“ചെത്തുകാരന്റെ മകനായതിൽ അഭിമാനം”
ചെത്തുകാരന്റെ മകനായത് അപമാനം അല്ലെന്നും അഭിമാനമേ ഉള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്റെ ജാതി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“ചെത്തുകാരന്റെ മകൻ ആയത് തെറ്റാണെന്ന് കാണുന്നില്ല. ജേഷ്ഠൻ ചെത്തുകാരൻ ആയിരുന്നു രണ്ടാമത്തെ ജേഷ്ഠനും ചെത്ത് അറിയാമായിരുന്നു. അത് അഭിമാനമുള്ള കാര്യമായാണ് താൻ കരുതുന്നത്. തന്റേത് കർഷക കുടുംബം ആണ്. കെ സുധാകരനെ ബ്രണ്ണൻ കോളേജ് കാലം മുതലേ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം.”മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിനെ വിമർശിക്കുന്നത് ഈ കാലത്തിന് ചേരുന്നതല്ല. എന്തു ജീവിതമാണ് താൻ നയിക്കുന്നതെന്ന് തന്നെ അറിയുന്നവർക്ക് വ്യക്തമായി അറിയാം. മാറിയ കാലത്തെ കുറിച്ച് അറിയാതെയാണ് ചിലരുടെ പ്രതികരണങ്ങൾ.തന്റേത് ആഡംബരജീവിതം ആണോ എന്ന് ഈ നാട്ടിൽ എല്ലാവർക്കും നന്നായി അറിയാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.