മരിക്കാർ എന്റർടൈയ്ൻമെൻ്റ്സിന്റെ “പത്രോസിന്റെ പടപ്പുകള്‍” ടെെറ്റില്‍ പോസ്റ്റര്‍

ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ” പത്രോസിന്റെ പടപ്പുകൾ “എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, മെഗാസ്റ്റാർ മമ്മൂട്ടി പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേർന്ന് റിലീസ് ചെയ്തു.
മരിക്കാര്‍ എന്റര്‍ടെെയ്ന്‍ മെന്റ്സിന്റെ
ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്നു.

സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഒപ്പം,
നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്‌.

പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-ആഷിക്. എസ്,വസ്ത്രലങ്കാരം- ശരണ്യ ജീബു,എഡിറ്റര്‍- സംഗീത് പ്രതാപ്,മേക്കപ്പ്- സിനൂപ് രാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണൻ എസ് ഉള്ളൂർ,സ്റ്റിൽ-സിബി ചീരൻ ,സൗണ്ട് മിക്സ്‌ – വിഷ്ണു സുജാതൻ, പരസ്യക്കല-യെല്ലോ ടൂത്ത്,പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെല്‍ വരട്ടിപ്പള്ളിയാല്‍.

വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ
ആരംഭിക്കുന്നു.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *