”സമാറ” യിൽ വിവിയാ ശാന്ത് റഹ്മാന്റെ ജോഡി

തെന്നിന്ത്യൻ സിനിമയിൽ നായിക നിരയിലേക്ക് ഉയർന്നു വരുന്ന മലയാളി താരമാണ് വിവിയാ ശാന്ത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് ചുവടു വെച്ച വിവിയ മലയാളത്തിൽ ഇട്ടി മാണി, വിജയ് സൂപ്പറും പൗർണമിയും എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്.

ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ഹിമാചൽ പ്രദേശ്, കശ്മീർ എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നു വരുന്ന പുതിയ ചിത്രമായ ‘ സമാറ’ യിൽ റഹ്മാന്റെ നായിക വിവിയയാണ്. കഥയേക്കാൾ ഉപരി നല്ല പ്രോജക്ടുകൾ,നല്ല സംവിധായകർ എന്നീ ഘടകങ്ങൾക്ക് മുൻഗണന നൽകി സെലക്ടീവായി അഭിനയിക്കുക എന്നതാണ് ഈ താരത്തിൻ്റെ സിദ്ധാന്തം.

മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷാ സിനിമാ വേദിയിൽ നിന്നും ഈ കായംകുളം സ്വദേശിയെ തേടി ഓഫറുകൾ എത്തി തുടങ്ങി. തമിഴിൽ ഭരത്തിന്റെ നായികയായി ‘6ഹവേഴ്സ് ‘, തെലുങ്കിൽ നായികാ പ്രാധാന്യമുള്ള ‘ അംഗുലീയം ‘ എന്നീ സിനിമകൾ പൂർത്തിയായി കഴിഞ്ഞു. ‘ സമാറ ‘ യിൽ റഹ്മാന്റെ ഭാര്യയായി ഹണി എന്ന നായികാ കഥാപാത്രത്തെയാണ് വിവിയാ ശാന്ത് അവതരിപ്പിക്കുന്നത്. ശക്തമായ നായികാ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്ന, അഭിനയ പാടവവുമുള്ള വിവിയാ ശാന്ത് തെന്നിന്ത്യൻ സിനിമയിൽ നായിക നിരയിലേക്ക് ഒരു ഭാവി വാഗ്ദാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *