ഉത്തരാഖണ്ഡില്‍ 150 പേര്‍ മരിച്ചതായി സംശയം; കനത്ത വെള്ളപ്പൊക്കം
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 150 പേര്‍ മരിച്ചതായി സംശയമെന്ന് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് അതിശക്തമായ വെളളപ്പൊക്കമാണ് നിലനില്‍ക്കുന്നത്. ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയതിന് പിന്നാലെയാണ് വെളളപ്പൊക്കമുണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശ വാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയാണ്. .റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു.
അതേസമയം, ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഗംഗ, അളകനന്ദ നദിയുടെ കരയിൽ ഉള്ളവരോട് എത്രയും വേഗം ഒഴിയാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലും മിര്‍സപുരിലും ജാഗ്രതാ നിര്‍ദേശമുണ്ട്.