ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് മൃതദേഹങ്ങള്‍ വൈദ്യുത നിലയത്തില്‍ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരുടേതാണ്.
തപോവന്‍, ഋഷിഗംഗ പവര്‍ പ്രോജക്ട് സൈറ്റുകളിലാണ് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നത്. തപോവന്‍ വൈദ്യുത നിലയത്തില്‍ തന്നെ 30 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ആകെ മൊത്തം 170 പേരെയാണ് വെളളപ്പൊക്കത്തില്‍ കാണാതായത്. ബാക്കിയുളളവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.