗിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചത്. സംസ്ഥാനത്ത് ഗോക്കളുടെ സംരക്ഷണവും പശുവളർത്തൽ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് ഇങ്ങനെയൊരു തീരുമാനം കെെക്കൊണ്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര…

    Read More »
  • LIFE

    വക്കീൽ സാബിന്റെ ടീസറെത്തി

    പവർ സ്റ്റാർ പവൻ കല്യാണിനെ നായകനാക്കി ശ്രീരാം വേണു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വക്കിൽ സാബിന്റെ ടീസറെത്തി. ഹിന്ദിയിലും തമിഴിലും വലിയ വിജയം നേടിയ പിങ്കിന്റെയും നേർകൊണ്ട പാർവൈയുടെയും റീമേക്കാണ് വക്കീൽ സാബ്. ചിത്രത്തിൽ പവൻ കല്യാണിനൊപ്പം ശ്രുതി ഹാസനും നിവേദ തോമസും അഞ്ജലിയും അനന്യ നാഗല്ലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷന് പ്രാധാന്യം നൽകുന്ന ലീഗൽ ത്രില്ലർ ആണ് ചിത്രം. മറ്റു രണ്ടു ഭാഷകളിലും നേടിയ വിജയം വക്കീൽ സാബും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന് വേണ്ടി പി എസ് വിനോദ് ചായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും.

    Read More »
  • NEWS

    പഴയ വാഹനങ്ങൾ ഇനി പൊളിക്കേണ്ടി വരും, സമയം നിശ്ചയിച്ച് കേന്ദ്രസർക്കാർ

    പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ കാലപരിധി നിശ്ചയിച്ചു. ഇതനുസരിച്ച് സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും, വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയപരിധി കഴിഞ്ഞാൽ വാഹനം സ്വമേധയ പൊളിക്കാൻ നൽകണമെന്നാണ് നിയമം ശുപാർശ ചെയ്യുന്നത്. പഴയ വാഹനങ്ങൾ ഒഴിവാകുന്നതോടെ വായുമലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളും കുറയുമെന്നും, ഇന്ധന ഉപയോഗത്തിൽ കുറവുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട് . ബജറ്റ് പ്രഖ്യാപനം വാഹനവിപണിയിൽ കുതിച്ചുചാട്ടം ഉണ്ടാക്കുമെങ്കിലും സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടാകുക. കേന്ദ്ര സർക്കാർ തീരുമാനം സെക്കൻഡ് ഹാൻഡ് വാഹന വിപണി തകർക്കുമെന്നും വിമർശനമുയർന്നു.

    Read More »
  • Lead News

    മൊബെെൽ ഫോണുകൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തി

    കേന്ദ്ര ബജറ്റിൽ മൊബൈൽ ഫോണുകളുടെയും അനുബന്ധ മൊബൈൽ പാർട്സുകളുടേയും ചാർജറുകളുടേയും ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. മൊബൈൽഫോൺ ഉപകരണ വിഭാഗത്തിൽ കസ്റ്റംസ് ഡ്യൂട്ടിയിൽ നാനൂറോളം ഇളവുകളും പരിശോധിക്കുമെന്നും പ്രാദേശിക ഉത്പാദനം ആഭ്യന്തര മൂല്യ വർദ്ധനവ് എന്നിവ ലക്ഷ്യമിട്ടാണ് നീക്കമെന്നും നിർമല സീതാരാമൻ അറിയിച്ചു.

    Read More »
  • LIFE

    ആറാട്ടിന്റെ ആദ്യ പോസ്റ്റര്‍ ഇന്നെത്തും

    മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ആദ്യ പോസ്റ്റര്‍ ഇന്ന് വൈകിട്ട് 7.15 നെത്തും. മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പങ്ക് വെച്ചത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം പൂര്‍ണമായും ഒരു മാസ് എന്റര്‍ടൈനറായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഒരു പ്രത്യേക സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര ഗോപനെന്ന കഥാപാത്രത്തിന് പാലക്കാട്ടേ ഒരു ഗ്രാമത്തിലെത്തിപ്പെടേണ്ടി വരികയും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിജയ് ഉലഗനാഥന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും.

    Read More »
  • Lead News

    നിർമല സീതാരാമൻ പ്രഖ്യാപിച്ചത് വാജ്പേയ് സർക്കാർ കാലം മുതലുള്ള ബിജെപി ആഗ്രഹം, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കും

    കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി വിറ്റഴിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തന്ത്രപരമായ മേഖലകളുടെ എണ്ണം നാലിലേക്ക് ചുരുക്കും. മറ്റെല്ലാ മേഖലകളിലും സ്വകാര്യവൽക്കരണം വ്യാപകമായി നടപ്പാക്കും. ആത്മ നിർഭയ് പാക്കേജിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം എന്നതും കൗതുകകരമാണ്. ” നാലു തന്ത്രപരമായ മേഖലകളിൽ നിശ്ചിത സ്ഥാപനങ്ങൾ മാത്രം നിലനിർത്തും. മറ്റെല്ലാ മേഖലകളിലും പൂർണമായി സ്വകാര്യവൽക്കരണം നടപ്പാക്കും. “തന്ത്രപരവും അല്ലാത്തതുമായ മേഖലകളിലെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട നയം ധനമന്ത്രി പ്രഖ്യാപിച്ചു. തന്ത്രപരമായ വിറ്റഴിക്കൽ വേണ്ട മേഖലകൾ നീതിആയോഗ് നിശ്ചയിക്കും. 2021- 22 വർഷത്തിൽ ഓഹരികൾ വിറ്റഴിക്കുന്ന ചില സ്ഥാപനങ്ങൾ ഇനി പറയുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, എയർ ഇന്ത്യ, ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, പവൻ ഹാൻസ് എന്നിവയാണ് ചിലത് . ഇതിൽ മിക്കതും സ്വകാര്യവൽക്കരണത്തിന്റെ ആദ്യഘട്ടത്തിലാണ്. രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു പൊതുമേഖലാ ഇൻഷുറൻസ്…

    Read More »
Back to top button
error: