NEWS

കോളേജുകൾ തുറക്കുന്നു, വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്

സംസ്ഥാനത്ത് കോളേജുകൾ ഘട്ടംഘട്ടമായി തുറക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. രണ്ടാഴ്ച വീതമാണ് ഓരോ ബാച്ചും തുറക്കുക.

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഈ മാസം 15 മുതൽ 27 വരെ കോളേജിൽ ക്ലാസ് ഉണ്ടാകും. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മാർച്ച് ഒന്നു മുതൽ മാർച്ച് 16 വരെയാണ് റെഗുലർ ക്ലാസ്. മൂന്നാമത്തെ വിദ്യാർഥികൾക്ക് മാർച്ച് 17 മുതൽ 30 വരെ റെഗുലർ ക്ലാസ് ഉണ്ടായിരിക്കും.

എല്ലാ പിജി ക്ലാസ്സുകളും റഗുലർ ആണ്. റെഗുലർ ക്ലാസ് നടത്താൻ പറ്റാത്ത ബാച്ചുകളിൽ എല്ലാദിവസവും ഓൺലൈൻ ക്ലാസുകൾ നടത്താൻ ആണ് നിർദേശം.കോളേജ് വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button