Month: February 2021

  • Lead News

    200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് യാഥാര്‍ത്ഥ്യമായി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാകുന്ന 200 മത്തെ ആശുപത്രിയായി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറി. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പാലക്കാട് ഐ.ടി.ഐ. ലിമിറ്റഡിന്റെ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള മൈക്രോ കമ്പൂട്ടറും ഇന്‍ബില്‍റ്റ് ബാറ്ററി സംവിധാനമുള്ള യു.പി.എസും സോളര്‍ പാനലുമായി ബന്ധിപ്പിച്ചു പി.ഒ.സി. (Proof of Concept) പൈലറ്റ് അടിസ്ഥാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹരിത ഊര്‍ജ്ജ ആശുപത്രിയായി വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. ഈ രണ്ട് പദ്ധതികളുടേയും ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഓരോ പ്രദേശത്തെയും ജനസംഖ്യാപരമായ പശ്ചാത്തലത്തില്‍ വ്യക്തികളെ സംബന്ധിച്ച് കൃത്യവും സാര്‍വര്‍ത്തികവുമായ വിവരശേഖരണം നടത്തി കേന്ദ്രീകൃതമായി സൂക്ഷിച്ചു…

    Read More »
  • Lead News

    പിഎസ് സി ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ആത്മാര്‍ത്ഥയില്ലാത്തത്:മുല്ലപ്പള്ളി

    സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാര്‍ത്ഥയില്ലാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടക്കം മുതല്‍ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമര്‍ത്തുകയും ചെയ്തവരാണ് സിപിഎം. ഇപ്പോഴത്തെ നിലപാട് മാറ്റം ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്.കോണ്‍ഗ്രസിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന സമരത്തിന് വമ്പിച്ച ജനപിന്തുണ ലഭിക്കുന്നുണ്ടെന്നുള്ള വസ്തുത സിപിഎമ്മിനെ ഭയപ്പെടുത്തി. അതാണ് പൊടുന്നനെയുള്ള മനം മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇത്രയും നീണ്ടുപോകാന്‍ കാരണം.ആദ്യം മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ്.ഇതുതന്നെയാണ് കോണ്‍ഗ്രസും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സര്‍ക്കാരും മുഖ്യമന്ത്രിയും നിരസ്സിച്ചു. ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളാക്കി മന്ത്രിമാര്‍ പരിഹാസ വര്‍ഷം ചൊരിഞ്ഞു. ഉദ്യോഗാര്‍ത്ഥികളുമായി ഒരുഘട്ടത്തിലും ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറയുകയും സമരം അവസാനിപ്പിച്ചെങ്കില്‍ ഗുരുതരഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കാതെ വന്നപ്പോള്‍ ഡിവൈ എഫ് ഐയെ ഉപയോഗിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍…

    Read More »
  • LIFE

    ദൃശ്യം 2 ലക്ഷണമൊത്ത ഒരു ക്രൈം ത്രില്ലർ: സനൂജ് സുശീലൻ

    പണ്ട് റാംജിറാവു സ്പീക്കിങ് എന്ന സിനിമയുടെ രണ്ടാം ഭാഗം എഴുതാൻ തുനിഞ്ഞപ്പോൾ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയെ പറ്റി സിദ്ദിഖ് ലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കുന്നിടത്തായിരുന്നു ആ വെല്ലുവിളി. കാരണം , ആ കഥാപാത്രങ്ങളെ പ്രേക്ഷകർ മുമ്പേ തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ സ്വഭാവം, പെരുമാറ്റം , കഥയിൽ അവരുടെ സ്ഥാനം ഇതൊക്കെ എല്ലാവർക്കും അറിയാം. ആ കൗതുകമൊക്കെ നഷ്ടപ്പെട്ട അവസ്ഥയിൽ വിരസത സൃഷ്ടിക്കാതെ എങ്ങനെ കഥ പറയാം എന്നത് ശരിക്കും അവർക്കൊരു തലവേദനയായിരുന്നു. ദൃശ്യം മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ഹിറ്റാണ്. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്ന്. സ്വാഭാവികമായും അത്തരമൊരു ചിത്രത്തിന് രണ്ടാംഭാഗം വരുന്നു എന്ന വാർത്ത പ്രേക്ഷകരിൽ പോലും സമ്മർദ്ദമുണ്ടാക്കും. അപ്പോൾ അണിയറക്കാരുടെ കാര്യം പറയേണ്ടതുണ്ടോ. എന്നാൽ ഇന്ന് ഈ സിനിമ കണ്ടു തീർത്തപ്പോൾ ആ കടമ്പ ജീത്തു ജോസഫ് വിജയകരമായി ചാടിക്കടന്നു എന്നുറപ്പിച്ചു പറയാൻ കഴിയും. ഒന്നാം ഭാഗത്തിലേതു പോലെ തന്നെ…

    Read More »
  • Lead News

    പിതാവ് 6 സീസണ്‍ അണിഞ്ഞ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ തന്നെ മകനും ഇറങ്ങുന്നു; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ സ്വന്തമാക്കി

    ചെന്നൈ: പതിനാലാമത് ഐപിഎല്‍ താരലേലം നടക്കുമ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയ താരങ്ങളിലൊരാളായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 2008 മുതല്‍ 13 വരെ ക്രിക്കറ്റ് ഇതിഹാസം കളിച്ച മുബൈ ഇന്ത്യന്‍സ് തന്നെ താരപുത്രനെ സ്വന്തമാക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നെങ്കിലും ലേലത്തില്‍ അര്‍ജുന് വേണ്ടി മറ്റാരും ആവശ്യമുന്നയിച്ചില്ല. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്. ഈയിടെ അവസാനിച്ച 2021 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങള്‍ കളിച്ച അര്‍ജുന്‍ ഇടത് കൈയന്‍ ബാറ്റ്‌സ്മാനും ഇടങ്കൈയന്‍ മീഡിയം ഫാസ്റ്റ് ബോളറുമാണ്. കഴിഞ്ഞയാഴ്ച നടന്ന 73-ാമത് പോലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 31 പന്തില്‍ 77 റണ്‍സ് നേടിയ അര്‍ജുന്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. കൊളംബോയില്‍ 2018 ല്‍ ശ്രീലങ്കയ്ക്ക് എതിരായ യൂത്ത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അണ്ടര്‍ 19 ടീമില്‍ അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മുംബൈ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 14…

    Read More »
  • Lead News

    ഉദുമ സ്വദേശി മുഹമ്മദ് റഫീഖ് ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

    കാസർകോഡ്: ഉദുമ മുക്കുന്നോത്ത് സ്വദേശിയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കുന്നോത്തെ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്. ദുബായ് ബര്‍ഹയില്‍ ഗ്രോസറി നടത്തി വരികയായിരുന്നു. ഐസബിയാണ് മാതാവ്. ഭാര്യ: റജില. മകള്‍: തസ്മിയ. സഹോദരങ്ങള്‍: അഷ്‌റഫ്, ഉസ്മാന്‍, നസീര്‍, മൊയ്തീന്‍കുഞ്ഞി, ബീവി എരോല്‍, സുബൈദ ബെണ്ടിച്ചാല്‍, ആമിന കളനാട്.

    Read More »
  • Lead News

    അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

    മംഗളൂരു: അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി ദുബായ് വിമാനത്തിൽ വന്നിറങ്ങിയ കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിനി ഫാത്തിമ (47), ഭട്കല്‍ സ്വദേശി മുഹമ്മദ് മൊയ്തീന്‍(50) എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നുള്ള വിമാനത്തിൽ എത്തിയ ഫാത്തിമയും മൊയ്തീനും രാസവസ്തുക്കള്‍ ചേര്‍ത്ത് പശരൂപത്തിലാക്കിയ സ്വര്‍ണം സാനിറ്ററി നാപ്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഫാത്തിമയിൽ നിന്ന് 38,88,150 രൂപ വിലവരുന്ന 805 ഗ്രാം സ്വര്‍ണവും മൊയ്തീനില്‍ നിന്ന് 14,63,490 രൂപ വിലവരുന്ന 303 ഗ്രാം സ്വര്‍ണവും പിടികൂടി.

    Read More »
  • LIFE

    ആഗ്രഹം 105 കുട്ടികള്‍; വിചിത്രമോഹവുമായി 23കാരിയും 56കാരനും

    വിവാഹത്തിന് ശേഷം എല്ലാ ദമ്പതികളുടേയും സ്വപ്‌നമാണ് കുഞ്ഞുങ്ങള്‍. അവരുടെ കളിയും ചിരിയുമായി ആ വീട് നിറയണം. വിവാഹം കഴിയുമ്പോഴെ പദ്ധതിയിട്ടു കഴിഞ്ഞു എത്ര കുട്ടികള്‍ വേണമെന്ന്.രണ്ടോ മൂന്നോ എന്ന കണക്കുകൂട്ടലിലാണ് മിക്ക ദമ്പതിമാരും എന്നാല്‍ ഇവിടെയിതാ 105 കുട്ടികള്‍ വേണമെന്ന് പറഞ്ഞിരിക്കുകയാണ് റഷ്യന്‍ ദമ്പതികളായ 23കാരിയായ ക്രിസ്റ്റീന 56കാരനായ ഒസ്ടര്‍കും ഗാലിപിനും. ഈ ആഗ്രഹം സാധിച്ചെടുക്കാന്‍ ഇപ്പോഴിതാ അവര്‍ ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്ക് എടുക്കുക എന്ന മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ വാടക ഗര്‍ഭപാത്രങ്ങളിലൂടെ 10 കുഞ്ഞുങ്ങളെയാണ് അവര്‍ സ്വന്തമാക്കിയത്. ക്രിസ്റ്റീനയ്ക്ക് പതിനേഴാം വയസ്സില്‍ ജനിച്ച വൈക എന്നൊരു മകള്‍ കൂടി ഉണ്ട്. മകളുടെ ജന്മ ശേഷമാണ് ക്രിസ്റ്റീന ഗാലിപിനെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. വിവാഹശേഷം ഇവരുടെ വലിയ ആഗ്രഹമായിരുന്നു വീട് നിറയെ കുഞ്ഞുങ്ങള്‍. അതിനായി എല്ലാ വര്‍ഷവും ഓരോ കുഞ്ഞിന് ജന്മം നല്‍കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ വൈദ്യപരിശോധനയില്‍ ക്രിസ്റ്റീനയുടെ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ല എന്ന് അറിഞ്ഞതോടെ ഗര്‍ഭപാത്രങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.…

    Read More »
  • NEWS

    തോക്കുമായി ചെറുപ്പക്കാരുടെ വിളയാട്ടം

    കളമശേരി ഗ്ലാസ്സ് ഫാക്ടറി കോളനിയിലെത്തി തോക്ക് കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പരിസരവാസികളായ അമല്‍, റോഷന്‍, ബിനീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപ്പക്കാര്‍ ചേരി തിരിഞ്ഞ് സ്ഥിരമായി വഴക്ക് നടക്കാറുള്ള സ്ഥലമാണിത്. ഒരു വിഭാഗത്തിലെ ചെറുപ്പക്കാര്‍ റോഡില്‍ ബൈക്ക് റേസ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതോടെ ബൈക്കിലെത്തിയവര്‍ വീട്ടില്‍ പോയി തോക്കെടുത്ത് വരികയായിരുന്നു. തോക്ക് കണ്ടതോടെ മറുവിഭാഗം പിന്‍വാങ്ങിയെങ്കിലും പരിസരത്തുണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. വ്യാഴാഴ്ച രാത്രി 10 മണിയോട് അടുത്തായിരുന്നു സംഭവം. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ പോലീസിന് കൈമാറുകയായിരുന്നു. ഇതോടെയാണ് പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ സംഘം മദ്യലഹരിയിലായിരുന്നുവെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടി കളിത്തോക്കുമായി വന്നതായിരുന്നുവെന്നും പോലീസ് പറയുന്നു. സ്ഥലത്തെ ചെറുപ്പക്കാരെപ്പറ്റി മുന്‍പും പരാതി ലഭിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുണ്ടെന്നും പോലീസ് പറഞ്ഞു

    Read More »
  • NEWS

    സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച നടത്തണമെന്ന് സിപിഎം സെക്രട്ടറിയേറ്റ്

    സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ച നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. ഉദ്യോഗാർഥികളുടെ സമരത്തെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണം. സിപിഎം നിലപാട് സ്വാഗതാർഹമാണെന്ന് ഉദ്യോഗാർഥികളുടെ സംഘടനകൾ വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾ ഗവർണറെ കണ്ട് നിവേദനം നൽകുകയും ചെയ്തു.

    Read More »
  • Lead News

    വീട് ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവുമായി ഉദ്യോഗസ്ഥരെത്തി; വീട്ടമ്മ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി

    പുത്തൂര്‍ : വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് വീട് ജപ്തി ചെയ്യാനുള്ള കീഴ്കോടതി ഉത്തരവുമായി ബാങ്ക് ഉദ്യോഗസ്ഥരെത്തി. അതിനെതിരെ മേല്‍ക്കോടതിയില്‍ ഹർജി നല്‍കിയിട്ടും അധികൃതര്‍ കനിഞ്ഞില്ല. ഇതോടെ കടുത്ത മാനസികവിഷമത്തിലായ വീട്ടമ്മ മുറിയിലേക്ക് ഓടിക്കയറുകയും സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കർണാടകയിലെ പുത്തൂര്‍ ഹരാഡി റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ രഘുവീര്‍ പ്രഭുവിന്റെ ഭാര്യ പ്രാര്‍ത്ഥനാ പ്രഭു (52)വാണ് ആത്മഹത്യ ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പും എഴുതിവെച്ചിരുന്നു. രഘുവീര്‍ പ്രഭു മംഗളൂരുവിലെ ദേശസാല്‍കൃതബാങ്കില്‍ നിന്ന് വന്‍തുക വായ്പയെടുത്തിരുന്നു. അതു തിരിച്ചക്കുന്നതില്‍ നിരന്തരം വീഴ്ച വന്നതോടെ ബാങ്കധികൃതര്‍ കോടതിയെ സമീപിച്ചു. ഇതെ തുടര്‍ന്നാണ് വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവുണ്ടായത്. എന്നാല്‍ ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രഘുവീര്‍ പ്രഭു മേല്‍കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കെയാണ് ബാങ്കുദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാൻ എത്തിയതെന്ന് രഘുവീര്‍ പ്രഭു ആരോപിച്ചു.…

    Read More »
Back to top button
error: