Month: February 2021
-
VIDEO
ട്വന്റി 20 അധ്യക്ഷൻ സാബു ജേക്കബുമായി സിപിഎം നേതാക്കൾ ചർച്ച നടത്തി- വീഡിയോ
https://youtu.be/9nwi2YqWRlw
Read More » -
Lead News
നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ഒന്നിലധികം മണ്ഡലത്തിൽ മത്സരിക്കും,ട്വന്റി 20 യുടെ പദ്ധതി തുറന്നുപറഞ്ഞ് സാബു എം ജേക്കബ്-NewsThen Exclusive Interview
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കും എന്ന് സാബു എം ജേക്കബ്. ഇത്തവണ ലക്ഷ്യം അധികാരം പിടിക്കലല്ല. തങ്ങളുടെ സാന്നിധ്യം അറിയിക്കലാണ് ലക്ഷ്യമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. NewsThen ചീഫ് എഡിറ്റർ പി ഒ മോഹൻ നടത്തിയ അഭിമുഖത്തിലാണ് സാബു എം ജേക്കബ് ഇക്കാര്യങ്ങൾ പറഞ്ഞത്. വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനത്തെ മാറ്റുകയാണ് ട്വന്റി 20 യുടെ ലക്ഷ്യം. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ അഴിമതി നിറഞ്ഞതായിരിക്കുന്നു. ഇതു മാറ്റി മറിക്കും എന്നുള്ളതാണ് ജനങ്ങൾക്കു മുമ്പിൽ ട്വന്റി20 വെക്കുന്ന സന്ദേശം. എറണാകുളം ജില്ലയിൽ മുഴുവനായി മത്സരിക്കണോ സംസ്ഥാനത്തുടനീളം മത്സരിക്കണോ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. ഏകാധിപത്യഭരണം എന്ന ആരോപണം ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് കിറ്റക്സ് എം ഡി കൂടിയായ സാബു എം ജേക്കബ് പറഞ്ഞു. ഏകാധിപത്യഭരണം ആണെങ്കിൽ തങ്ങളെ ജനങ്ങൾ ജയിപ്പിക്കില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. അഭിമുഖത്തിനായി വീഡിയോ കാണുക –
Read More » -
Lead News
പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ കഴിയുമോ? എം ബി രാജേഷിനെതിരെ ഉമർ തറമേൽ
എം ബി രാജേഷിനെതിരെ ഉമർ തറമേൽ. പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ എംബി രാജേഷിന് കഴിയുമോ എന്ന് ഉമർ തറമേൽ വെല്ലുവിളിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. ഉമർ തറമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുൻ എം പി,ബഹു. എം ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന. താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ച ഇക്കാര്യങ്ങൾ ശരിയാണെന്നു തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ.ഞങ്ങൾക്ക് താല്പര്യമുള്ള ഒരു ഉദ്യോഗാര്ഥിക്ക് വേണ്ടി ശ്രീമതി നി നിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ ഞങ്ങൾ subject experts ഉപജാപം നടത്തി എന്നത്. ഞങ്ങൾ ഏതായാലും അങ്ങനെയൊരാളെ ചുമതലപ്പെടുത്തയിട്ടില്ല. താങ്കൾ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ, വൈസ് ചാന്സല ർക്ക് അയച്ച കത്ത് അയാൾക്ക് എവിടുന്നു കിട്ടിയെന്നും, അറിയേണ്ടതുണ്ട്. മറ്റൊന്ന്, 2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.ആക്കാലത്ത് കാലിക്കറ്റ് സർവകലാശാലയിലുള്ള ഏത് ഉദ്യോഗാർഥിക്കും…
Read More » -
Lead News
വീണ്ടും അന്ധവിശ്വാസം കൊലപാതകമാകുമ്പോള്‍; ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവം പറഞ്ഞിട്ട്
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പെണ്‍മക്കളെ അന്ധവിശ്വാസത്തിന്റെ പേരില്‍ ബലികൊടുത്ത മാതാപിതാക്കളുടെ വാര്‍ത്ത മനുഷ്യമനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു . മക്കള്‍ വീണ്ടും പുനര്‍ജനിക്കുമെന്ന് പറഞ്ഞായിരുന്നു ആ കൊല. എന്നാല്‍ ഇപ്പോഴിതാ സമാന സംഭവം അരങ്ങേറിയിരിക്കുകയാണ് പാലക്കാട് ജില്ലയിലെ പുളക്കാട്. ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം അരങ്ങേറിയത്. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകനായ ആമിലിനെ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊന്നത്. കൊന്ന ശേഷം ഇവര്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഇപ്പോഴും ഞെട്ടിക്കുന്ന വസ്തുത പ്രതിയായ അമ്മയുടെ വാക്കുകളാണ്. ദൈവം പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം നടത്തിയത്. കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് കഴുത്തറുത്തു കൊന്നു. ആ വാക്കുകളില്‍ ഒരു അമ്മയുടെ മാതൃത്വമോ സ്‌നേഹമോ അവര്‍ക്ക് കാണാനായില്ല. അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ഒരു സ്്ത്രീ. സംഭവത്തില്‍ ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ നാല് മണിയോടെയാണ് ജനമൈത്രി…
Read More » -
Lead News
ട്വന്റി20യെ മെരുക്കാൻ സിപിഐഎം?പി രാജീവും ചന്ദ്രൻപിള്ളയും സി എൻ മോഹനനും സാബു എം ജേക്കബിനെ കണ്ടു
കിഴക്കമ്പലം ട്വന്റി 20 നേതാവിനെ സന്ദർശിച്ച് സിപിഐഎം നേതാക്കൾ. സിപിഎം നേതാക്കളായ പി രാജീവ്, സി എൻ മോഹനൻ, കെ ചന്ദ്രൻ പിള്ള എന്നിവരാണ് ട്വന്റി20 നേതാവ് സാബു എം ജേക്കബുമായി ചർച്ച നടത്തിയത്. ചർച്ചയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കിഴക്കമ്പലം, കുന്നത്തുനാട്,മഴുവന്നൂർ ഐക്കരനാട് പഞ്ചായത്തുകളിലും വെങ്ങോല പഞ്ചായത്തിൽ 8 വാർഡുകളിലും 9 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ട്വന്റി20 ജയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്, പെരുമ്പാവൂർ,എറണാകുളം, അങ്കമാലി,കോതമംഗലം, പിറവം എന്നിവിടങ്ങളിൽ ട്വന്റി20 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ട്. കേരളം മുഴുവൻ സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ ആണ് ഇപ്പോൾ ട്വന്റി20 ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഞായറാഴ്ചയിലെ പ്രധാന പത്രങ്ങൾ ഒന്നാം പേജിൽ തന്നെ ട്വന്റി20 പരസ്യം നൽകിയിട്ടുണ്ട്. ആധുനിക കേരളത്തിനായി അണിചേരാൻ ആണ് ആഹ്വാനം.
Read More » -
LIFE
സച്ചിയുടെ ഓർമ്മ ദിനത്തിൽ ‘വിലായത്ത് ബുദ്ധ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ”വിലായത്ത് ബുദ്ധ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ ഹിറ്റ് മേക്കർ സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വർഷം തികയുന്ന വേളയിൽ വേളയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍.ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്തീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ജേക്സ് ബിജോയ് ആണ് സംഗീതം.ബാദുഷ എൻ.എം ആണ് പ്രോജക്ട് ഡിസൈനർ.മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംങ് . കലാ സംവിധാനം- മോഹൻദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകൻ,മേക്കപ്പ്-…
Read More » -
NEWS
24 മണിക്കൂറിനിടെ 12,059 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,08,26,363 ആയി. ഒറ്റ ദിവസത്തിനിടെ 74 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് മൂലം രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 1,54,996 ആയി. 24 മണിക്കൂറിനിടെ 11,805 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നോടിയവരുടെ എണ്ണം 1,05,22,601 ആയി. രാജ്യത്ത് നിലവില്‍ 1,48,766 സജീവ കോവിഡ് കേസുകളാണ് നിലനില്‍ക്കുന്നത്.ഇതുവരെ 57,75,322 പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
Read More » -
Lead News
യൂത്ത് ലീഗിന് എട്ടിന്റെ പണി, കത്വ കേസിന് കേരളത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക
കത്വ കേസിൽ കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നൽകാൻ കേരളത്തിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിംഗ് രജാവത്ത്. ഇക്കാര്യത്തിന് എന്നുപറഞ്ഞ് യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയിരുന്നു. കത്വ അഭിഭാഷകർക്ക് 9, 35,000 രൂപ നൽകിയെന്ന് കഴിഞ്ഞദിവസം യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞിരുന്നു. വാർത്താ സമ്മേളനം വിളിച്ച് പരസ്യമായാണ് അവകാശവാദം നടത്തിയത്. എന്നാൽ പണം നൽകിയെന്ന് യൂത്ത് ലീഗ് പറയുന്ന അഭിഭാഷകൻ മുബീൻ ഫാറൂഖിക്ക് കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ദീപിക പറയുന്നു. കേസ് പൂർണമായും താൻ സൗജന്യമായി ആണ് നടത്തുന്നതെന്നും ദീപിക വ്യക്തമാക്കുന്നു. കേരളത്തിൽ നിന്ന് പണം ലഭിച്ചു എന്ന വാർത്ത ആശ്ചര്യജനകമാണ് എന്നും ദീപിക കൂട്ടിച്ചേർത്തു. കത്വ കേസിലെ പെൺകുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നും അഭിഭാഷകർക്ക് 9, 35000 രൂപ നൽകിയെന്നും യൂത്ത് ലീഗ് വിശദീകരിച്ചിരുന്നു. മുബീൻ ഫാറൂഖി ആണ് കേസ് നടത്തിപ്പിന്റെ ഏകോപനം എന്നും യൂത്ത് ലീഗ് അവകാശപ്പെട്ടിരുന്നു. എന്നാൽ കേസുമായി…
Read More » -
NEWS
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ബഹ്റൈനില്‍ അന്തരിച്ചു
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ബഹ്റൈനില്‍ അന്തരിച്ചു. ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോന്‍ കുരിശിങ്കല്‍ (42) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 24 ന്യൂസിന്റെ ബഹ്റൈന്‍ റിപ്പോര്‍ട്ടറായിരുന്നു. പ്രവാസി വിഷന്‍ എന്ന യൂടൂബ് ചാനല്‍ നടത്തിയിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ സല്‍മാനിയയിലെ താമസസ്ഥലത്തിനടുത്തുള്ള ആയൂര്‍വേദ സെന്ററില്‍ നിന്ന് മരുന്ന് വാങ്ങി തിരിച്ചു പോകാന്‍ നേരത്ത് അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. മാതാവ് അന്നമ്മ. പിതാവ്: ജോസഫ്. മൃതദേഹം സല്‍മാനിയ ആശുപത്രിയുടെ മോര്‍ച്ചറിയില്‍. നാട്ടിലേക്ക് കൊണ്ടുപോകന്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ ശ്രമം നടക്കുന്നു.
Read More » -
Lead News
ധര്‍മജന്‍ മത്സരിക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്ത്
നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്ത്. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയില്‍ സജീവ പ്രവര്‍ത്തകര്‍ക്ക് അവസരം നലകണമെന്ന് ദളിത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രതിപഗക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ.പി.സി.സിയ്ക്കും ഇവര്‍ കത്തയച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, സെലിബ്രിറ്റിയായ ധര്‍മജനെ കോണ്‍ഗ്രസില്‍ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും തങ്ങള്‍ ധര്‍മജന് എതിരല്ലെന്നും ദളിത് കോണ്‍ഗ്രസ് പറയുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നായിരുന്നു ധര്‍മജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നലെ ധര്‍മജന്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്നതിനെ സംബന്ധിച്ച് വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി കൂടിക്കാഴ്ച നടത്തിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം,ഇടതു കോട്ട എന്നറിയപ്പെടുന്ന ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ കൂടി എത്തുമ്പോള്‍ മത്സരം കടക്കുമെന്നാണ് അഭിപ്രായം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബാലുശ്ശേരിയില്‍ 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതിനു വേണ്ടി കളത്തിലിറങ്ങിയ പുരുഷന്‍ കടലുണ്ടി കഴിഞ്ഞ തവണ ജയിച്ചത്. ബാലുശ്ശേരിയില്‍ നിന്നും…
Read More »