സ്‌കൂളില്‍ വെച്ച് പഠിപ്പ് നിര്‍ത്തിയവനെന്ന് അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥ്
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയും തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ചലച്ചിത്രതാരം സിദ്ധാര്‍ത്ഥ്. പ്രസ്തുത വിഷയത്തില്‍ പലരും അഭിപ്രായം പറയാന്‍ പോലും മടിക്കുന്ന സമയത്തായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണങ്ങള്‍. ടൂള്‍ കിറ്റ് വിവാദത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ദിഷ രവിയ്ക്ക് വേണ്ടിയും സിദ്ധാര്‍ത്ഥ് പ്രതികരിച്ചിരുന്നു. ദിഷ വിഷയത്തില്‍ ഡല്‍ഹി പോലീസിനെയോര്‍ത്ത് നാണിക്കുന്നുവെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. കര്‍ഷക സമരത്തിലെ സിദ്ധാര്‍ത്ഥിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ള മറ്റൊരു വിഭാഗവും നമ്മുടെ രാജ്യുത്തുണ്ട്. അവരില്‍ പലരും സിദ്ധാര്‍ത്ഥിന്റെ സമീപനത്തെ വിമര്‍ശിച്ച് രംഗത്ത് വരികയുണ്ടായി. ബിജെപി ദേശീയ മാനിവെസ്‌റ്റോ സബ് കമ്മിറ്റിയിലെ കരുണ ഗോപാലിന്റെ പോസ്റ്റിനാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞിരിക്കുന്നത്
‘ആരാണിയാള്‍, സ്‌കൂളില്‍ വച്ച് പഠിപ്പ് നിര്‍ത്തിയ ആളായിരിക്കും.? ഇയാള്‍ വാസ്തവവിരുദ്ധവും പ്രകോപനകരവുമായ കാര്യങ്ങളാണ് എഴുതാറുള്ളത്’ ഇങ്ങനെയായിരുന്നു കരുണ ഗോപാലിന്റെ പോസ്റ്റ്. ഇതിന് മറുപടിയുമായിട്ടാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്. ‘ISB ലെ പാനല്‍ ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുക്കുന്നതിന് വേണ്ടി ഈ സ്ത്രീ മാസങ്ങളോളം എന്റെ പുറകേ നടന്നിട്ടുണ്ട്. പിന്നീട് ഇവരുടെ ആവശ്യപ്രകാരം ഞാനതില്‍ പങ്കെടുക്കുകയും ചെയ്തു. ആ സമയത്ത് എനിക്ക് ബിരുദാനന്തര ബിരുധമുണ്ട്. സത്യസന്ധതയും ഓര്‍മ്മശക്തിയും അവര്‍ പണയം വെച്ചു കഴിഞ്ഞു. നിങ്ങളാണ് ഇതു തുടങ്ങിയത്, ഇത് അവസാനിപ്പിക്കുന്നു.സവര്‍ക്കര്‍ ഓ സവര്‍ക്കര്‍’ സിദ്ധാര്‍ത്ഥ് കുറിച്ചു. 2013 ല്‍ മകന്റെ ചിത്രപ്രദര്‍ശനം താന്‍ ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് കരുണ ഗോപാല്‍ അയച്ച മെയിലിന്റെ ചിത്രവും സിദ്ധാര്‍ത്ഥ് പോസ്റ്റില്‍ പങ്ക് വെച്ചിട്ടുണ്ട്.