Month: February 2021
-
Lead News
മാണി സി കാപ്പൻ യുഡിഎഫിലേക്ക്, ഐശ്വര്യ കേരളയാത്രാ പാലായിൽ എത്തുമ്പോൾ കാപ്പൻ യാത്രയിൽ പങ്കുചേരും
മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം യാഥാർഥ്യമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ കാപ്പൻ അണികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേരും. ആയിരം പ്രവർത്തകരുടെയും 250 ബൈക്കുകളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ ആകും യാത്ര. ജാഥാക്യാപ്റ്റൻ രമേശ് ചെന്നിത്തലയെ ഷോൾ അണിയച്ചതിനു ശേഷം മാണി സി കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കും. മാണി സി കാപ്പനെ സ്വീകരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുസ്ലിം ലീഗ് സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി,കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാൻ പിജെ ജോസഫ് എന്നിവരും ഉണ്ടാകും. തുറന്ന ജീപ്പും ബൈക്കുകളും ഒക്കെ സജ്ജമായിക്കഴിഞ്ഞു. ശരത് പവാറിനെ കാണാൻ മാണി സി കാപ്പൻ ഡൽഹിക്ക് പോയിരിക്കുകയാണ്. പവാറുമായുള്ള ചർച്ചക്ക് ശേഷം നിലപാട് പ്രഖ്യാപിക്കും. മന്ത്രി എ കെ ശശീന്ദ്രൻ, ടി പി പീതാംബരൻ മാസ്റ്റർ എന്നിവരും ഡൽഹിക്ക് പോകുന്നുണ്ട്.
Read More » -
LIFE
ആയിഷയ്‌ക്കൊപ്പം ചുവട് വെച്ച് മീനാക്ഷിയും നമിതയും
മലയാളത്തിലെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് നാദിര്‍ഷ. നാദിര്‍ഷയുടെ മകളുടെ കല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 11-ാം തീയതിയാണ് ആയിഷയുടെ വിവാഹമെങ്കിലും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കല്യാണത്തിന് എല്ലാവരേയും പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് കൊച്ചിയില്‍ ആഘോഷ രാവ് സംഘടിപ്പിച്ചത്. നാദിര്‍ഷയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലെ ശ്രദ്ധ കേന്ദ്രം മറ്റൊരു കുട്ടിത്താരമായിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു ചടങ്ങില്‍ ഏവരുടേയും ശ്രദ്ധ നേടിയത്. ആയിഷയും മീനാക്ഷിയും നടി നമിത പ്രമോദും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ആയിഷയ്‌ക്കൊപ്പം വേദിയില്‍ ചുവട് വെച്ചാണ് മീനാക്ഷി ഏവരുടേയും ശ്രദ്ധ നേടിയത്. ചടങ്ങളില്‍ ദിലീപ് അടക്കം മലയാള സിനിമയിലെ പല പ്രഗത്ഭരും പങ്കെടുത്തിരുന്നു.
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…
Read More » -
LIFE
ദൃശ്യം 2 വിലെ ആദ്യഗാനം നാളെയെത്തും
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെയെത്തുന്നു. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ചരിത്രവിജയം നേടിയ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ട്രെയിലര്‍ എന്ന നേട്ടവും ചിത്രത്തിന്റെ ട്രെയിലര്‍ സ്വന്തമാക്കി കഴിഞ്ഞു. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍, അന്‍സിബ, മുരളി ഗോപി, സിദ്ധിഖ്, ആശ ശരത് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 19 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. <iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fvideos%2F238745844506719%2F&show_text=true&width=476″ width=”476″ height=”591″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>
Read More » -
Lead News
നിയമനം വിഎസിന്റെ കത്തുകൂടി പരിഗണിച്ച്, ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ ഉന്നതനിയമനങ്ങള്‍ വെള്ളപൂശാനാവില്ല: ഉമ്മന്‍ചാണ്ടി
ഡല്‍ഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ഇടതുസര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ല്‍ കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്. കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ടതല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡനര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കല്‍ റിക്രൂട്ട്‌മെന്റ് പ്രകാരമുള്ള ഈ നിയമനത്തില്‍ ഹിന്ദിക്കാര്‍ ഉള്‍പ്പെടെയുണ്ട്. ഡല്‍ഹി എകെജി സെന്ററില്‍ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ആളുകളുണ്ട്. ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ ലോക്കല്‍ റിക്രൂട്ട്‌മെന്റാണ് കേരള ഹൗസില്‍ നടന്നിട്ടുള്ളത്. സ്‌പെഷല്‍ റൂള്‍സ് നിലവില്‍ വന്നശേഷവും ലോക്കല്‍ റിക്രൂട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍…
Read More » -
Lead News
വിഴിഞ്ഞത്ത് ബോട്ട് കപ്പലിലിടിച്ചു; ഒരാളെ കാണാതായി
കപ്പല്‍ ബോട്ടിലിടിച്ച് ഒരാളെ കാണാതായി. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. വിഴിഞ്ഞം തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. മൂന്നാംഗ സംഘം സഞ്ചരിച്ച അത്ഭുത മന്ത്രി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിന്റെ സൈഡില്‍ ഇരുന്ന ഷാഹുല്‍ കപ്പല്‍ ഇടിച്ചതിന് പിന്നാലെ കടലിലേക്ക് വീഴുകയായിരുന്നു. ഷാഹുലിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. അതേസമചയം, ഏത് കപ്പലാണ് ഇടിച്ചതെന്ന് കണ്ടെത്താനുളള ശ്രമം നടക്കുകയാണ്.
Read More » -
LIFE
രാജ്യാന്തര ചലച്ചിത്ര മേള; സീറ്റ് റിസർവേഷൻ ആരംഭിച്ചു
രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമകളുടെ സീറ്റ് റിസർവേഷൻ ആരംഭിച്ചു. ‘registration.iffk .in’എന്ന വെബ്‌സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ ‘IFFK’എന്ന ആപ്പ് വഴിയുമാണ് റിസർവേഷൻ ആരംഭിച്ചത് . ചിത്രങ്ങളുടെ പ്രദർശനത്തിനും ഒരു ദിവസം മുൻപ് റിസർവേഷൻ അനുവദിക്കും. രാവിലെ 6 മണിമുതൽ പ്രദർശനത്തിന് ഒരു മണിക്കൂർ മുൻപ് വരെ സീറ്റുകൾ റിസർവ് ചെയ്യാം. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പർ ഇ-മെയിലായും എസ്.എം .എസ് ആയും ഡെലിഗേറ്റുകൾക്കു ലഭ്യമാക്കും . തെർമൽ സ്കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകൾക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.
Read More » -
Lead News
കേരളത്തിൽ ആയിരം ഫാർമസികളെ പൂട്ടിച്ചതിന് അമോയ് മറുപടി പറയണം: വൈദ്യമഹാസഭ
തിരുവനന്തപുരം: കേരളത്തിലെ ആയിരത്തിലേറെ ആയൂർവേദ ഫാർമസികളെ പൂട്ടിച്ചതിന്‍റെ ഉത്തരവാദി അമോയ് എന്നു ചുരുക്കപേരിൽ അറിയപ്പെടുന്ന ആയൂർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ആണെന്നും സ്വന്തം സംഘടനയിൽപെട്ട സ്ഥാപനങ്ങളെ പൂട്ടിച്ചതിന്‍റെ കാരണം എന്താണെന്ന് സംഘടനയുടെ നേതാക്കൾ വ്യക്തമാക്കണമെന്നും വൈദ്യമഹാസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘടനക്കു നേതൃത്വം നൽകുന്ന നേതാക്കൾതന്നെ സംഘടനയിലെ അംഗങ്ങളുടെ സ്ഥാപനങ്ങളെ പൂട്ടിച്ചുകൊണ്ടിരിക്കുന്ന ദുർഗതി കേരളത്തിൽ ആയൂർവേദ മരുന്നു നിർമ്മാതാക്കൾക്കിടയിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ. നിലവിൽ 650 ഓളം ആയൂർവേദ ഫാർമസികളാണ് കേരളത്തിൽ രജിസ്ട്രേഷൻ ലിസ്റ്റിലുള്ളത്. ഇതിൽ സ്ഥിരമായി തുറന്നു പ്രവർത്തിക്കുന്നവ നൂറിൽ താഴെ മാത്രമാണ്. ബാക്കിയുള്ളവ വല്ലപ്പോഴും മാത്രം തുറക്കുകയും മരുന്ന് നിർമിച്ചശേഷം അടച്ചിടുകയും ചെയ്യുന്നു. കേരളത്തിൽ ഇപ്പോൾ രജിസ്ട്രേഷനുള്ള 650 ഓളം ആയൂർവേദ ഫാർമസികളിൽ 150 തിലേറെ എണ്ണം എൽ.ഡി.എഫ് സർക്കാർ വന്നശേഷം പുതിയതായി രജിസ്റ്റർ ചെയ്തവയാണ്. യു.ഡി.എഫ് അധികാരത്തിലിരുന്ന ഉമ്മൻചാണ്ടി സർക്കാരിന്‍റെ അവസാന രണ്ടുവർഷം 180 ലേറെ പുതിയ ഫാർമസികൾ രജിസ്റ്റർ ചെയ്തു. ഈ കണക്കുകൾ നോക്കുമ്പോൾ…
Read More »