Month: February 2021

  • Lead News

    ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ

    തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ അമ്മമാര്‍ക്ക് സ്ഥിരം വരുമാനം സാധ്യമാക്കുന്നതിനായാണ് ഒരു ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യ ഘട്ടം ഒരു ജില്ലയില്‍ 2 അമ്മമമാര്‍ക്ക് വീതം 28 അമ്മമാര്‍ക്കാണ് ഇലക്ട്രിക് ഓട്ടോ നല്‍കുന്നത്. ഇതിനായി 49 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയതായും മന്ത്രി വ്യക്തമാക്കി. വാഹനത്തിന്റെ ടാക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ അപേക്ഷകര്‍ വഹിക്കേണ്ടതാണ്. വാഹനം ഗുണഭോക്താവിന്റെ പേരില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ എന്നും ഒരിക്കലും കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ലെന്നുമുള്ള സാക്ഷ്യപത്രം സാമൂഹ്യനീതി ഡയറക്ടര്‍ വാങ്ങി ആര്‍.ടി.ഒ.യ്ക്ക് നല്‍കുന്നതാണ്. വാഹനം വില്‍ക്കുവാനോ കൈമാറ്റം ചെയ്യുവാനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ ഈട് വയ്ക്കുവാനോ പാടുള്ളതല്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം തിരികെ…

    Read More »
  • NEWS

    സിദ്ധാർത്ഥ് ഭരതന്റെ ”ചതുരം” ഒരുങ്ങുന്നു

    പ്രശസ്ത സംവിധായകൻ സിദ്ധാർഥ് ഭരതൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് ”ചതുരം” എന്നാണ് പേരിട്ടിരിക്കുന്നത്. ഗ്രീൻവിച്ച് എന്റര്‍ടൈന്‍മെന്റ്സിനും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷൻസിനും വേണ്ടി വിനീത അഭിജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതീഷ് എം വർമ്മയും ചിത്രസംയോജനം ദീപു ജോസഫും നിർവഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള, കലാസംവിധാനം അഖിൽരാജ് ചിറയിൽ, സഹസംവിധാനം ആംബ്രോ വര്‍ഗീസ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, സമയം അഭിലാഷ്. ചതുരത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും.

    Read More »
  • LIFE

    മഞ്ജുവാര്യർ-ജയസൂര്യ കൂട്ടുകെട്ടിൽ ”മേരി ആവാസ് സുനോ”: സംവിധാനം പ്രജേഷ് സെന്‍

    ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു പുതിയ ചിത്രവുമായി പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ പുതിയ ചിത്രത്തിനുണ്ട്. മേരി ആവാസ് സുനോ എന്ന പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് യൂണിവേഴ്സൽ സിനിമാസിന് വേണ്ടി ബി. രാകേഷാണ്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രദർശനത്തിനെത്തിയ ആദ്യ മലയാള ചിത്രം വെള്ളമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ കടുത്ത മദ്യപാനിയായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തിയത്. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പ്രജേഷ് സെന്‍ വെള്ളത്തിന്റെ തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്. ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനത്തിന് എല്ലായിടത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് മേരി ആവാസ്…

    Read More »
  • Lead News

    ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി; ഓയില്‍ കടലിലേക്ക് പടര്‍ന്നു

    ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലിലേക്ക് പടര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ഫര്‍ണസ് ഓയില്‍ 2 കിലോമീറ്റര്‍ വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ചോര്‍ച്ച അടച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. വെട്ടുകാട് മുതല്‍ വേളി വരെ രണ്ട് കിലോമീറ്ററോളം എണ്ണ പടര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. എണ്ണ പടര്‍ന്ന മണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായുളള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അതേസമയം, ഓയില്‍ കടലില്‍ പടര്‍ന്ന സാഹചര്യത്തില്‍ രണ്ട് മാസത്തോളം ഇനി മീന്‍പിടിക്കാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ്.ശിവകുമാര്‍ എംഎല്‍എ പറഞ്ഞു. ഗ്ലാസ് പൗഡര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയില്‍ ഉപയോഗിക്കുന്നത്.

    Read More »
  • LIFE

    ശരിക്കും ഇതാണ് ഞാൻ, ചക്കപ്പഴത്തിലേതാണ് മേക്കോവർ: സബിറ്റ ജോര്‍ജ്

    വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച ടെലിവിഷൻ സീരിയൽ ആണ് ചക്കപ്പഴം. വലിയ ഏച്ചു കെട്ടലുകളോ കണ്ണീർ കഥകളോ ഇല്ലാതെ ഒരു മലയാളി കുടുംബത്തിലേക്ക് ക്യാമറ തുറന്നുവച്ചാൽ കാണുന്ന കാഴ്ച എന്തോ അതാണ് ചക്കപ്പഴത്തിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചക്കപ്പഴത്തിലെ ലളിതയും സുമേഷും ആഷയും പൈങ്കിളിയുമൊക്കെ ഇന്ന് മലയാളികൾക്ക് പ്രിയങ്കരരാണ്. മലയാളികളുടെ സ്വീകരണമുറിയിൽ ഇവർക്ക് പ്രത്യേകം ഒരു സ്ഥാനമുണ്ട്. ഇപ്പോഴിത ചക്കപ്പഴം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രമായ ലളിതമ്മയെ അവതരിപ്പിക്കുന്ന സബിറ്റ ജോർജാണ് ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ”ശരിക്കും ചക്കപ്പഴത്തിലെ ലളിത എന്ന കഥാപാത്രമാണ് മേക്കോവർ, യഥാർത്ഥ ജീവിതത്തിൽ ഞാൻ അങ്ങനെയൊന്നുമല്ല” സബിറ്റ ജോർജ് പറയുന്നു. സംഗീതം, എവിയേഷന്‍, മെഡിക്കല്‍ ഫീല്‍ഡ്, മോഡലിംഗ് തുടങ്ങിയ മേഖലകളിലെല്ലാം തന്റെ സാന്നിധ്യമറിയിച്ച ശേഷമാണ് സബിറ്റ സീരിയൽ രംഗത്തേക്ക് കടന്നുവന്നത്. ചെറുപ്പംമുതൽ കലാരംഗത്ത് കഴിവ് തെളിയിച്ച ആളാണ് സബിറ്റ. തുടർന്ന് പാലക്കാട് ചിറ്റൂർ കോളേജിൽ നിന്നും ബി എ…

    Read More »
  • Lead News

    എൻസിപി പിളരും, മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയാകും

    എൻസിപി സംസ്ഥാന ഘടകം പിളരും എന്നുറപ്പായി. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി മാണി സി കാപ്പൻ ഡൽഹിയിൽ ചർച്ച നടത്തി. പിളരാനുള്ള അനുമതി ശരത്പവാർ നൽകി എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. എൻസിപിയുടെ നിർണായക യോഗം എറണാകുളത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേരും. ടി പി പീതാംബരൻ മാസ്റ്ററുടെ അധ്യക്ഷതയിലാണ് യോഗം. ഈ യോഗത്തിന്റെ തീരുമാനമായിട്ടായിരിക്കും പിളർപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക. പാലായിൽ മത്സരിക്കുമെങ്കിലും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ ആയിരിക്കില്ല മാണി സി കാപ്പൻ മത്സരിക്കുക എന്നാണ് സൂചന. മാണി സി കാപ്പനെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ മുരളീധരൻ എംപി തുടങ്ങിയവർ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ചയാണ് പാലായിൽ എത്തുക. ആയിരം പ്രവർത്തകരും 250 ബൈക്കുകളും അണിനിരക്കുന്ന റാലിയിൽ തുറന്ന ജീപ്പിൽ ആയിരിക്കും മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ സ്ഥലത്തേക്ക് എത്തുക.…

    Read More »
  • Lead News

    പിന്‍വാതില്‍ നിയമനവിവാദം; യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം

    സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനവിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ വിവിധ യുവജനസംഘടനകളുടെ പ്രതിഷേധം തുടരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് കടന്ന പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി അകത്ത് കടന്നു. അകത്ത് കടന്ന് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, കാലടി സര്‍വ്വകലാശാലയിലും വയനാട്ടിലും സമാന സംഭവങ്ങള്‍ അരങ്ങേറി. കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ ചേംബറില്‍ പ്രതിഷേധം നടത്തി. വയനാട് കലക്ടറേറ്റിലേക്കും എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അതേസമയം, കലക്ടറേറ്റിലെ പിഎസ് സി ഓഫീസ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.

    Read More »
  • LIFE

    ഒടിടി റിലീസുകൾക്ക് ഇനി 42 ദിവസം കാക്കണം

    മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം റിലീസുകൾ തീയറ്ററിൽ ചിത്രം എത്തിയതിന് 42 ദിവസങ്ങൾക്കു ശേഷം മാത്രമേ ഇനി മുതല്‍ ലഭ്യമാവൂ എന്ന് പുതിയ തീരുമാനം. കേരള ഫിലിം ചേംബര്‍ ഭാരവാഹികളും ഡിസ്ട്രിബ്യൂട്ടേഴ്സ് ഭാരവാഹികളും പ്രൊഡ്യൂസർ അസോസിയേഷന്റെ ഭാരവാഹികളും FEUOK യും ചേര്‍ന്ന് സംയുക്ത മായിട്ടാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. തീയറ്ററിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾക്ക് ഈ തീരുമാനം വലിയ ഗുണമുണ്ടാക്കും എന്നാണ് കരുതുന്നത്. തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദര്‍ശനത്തിനെത്തുന്നത് മൂലം തീയറ്ററിലേക്കുള്ള പ്രേക്ഷകരുടെ വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം റിലീസ് ചെയ്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചിത്രമെത്തുന്നത് വലിയൊരു വിഭാഗത്തെ ആകർഷിച്ചിരുന്നു. തീയറ്ററിലെ തിക്കും തിരക്കും ഒഴിവാക്കി സ്വന്തം വീട്ടിലിരുന്ന് സിനിമ കാണാം എന്നത് തന്നെയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രധാന മേന്മ. #BreakingNews…

    Read More »
  • LIFE

    പ്രണയ ദിനത്തില്‍ ആദ്യ ലിറിക്കല്‍ വീഡിയോ ” സാല്‍മണ്‍ ” ത്രി ഡി

    പ്രണയക്കവിത ചൊല്ലാന്‍ നിന്റെ കാതോരത്ത് ഞാന്‍ വരുന്നുണ്ടെന്ന് പറയുന്നതിനപ്പുറം ഈ പ്രണയ ദിനത്തില്‍ എന്തു സമ്മാനമാണ് നിങ്ങളാഗ്രഹിക്കുന്നത്. ഏഴ് ഭാഷകളില്‍ ചരിത്രം കുറിക്കാനെത്തുന്ന സാല്‍മണ്‍ ത്രി ഡി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഫെബ്രുവരി 14ന് പ്രണയ ദിനത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ടി സീരിസ് ലഹരിയുടെ വെബ്‌സൈറ്റ് വഴി ആസ്വാദകരെ തേടിയെടുത്തുന്നത്. പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തില്‍ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്. നവീന്‍ കണ്ണന്റെ രചനയില്‍ ശ്രീജിത്ത് എടവന സംഗീതം നല്കിയ ഗാനത്തിന് നൃത്തസംവിധായകന്‍ അയ്യപ്പദാസിന്റെ മനോഹരമായ ചുവടുവെയ്പുകളാണ് അകമ്പടി സേവിക്കുന്നത്. ലണ്ടനില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന് കൊച്ചിയില്‍ മിക്‌സിംഗ് നിര്‍വഹിച്ച് കാനഡയിലാണ് മാസ്റ്ററിംഗ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. രാഹുലും സെല്‍വനും ചേര്‍ന്ന് മനോഹരമായ കവിത പോലെ കൈകാര്യം ചെയ്ത ക്യാമറ ഗാനത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി…

    Read More »
  • Lead News

    ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ആത്മഹത്യ ചെയ്തു

    കണ്ണൂര്‍: ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ആത്മഹത്യ ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സ്‌നേഹയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: