Month: February 2021

  • NEWS

    സ്‌കൂളില്‍ വെച്ച് പഠിപ്പ് നിര്‍ത്തിയവനെന്ന് അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥ്

    വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയും തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ചലച്ചിത്രതാരം സിദ്ധാര്‍ത്ഥ്. പ്രസ്തുത വിഷയത്തില്‍ പലരും അഭിപ്രായം പറയാന്‍ പോലും മടിക്കുന്ന സമയത്തായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണങ്ങള്‍. ടൂള്‍ കിറ്റ് വിവാദത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ദിഷ രവിയ്ക്ക് വേണ്ടിയും സിദ്ധാര്‍ത്ഥ് പ്രതികരിച്ചിരുന്നു. ദിഷ വിഷയത്തില്‍ ഡല്‍ഹി പോലീസിനെയോര്‍ത്ത് നാണിക്കുന്നുവെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. കര്‍ഷക സമരത്തിലെ സിദ്ധാര്‍ത്ഥിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ള മറ്റൊരു വിഭാഗവും നമ്മുടെ രാജ്യുത്തുണ്ട്. അവരില്‍ പലരും സിദ്ധാര്‍ത്ഥിന്റെ സമീപനത്തെ വിമര്‍ശിച്ച് രംഗത്ത് വരികയുണ്ടായി. ബിജെപി ദേശീയ മാനിവെസ്‌റ്റോ സബ് കമ്മിറ്റിയിലെ കരുണ ഗോപാലിന്റെ പോസ്റ്റിനാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞിരിക്കുന്നത് ‘ആരാണിയാള്‍, സ്‌കൂളില്‍ വച്ച് പഠിപ്പ് നിര്‍ത്തിയ ആളായിരിക്കും.? ഇയാള്‍ വാസ്തവവിരുദ്ധവും പ്രകോപനകരവുമായ കാര്യങ്ങളാണ് എഴുതാറുള്ളത്’ ഇങ്ങനെയായിരുന്നു കരുണ ഗോപാലിന്റെ പോസ്റ്റ്. ഇതിന് മറുപടിയുമായിട്ടാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്. ‘ISB…

    Read More »
  • NEWS

    ജെ​സ്ന മ​രി​യ ജ​യിം​സ് തി​രോ​ധാ​ന​ക്കേ​സ് സിബിഐ യ്ക്ക്

    ജെ​സ്ന മ​രി​യ ജ​യിം​സ് തി​രോ​ധാ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ട്ട് ഹൈ​ക്കോ​ട​തി. തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല. കേ​സ് ഡ​യ​റി അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റാ​ൻ പോ​ലീ​സി​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ട് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ന് അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്ന​താ​യി സി​ബി​ഐ കോ​ട​തി​യി​ല്‍‍ പ​റ​ഞ്ഞു. ജെ​സ്‌​ന​യു​ടെ സ​ഹോ​ദ​ര​ന്‍ ജ​യ്‌​സ് ജോ​ണ്‍, കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചു​വെ​ന്നും കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ സി​ബി​ഐ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. ​

    Read More »
  • Lead News

    പാലിയേക്കര ടോള്‍പ്ലാസയില്‍ വീണ്ടും കൊളള

    ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിലവില്‍ വന്ന സാഹചര്യത്തിലും പാലിയേക്കര ടോള്‍പ്ലാസയില്‍ അധികൃതരുടെ കൊളള വര്‍ധിക്കുന്നു. ഇത്തവണ കാര്‍ യാത്രക്കാരിയില്‍ നിന്നു ബലമായി 150 രൂപയും ഫാസ്ടാഗ് കാര്‍ഡില്‍ നിന്ന് 75 രൂപയും പിരിച്ചെടുക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കോട്ടയത്തേക്കു യാത്ര ചെയ്ത യുവതിക്കാണു ദുരനുഭവം ഉണ്ടായത്. ഫാസ്ടാഗ് എടുത്തവര്‍ ഒരിടത്തേക്ക് 75 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നിരിക്കെയാണ് ഇത്തരത്തില്‍ വാങ്ങിയ 225 രൂപ ഈടാക്കിയത്. സംഭവത്തില്‍ യാത്രക്കാരി പരാതി നല്‍കി. വൈകിട്ട് 5.15നു ടോള്‍ പ്ലാസയിലെത്തിയ യുവതി തിരക്കില്ലാഞ്ഞതിനാല്‍ ഒരു വശത്തെ ട്രാക്കിലൂടെയാണ് കയറിയത്. എന്നാല്‍ ഫാസ്ടാഗ് ഉണ്ടെന്നു പറഞ്ഞിട്ടും പിഴയടക്കം 150 രൂപ അടപ്പിച്ചു. ഇതിനു രസീതും നല്‍കി. ടോള്‍ പ്ലാസ കടന്നു കാര്‍ നീങ്ങിയപ്പോള്‍ ഫാസ്ടാഗില്‍ നിന്ന് 75 രൂപ പിന്‍വലിച്ചതായുള്ള സന്ദേശവും മൊബൈലില്‍ ലഭിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം സമാന സംഭവം അരങ്ങേറിയിരുന്നു. ഫാസ്ടാഗില്‍ 2900 രൂപ ബാക്കിയുണ്ടായിരുന്ന തൃശൂര്‍ സ്വദേശിയോട് 150 രൂപ പിഴ സഹിതം അടയ്ക്കാന്‍ അധികൃതര്‍…

    Read More »
  • NEWS

    (no title)

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ തലസ്ഥാന ജില്ലയില്‍. തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളാ യാത്ര നാളെ (20-2-2021)തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും. കഴിഞ്ഞ 31 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച യാത്ര പതിമൂന്നു ജില്ലകളിലൂടെ ആവേശോജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് കേരത്തിന്റെ തലസ്ഥാനനഗരിയിലേക്ക് പ്രവേശിക്കുന്നത്. നാളെ 9.30 ന് ജില്ലാ അതിര്‍ത്തിയായ മുക്കട ജംഗ്ഷനില്‍  ജില്ലയിലെ കോണ്‍ഗ്രസ്- യു ഡി എഫ് നേതാക്കള്‍ യാത്രയെ സ്വീകരിക്കും. അവിടെ നിന്ന് വാദ്യമേളങ്ങളുടെയും, ഇരുചക്ര വാഹനറാലിയുടെയും അകമ്പടിയോടെ    രാവിലെ പത്ത് മണിക്ക് വര്‍ക്കലിയിലെത്തുന്ന  യാത്രക്ക്്  അവിടെ വച്ച് ജില്ലയിലെ ആദ്യത്തെ സ്വീകരണം നല്‍കും.  11 മണിക്ക്  ആറ്റിങ്ങലിലും ( മാമം),  12.30 ന് ചിറയന്‍കീഴിലും ( മംഗലപുരം) മാണ് യാത്രക്ക്  സ്വീകരണങ്ങള്‍  നല്‍കുന്നത്്.    ഉച്ചതിരഞ്ഞ്്  3.30 ന്    വാമനപുരത്തും ( വെഞ്ഞാറുംമൂട്്) , 4.30 ന് നെടുമങ്ങാടും, 5.30 ന് അരുവിക്കരയിലുമാണ്…

    Read More »
  • Lead News

    ഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു

    തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും അസ്തി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇ.സി. ബാബുക്കുട്ടിയുടെ (60) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് തുക ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി എന്നിവയുടെ നേതൃത്വത്തിലുള്ള പരിശ്രമ ഫലമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നടപടികള്‍ പാലിച്ച് നേടിക്കൊടുക്കാന്‍ സഹായകരമായത്. ഇതുവരെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയം കങ്ങഴയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ബാബുക്കുട്ടി സ്വന്തം ഇച്ഛാശക്തികൊണ്ടു മാത്രമാണ് ഉന്നതവിദ്യാഭ്യാസം നേടി ഉന്നത പദവിയില്‍ എത്തിയത്. ആലപ്പുഴ, കോട്ടയം, തൃശൂര്‍, മഞ്ചേരി, എറണാകുളം എന്നീ മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.…

    Read More »
  • Lead News

    സംസ്ഥാനത്ത് 48 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ആധുനിക കെട്ടിടത്തിന് 9 കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്തെ 48 അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രാരംഭ ശൈശവകാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ നിലവിലുള്ള അങ്കണവാടികള്‍ക്ക് പകരം ഘട്ടം ഘട്ടമായി സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2019 ഏപ്രില്‍ ഒന്നു മുതല്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അങ്കണവാടികള്‍ക്ക് ഒരു ഏകീകൃത മോഡല്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വനിത ശിശുവികസന വകുപ്പിന് കീഴില്‍ സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്ലാനനുസരിച്ചാണ് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 48 അങ്കണവാടികള്‍ക്ക് 9 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 10 സെന്റുള്ള 9 അങ്കണവാടികള്‍ക്ക് 25 ലക്ഷം രൂപ വീതവും, 5 സെന്റുള്ള 6 അങ്കണവാടികള്‍ക്ക് 20 ലക്ഷം രൂപ…

    Read More »
  • LIFE

    അപ്പയുടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് ജൂനിയര്‍ ചിരു

    ചിരഞ്ജീവി സര്‍ജയുടെ അകാല മരണം ഉണ്ടാക്കിയ വേദനയില്‍ നിന്നുളള മോചനമായിരുന്നു ജൂനിയര്‍ ചിരുവിന്റെ വരവ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസം ജൂനിയര്‍ ചീരുവിനെ മേഘ്‌ന ആരാധകര്‍ക്ക് പരിചയപ്പെടുത്തി വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ കുഞ്ഞിനെ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ അവസാനമായി അഭിനയിച്ച ചിത്രം രാജമാര്‍ത്താണ്ഡയുടെ ട്രെയിലര്‍ മകന്‍ റിലീസ് ചെയ്തിരിക്കുകയാണ്. കൈയ്യില്‍ പിടിച്ച ഫോണില്‍ മകന്റെ കുഞ്ഞുവിരലുകള്‍ അമര്‍ത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ട്രെയിലര്‍ പുറത്തുവിടുന്നതിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ആ വീഡിയോയും വൈറലായത്. കെ. രാമനാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കെ രാമനാരായണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അര്‍ജുന്‍ ജന്യയാണ് സംഗീത സംവിധായകന്‍. ചിരഞ്ജീവി സര്‍ജയെ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ആഗ്രഹിക്കുന്ന രംഗങ്ങള്‍ ആണ് ട്രെയിലറിലുള്ളത്. ഞാന്‍ ജനിക്കുന്നതിനു…

    Read More »
  • NEWS

    പരാജയഭീതി: സർവ്വേയുമായി കോൺഗ്രസ് ഹൈക്കമാൻഡ്-വീഡിയോ

    Read More »
  • LIFE

    നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

    സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. E C R വിഭാഗത്തിൽപ്പെട്ട അവിദഗ്ദ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ മക്കൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിലധികരിക്കാൻ പാടില്ല. വിദേശത്തുള്ള പ്രവാസികൾക്ക് നോർക്കയുടെ ID കാർഡു ഉണ്ടായിരിക്കണം . ബിരുദാനന്തര ബിരുദ കോഴ്സുകൾ (എം .എ ,എം. എസ്സി , എം കോം), പ്രൊഫഷണൽ കോഴ്സുകളായ എം.ബി.ബി.എസ്സ് / ബി.ഡി.എസ്സ് / ബി. എച്ച്. എം .എസ്സ് / ബി.എ.എം.എസ്സ് / ബി. ഫാം / ബി.എസ്സി .നഴ്സിംഗ്/ ബി.എസ് .സി .എം .എൽ .റ്റി / എ.ബി.എ , എം സി എ /എഞ്ചിനീയറിംഗ്/ അഗ്രികൾച്ചർ / വെറ്ററിനറി/ എ കോഴ്സുകൾ 2020-21 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ്…

    Read More »
  • Lead News

    മെട്രോമാന്റെ ബിജെപി പ്രവേശം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവ്‌

    മെട്രോ മാന്‍ ശ്രീധരന്‍ കഴിഞ്ഞദിവസമാണ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റാ. തികഞ്ഞ പ്രൊഫഷണലും ശ്രേഷ്ഠനായ എന്‍ജിനീയറും ഉദ്യോഗസ്ഥനുമായ ശ്രീധരന്‍ മുഴുവന്‍ രാജ്യത്തിന്റേതുമാണ്. അദ്ദേഹത്തെപ്പോലുള്ള കൂടുതല്‍ ആളുകളെ നമ്മുടെ രാഷ്ട്രീയരംഗം ആവശ്യപ്പെടുന്നുണ്ടെന്നും മിലിന്ദ് ട്വീറ്റ് ചെയ്തു. സജീവ രാഷ്ട്രീയത്തിലേക്കുള്ള ഈ ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബിജെപി അനുഭാവി ആകേണ്ട കാര്യമല്ലെന്നും അദ്ദേഹം കുറിച്ചു. അതേസമയം, മിലിന്ദിന്റെ ഈ ട്വീറ്റ് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സ്വന്തം സംസ്ഥാനത്തും മണ്ഡലത്തിലും മിലിന്ദ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തിയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. എന്നാല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞത് താങ്കള്‍ കോണ്‍ഗ്രസ് വിട്ടതിനുശേഷം ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുക എന്നായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ പ്രവര്‍ത്തനങ്ങളെ താറടിച്ചു കാട്ടാന്‍ ശ്രമിച്ചിട്ടില്ലെന്നും എഎപി സഖ്യത്തിന് പിന്നാലെ…

    Read More »
Back to top button
error: