നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

രിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഷിയാസ് പെരുമ്പാവൂരായിരുന്നു പരാതിക്കാരന്‍. അങ്കമാലിയില്‍ 2019ലെ വാലന്റൈന്‍സ് ഡേയില്‍ നടക്കാനിരിക്കുന്ന പരാപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറിയെന്നാണ് കേസ്. അതിനായി താരം 39 ലക്ഷം രൂപ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ സണ്ണി ലിയോണിനെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നുമായിരുന്നു സണ്ണിലിയോണ്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കിയത്. പരിപാടി നടത്തുവാന്‍ സണ്ണിലിയോണ്‍ അഞ്ചുതവണ ഷിയാസിന് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ചു തവണയും പരിപാടി കോഡിനേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നാണ് താരം മൊഴിനല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *