LIFETRENDING

കേരളത്തിൽ 12000ൽ പരം ട്രൂ 4 ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉള്ള ജിയോ, 2021ൽ 4ജി നെറ്റ്‌വർക്ക് ആധിപത്യം 15 ശതമാനം അധികം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

ചെറിയ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും 4 ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ റിലയൻസ് ജിയോ 2021ൽ 4 ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ ജിയോയ്ക്ക് കേരളത്തിൽ 12000ലധികം ട്രൂ 4 ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉണ്ട് – സംസ്ഥാനത്തെ ഏറ്റവും വിപുലമായ 4ജി നെറ്റ്‌വർക്ക്. ഈ പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്തിപ്പെടുകയും കൂടാതെ ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യും. ജിയോയ്ക്ക് നിലവിൽ കേരളത്തിൽ ഒരു കോടിയിൽ അധികം ഉപഭോക്താക്കൾ ഉണ്ട്.
കണക്റ്റിവിറ്റി എല്ലായ്പ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത COVID മഹാമാരി തുറന്നുകാട്ടി. വീട്ടിൽ നിന്നുള്ള ജോലി; ഓൺലൈൻ വിദ്യാഭ്യാസം; ഒടിടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വർദ്ധിച്ച ഉപയോഗവും ഡാറ്റക്കുള്ള ഡിമാൻഡും ഉപയോഗവും വർദ്ധിപ്പിക്കാൻ കാരണമായി. 2020 ഏപ്രിൽ മുതൽ ഡാറ്റായുടെ ഉപഭോഗം 35 ശതമാനമാണ കൂടിയത്.

ഡാറ്റയുടെ ആവശ്യകത 4ജി നെറ്റ്‌വർക്കിന്റെ പ്രയോജനങ്ങൾ, കോവിഡ് ആളുകളെ മനസ്സിലാക്കികൊടുത്തു. കേരളത്തിലെ ജിയോ ടീം ലോക്ക്ഡൌൺ സമയത്തു പരിധികളില്ലാതെ പ്രവർത്തിക്കുകയും എല്ലാ ഉപഭോക്താക്കളിലേക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്തിരിന്നു. ലോക്ക്ഡൗൺ സമയത്ത്, കേരളത്തിലെ ജിയോ ടീം പൊതുജനങ്ങളുടെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി പ്രാപ്തമാക്കുകയും; താൽക്കാലിക ടവറുകൾ സ്ഥാപിക്കുകയും; കണക്റ്റിവിറ്റിക്കായി ടവറുകൾ വേഗത്തിൽ നടപ്പാക്കുകയും, തടസ്സമില്ലാത്ത ഡാറ്റ സ്ട്രീമിംഗ് നൽകുകയും; നിലവിലുള്ള നെറ്റ്‌വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തു. 2020 ഏപ്രിൽ മുതൽ പൊതുജനങ്ങളുടെ അഭ്യർത്ഥന അനുസരിച്ചു കമ്പനി 30 ലധികം ടവറുകൾ കേരളത്തിൽ സ്ഥാപിച്ചു.
സംസ്ഥാനത്ത് പുതിയ 4 ജി ടവറുകൾ സ്ഥാപിക്കുന്നതിനായി ജിയോയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള പ്രേരണയായിരുന്നു ഈ വർദ്ധിച്ചുവരുന്ന ആവശ്യം

Back to top button
error: