Month: February 2021

  • LIFE

    ജെല്ലിക്കെട്ട് പുറത്തേക്ക്, ബിട്ടു അകത്തേക്ക്

    93 മത് ഓസ്കാർ പുരസ്കാര മത്സരത്തിന്റെ അന്തിമ പട്ടിക പുറത്ത് വരുമ്പോൾ മലയാളിക്ക് നിരാശ. ഏറെ പ്രതീക്ഷയോടെ ഓസ്കാറിൽ വലിയ അംഗീകാരങ്ങൾ നേടും എന്ന് വിചാരിച്ചിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന ചിത്രം അന്തിമ പട്ടികയിൽ ഉൾപ്പെടാതെ പുറത്തേക്ക്. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റർനാഷണൽ ഫിലിം കാറ്റഗറിയിൽ ആയിരുന്നു ചിത്രത്തിന് പ്രവേശനം ലഭിച്ചിരിന്നത്. എന്നാൽ അന്തിമ പട്ടിക പുറത്തു വരുമ്പോൾ ജെല്ലിക്കെട്ടിന് സെലക്ഷൻ ലഭിച്ചിട്ടില്ല എന്ന് നിരാശാജനകമായ വാര്‍ത്തയാണ് കേള്‍ക്കുന്നത്. അതേസമയം ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ കരിഷ്മ ദേവ് ഡ്യൂബെ സംവിധാനം ചെയ്ത ബിട്ടു പ്രവേശനം നേടിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നും 27 ഓളം ചിത്രങ്ങളുമായി മത്സരിച്ചാണ് ജെല്ലിക്കെട്ട് ഓസ്കാറിനായി തിരഞ്ഞെടുത്തത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളുമായി മത്സരിച്ചാണ് ജെല്ലിക്കെട്ട് ഓസ്കാർ വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 93 രാജ്യങ്ങളിൽ നിന്നും shortlist ചെയ്തതിൽ അവസാന റൗണ്ടിൽ 15 ചിത്രങ്ങളാണ് ഇടം പിടിച്ചത് .…

    Read More »
  • Lead News

    നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഷിയാസ് പെരുമ്പാവൂരായിരുന്നു പരാതിക്കാരന്‍. അങ്കമാലിയില്‍ 2019ലെ വാലന്റൈന്‍സ് ഡേയില്‍ നടക്കാനിരിക്കുന്ന പരാപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറിയെന്നാണ് കേസ്. അതിനായി താരം 39 ലക്ഷം രൂപ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ സണ്ണി ലിയോണിനെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നുമായിരുന്നു സണ്ണിലിയോണ്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കിയത്. പരിപാടി നടത്തുവാന്‍ സണ്ണിലിയോണ്‍ അഞ്ചുതവണ ഷിയാസിന് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ചു തവണയും പരിപാടി കോഡിനേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നാണ് താരം മൊഴിനല്‍കിയത്.

    Read More »
  • LIFE

    സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ ഏതറ്റം വരെ പോകും.? ചോദ്യവുമായി ജോർജുകുട്ടി

    മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോർജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെയും കഥയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് പ്രേക്ഷകരോട് സംവദിച്ചത്. ചിത്രം അവസാനിക്കുമ്പോൾ ഒരു വലിയ രഹസ്യം ജോർജ്ജുകുട്ടിയുടെ മനസ്സിലും സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെ മനസ്സിലും അവശേഷിക്കുന്നു. ജോർജുകുട്ടിയുടെ മകൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ മൃതശരീരം രാജാക്കാട് പോലീസ് സ്റ്റേഷനിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ജോർജുകുട്ടിയെ പോലെ അറിയാവുന്നത് പ്രേക്ഷകർക്ക് മാത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം രാജാക്കാട് പോലീസ് സ്റ്റേഷന്‍ ആയിരിക്കും. ജോര്‍ജുകുട്ടി അവശേഷിപ്പിച്ച ആ വലിയ രഹസ്യം നിയമപാലകർ കണ്ടെത്തുമോ എന്ന ചോദ്യം തന്നെയാണ് ദൃശ്യം 2 ലേക്കുള്ള പ്രധാന ആകർഷക ഘടകം.…

    Read More »
  • LIFE

    ഒടിയന്റെ കഥയുമായി എത്തുന്ന ‘കരുവ് ‘ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നാളെ (2021 ഫെബ്രുവരി 10ന് )

    മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിൻ്റെ ബാനറിൽ സുധീർ ഇബ്രാഹിം നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോൻ സംവിധാനം ചെയ്യുന്ന ‘കരുവ്’ എന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഫെബ്രുവരി 10ന് പാലക്കാട് കാവശ്ശേരി പരക്കാട് ദേവി ക്ഷേത്രത്തിൽ വച്ച് നടക്കും. ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ് തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരിക്കും. പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. പൂജാ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുക്കും.തദവസരത്തിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

    Read More »
  • Lead News

    ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം; 32 മൃതദേഹങ്ങള്‍ കണ്ടെത്തി

    ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് മൃതദേഹങ്ങള്‍ വൈദ്യുത നിലയത്തില്‍ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരുടേതാണ്. തപോവന്‍, ഋഷിഗംഗ പവര്‍ പ്രോജക്ട് സൈറ്റുകളിലാണ് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നത്. തപോവന്‍ വൈദ്യുത നിലയത്തില്‍ തന്നെ 30 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ആകെ മൊത്തം 170 പേരെയാണ് വെളളപ്പൊക്കത്തില്‍ കാണാതായത്. ബാക്കിയുളളവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

    Read More »
  • Lead News

    രവി പിള്ളക്കെതിരെ സമരം നടത്താൻ പാടില്ലേ?സെക്രട്ടറിയേറ്റ് മാർച്ചിന് മുൻ ജീവനക്കാർ പോയ ബസ് പിടിച്ചെടുത്ത് പോലീസ്

    കൊറോണയെ മറയാക്കി നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കമ്പനി പിരിച്ചു വിട്ടതായി പരാതി. രവി പിള്ളയുടെ ഉടമസ്ഥതയിൽ ഉള്ള എൻ എസ് എച്ച് കോർപറേഷൻ എന്ന കമ്പനിക്കെതിരെ ആണ് പരാതി. പരാതിയിന്മേൽ നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റ് മാർച്ചിന് പോയവർ സഞ്ചരിച്ചിരുന്ന ബസ് കൊല്ലത്ത് വച്ച് പോലീസ് പിടിച്ചെടുത്തു. NSH ആക്ഷൻ കൗൺസിൽ നേതാവ് അനിൽകുമാർ അക്കാര്യം വിശദീകരിക്കുന്നു. കൊറോണ മഹാമാരിയെ മറയാക്കി നൂറുകണക്കിന് മലയാളികളുൾപ്പടെ ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെയാണ് നിയമപരമായ ആനുകൂല്യങ്ങളൊന്നും നൽകാതെ രവി പിള്ള ഉടമസ്ഥനായ സൗദി കമ്പനി (NSHകോർപ്പറേഷൻ) പിരിച്ചുവിട്ടതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.ഇതിനെതിരെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 500 ഓളം വരുന്ന തൊഴിലാളികളുടെ പരാതികൾ ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രിയുൾപ്പടെ 11 ഓളം മുഖമന്ത്രിമാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ എംബസി തുടങ്ങിയവർക്ക് നൽകിയിട്ട് 4 മാസത്തിലേറെയായെങ്കിലും അനുകൂല നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.പതിറ്റാണ്ടുകളോളം രവി പിള്ളയുടെ സ്ഥാപനത്തിനായി വിദേശത്ത്…

    Read More »
  • Lead News

    ഗായകന്‍ എം.എസ് നസീം അന്തരിച്ചു

    ഗായകന്‍ എം.എസ് നസീം അന്തരിച്ചു. പക്ഷാഘാതം മൂലം പത്ത് വര്‍ഷമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ യോടെയായിരുന്നു അന്ത്യം. നാടക ഗാനങ്ങളിലൂടെയും സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയനായിരുന്നു. തൊണ്ണൂറുകളില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നിരവധി പാട്ടുകള്‍ നസീം ആലപിച്ചിട്ടുണ്ട്. എ.എം രാജയുടെ ഗാനങ്ങള്‍ അതിമനോഹരമായി അവതരിപ്പിച്ചാണ് നസീം ജനപ്രിയനായി മാറിയത്. ശിവഗിരികലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ് എന്നീ കലാസിമിതികൾക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേഹത്തെ കെ.പി.എ.സിയിൽ എത്തിച്ചു. കെ.പി.എ.സിയിൽ നിരവധി ജനപ്രിയ നാടക ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം പകർന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. പതിനൊന്നാം വയസ്സിൽ കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീതലോകത്തെത്തുന്നത്. ദൂരദർശൻ, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്‌ക്കായി ആയിരത്തിൽപ്പരം ഗാനങ്ങൾ പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളിൽ മികച്ച മിനി സ്ക്രീൻ ഗായകനുള്ള പുരസ്കാരവും സ്വന്തമാക്കി. പാട്ടുകാരൻ എന്നതിനേക്കാളുപരി പലപ്പോഴും പാട്ടിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചിരുന്ന…

    Read More »
  • Lead News

    സണ്ണി ലിയോണിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

    നടി സണ്ണി ലിയോണിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ബഹ്‌റൈനില്‍ നടത്താനിരുന്ന പരിപാടിക്കായി 19 ലക്ഷം നല്‍കിയിരുന്നെന്ന പരാതിക്കാരന്‍ ഷിയാസ് പെരുമ്പാവൂരിന്റെ പുതിയ ആരോപണത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഷിയാസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവെഎസ്പി സജീവിനാണ് ഇനി കേസ് അന്വേഷണത്തിന്റെ ചുമതല. അതേസമയം, പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസില്‍ ഇന്നലെ സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കരണ്‍ജീത് കൗര്‍ എന്ന പേരില്‍ മുംബൈ അന്ധേരിയിലെ വിലാസത്തിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മാത്രമല്ല ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, മൂന്നാംപ്രതി സുനില്‍ രജാനി എന്നിവരും മുന്‍കൂര്‍ ജാമ്യേപേക്ഷ നല്‍കി. ഷിയാസ് പെരുമ്പാവൂരിന്റെ പരാതിയിലായിരുന്നു നടി സണ്ണി ലിയോണിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പണം വാങ്ങിയ ശേഷം സണ്ണി ലിയോണ്‍ പരിപാടിയില്‍ നിന്ന് പിന്മാറി എന്നായിരുന്നു ഷിയാസിന്റെ പരാതി. എന്നാല്‍ താന്‍ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ…

    Read More »
  • NEWS

    കേരളത്തെ പിടിവിടാതെ കോവിഡ്

    ലോകവ്യാപകമായി സർവനാശം വിതച്ച കോവിഡ് പതിയെ പടിയിറങ്ങുബോഴും കേരളം ഭീതിയുടെ നിഴലിൽ തന്നെ. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ മുൻപിൽ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാം സ്ഥാനം കേരളത്തിനും രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കും ആണ്. രാജ്യത്ത് മറ്റെല്ലായിടത്തും കോവിഡ് വ്യാപനവും കോവിഡ് രോഗികളുടെ മരണവും കുറയുമ്പോൾ കേരളത്തിന്റെ സ്ഥിതി നേരെ മറിച്ചാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരോചിക്കുന്നു. ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസിലും മരണത്തിലും കേരളം ആണ് ഇപ്പോൾ നിലവിൽ ഒന്നാം സ്ഥാനത്ത്. രാജ്യത്തെ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ 45.72 ശതമാനവും കേരളത്തിൽ ആണെന്നുള്ളത് ഞെട്ടിക്കുന്ന വിവരമാണ്. രാജ്യത്ത് 71 ശതമാനം രോഗികളും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ്. കേരളത്തിൽ ഇന്നലെ 5214 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 4788 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുകയും 336 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ലാത്ത സാഹചര്യമായിരുന്നു ഇന്നലെ കേരളത്തിൽ. സംസ്ഥാനത്ത് ഇന്നലെ 69,844 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. 19 പേരുടെ മരണമാണ്…

    Read More »
  • Lead News

    കത്വ കേസിൽ ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ല; ഫീസ് വാങ്ങി വാദിക്കേണ്ട കേസല്ല ഇത് :ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്ന ഹൈക്കോടതി വക്കീൽ ആർ എസ് ബൈൻസ് – അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ

    കത്വ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിൽ കേസ് നടത്തിപ്പിനായി അഡ്വ. മുബീൻ ഫാറൂഖിയ്ക്ക് 9.35 ലക്ഷം രൂപ നൽകിയെന്നാണ് യൂത്ത്‌ ലീഗ് നേതാക്കൾ ആദ്യം വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്. പ്രസ്തുത ബാങ്കിടപാടിന്റെ രേഖകൾ മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ പുറത്തുവിടാൻ യൂത്ത് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. ഇതിനിടയിൽ ഒരു സ്വകാര്യ മാധ്യമത്തിന്റെ ചർച്ചയിൽ 7.35 ലക്ഷം രൂപയാണ് അഡ്വ. മുബീൻ ഫാറൂഖിയ്ക്ക് നൽകിയതെന്നും 2 ലക്ഷം രൂപ ഹൈക്കോടതി അഭിഭാഷകർക്കാണ് നൽകിയതെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ അവകാശപ്പെട്ടിരുന്നു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പോരെന്നും വധശിക്ഷ നൽകണമെന്നുമാവശ്യപ്പെട്ട് വിചാരണ കോടതി നടപടിക്കെതിരെ പ്രോസിക്യൂഷൻ അപ്പീലിനു പുറമെ ആസിഫയുടെ പിതാവ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അഡ്വ. ആർ എസ് ബൈൻസ്, അഡ്വ.ഉത്സവ് ബൈൻസ് തുടങ്ങിയ അഭിഭാഷകരാണ് ഇരയുടെ കുടുംബത്തിന് വേണ്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് വാദിക്കുന്നത്. ദീർഘ കാലമായി അഭിഭാഷകവൃത്തിയിലുള്ള, അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻ…

    Read More »
Back to top button
error: