Month: February 2021
-
LIFE
നല്ല നാളുകളെ ഓർമ്മിപ്പിച്ച് വെള്ളേപ്പത്തിലെ ഗാനം പുറത്തിറങ്ങി
നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്. വരികൾ – ഡിനു മോഹൻ. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നൽകുന്നത്. തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാൽ. ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, വൈശാഖ് സിവി, ഫാഹിം സഫർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്. പി വെങ്കടേഷും,…
Read More » -
NEWS
സെക്സ് വർക്കേഴ്സിന് ബിപിഎൽ കാർഡ്, സർക്കാർ നടപടികൾ പൂർത്തിയായി
സെക്സ് വർക്കേഴ്സിന് ബിപിഎൽ കാർഡ് നൽകാൻ സർക്കാർ നടപടികൾ പൂർത്തിയാക്കി. എയ്ഡ്സ് കണ്ട്രോൾ സൈസൈറ്റിയുടൈ ശുപാർശ പ്രകാരമായിരിക്കും കാർഡ് നൽകുക. അപേക്ഷകന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കാർഡ് അനുവദിക്കുക. മറ്റ് തെളിവുകളോ രേഖകളോ അപേക്ഷകൻ നൽകേണ്ടതില്ല . സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മറ്റു സംസ്ഥാനങ്ങളിൽ ഈ വിഭാഗത്തിന് നേരത്തേ ബിപിഎൽ റേഷൻ കാർഡ് അനുവദിച്ചിരു ന്നു.
Read More » -
NEWS
വിജയസാധ്യതയുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലും സിപിഎം മത്സരിക്കും
എൽഡിഎഫിന് വിജയം ഉറപ്പായ രണ്ട് രാജ്യസഭാ സീറ്റുകളും സിപിഎം ഏറ്റെടുത്തേക്കും. മുന്നണി ധാരണയനുസരിച്ച് ഭരണത്തിൽ ഇരിക്കുമ്പോൾ രണ്ടു സീറ്റുകൾ ലഭിക്കുന്ന ആദ്യ തവണ ഒന്ന് സിപിഐക്കും,രണ്ടാംതവണ രണ്ട് സീറ്റുകളും സിപിഎമ്മിനും എന്നതാണ് കീഴ്‌വഴക്കം. കെ കെ രാകേഷ് പി വി അബ്ദുൽ വഹാബ് വയലാർ രവി എന്നിവരാണ് ഏപ്രിൽ മാസത്തിൽ വിരമിക്കുന്നത്. ഇതിൽ രണ്ടു സീറ്റുകളിൽ എൽഡിഎഫിനും,ഒരു സീറ്റിൽ യുഡിഎഫിനും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കഴിയും. മാർച്ച് അവസാനം ആകും തെരഞ്ഞെടുപ്പ് നടക്കുക. സ്ഥാനാർഥികളെ സംബന്ധിച്ച തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.
Read More » -
NEWS
പി എസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ച പരാജയം, സമരത്തിൽ ബാഹ്യ ഇടപെടലെന്നു ഡിവൈ എഫ് ഐ
പി എസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ച പരാജയം, സമരത്തിൽ ബാഹ്യ ഇടപെടൽ നടന്നുവെന്നു ഡിവൈ എഫ് ഐ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ഡിവൈഎഫ്ഐ മുൻകൈയെടുത്താണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയത്. എന്നാൽ ചർച്ച വിജയം കണ്ടില്ല. ബാഹ്യ ഇടപെടൽ മൂലമാണ് ചർച്ച പരാജയപ്പെട്ടതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മതിയായ നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷനാണു സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്. സമരം 18 ദിവസം പിന്നിട്ടു. ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഉറപ്പു നൽകിയില്ല. അസോസിയേഷൻ പ്രതിനിധികളുമായി ഡിവൈഎഫ്ഐ നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച നടന്നത്.
Read More » -
NEWS
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു പൊന്നാടയണിയിച്ച പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു പൊന്നാടയണിയിച്ച പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കല്ലൂർക്കാട് എഎസ്ഐ ബിജു, സിപിഒ ശ്രീജൻ, ജോസഫ് ആന്റണി, ഷിബു ചെറിയാൻ, ബിജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐശ്വര്യകേരള യാത്രയുടെ 12 ാം ദിവസം എറണാകുളം ഡിസിസി ഓഫീസിൽ എത്തിയാണ ഇവർ പ്രതിപക്ഷനേതാവിന്അഭിവാദ്യം അർപ്പിച്ചത്. എറണാകുളം ജില്ല യിലെ പൊലീസ് അസോസിയേഷന് ഭാരവാഹികൾ കൂടിയായ ഇവർ ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പളളി രാമചന്ദ്രനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.
Read More » -
NEWS
പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി, കൊള്ളയടി തുടരുന്നു
തുടർച്ചയായ അഞ്ചാംദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾവില 90.27 രൂപയും ഡീസൽവില 84.66 രൂപയുമായി. നഗരത്തിനുപുറത്ത് ചിലയിടങ്ങളിൽ പെട്രോൾവില 91 രൂപ കടന്നു. കൊച്ചി: 88.55, 84.04, കോഴിക്കോട്: 88.90, 82.99 എന്നിങ്ങനെയാണ് പുതിയ വില. ഈമാസം ഏഴാംതവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയുമാണ് കൂട്ടിയത്. ഈ മാസം ഇതുവരെ ഒരു ലിറ്റർ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.38 രൂപയും കൂട്ടി.
Read More » -
NEWS
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ പിന്തുടർന്ന രണ്ട് പേർ കസ്റ്റഡിയിൽ
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ പിന്തുടർന്ന രണ്ട് പേർ കസ്റ്റഡിയിൽ. ഇവർ സഞ്ചരിച്ച കാർ പൊലീസ് പിടിച്ചെടുത്തു. ഇരുവരേയും ചോദ്യം ചെയ്തുവരികയാണ്. ബോധപൂർവമല്ല ഇവർ കമ്മീഷണറെ പിന്തുടർന്നതെന്നാണ് ലഭിക്കുന്ന വിവരം. യാത്ര തടസപ്പെടുത്തി സമയം വൈകിച്ചു- എന്നാണ് കമ്മീഷണർ പോലീസിൽ നൽകിയിരിക്കുന്ന പരാതി. കൊടുവള്ളി മുതൽ എടവണ്ണപ്പാറ വരെയാണ് സംഘം കമ്മീഷണറെ പിന്തുടർന്നത്. വെള്ളിയാഴ്ച കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടിക്ക് ശേഷം കൊച്ചിയിലേക്കു മടങ്ങുന്ന വഴിയാണ് സുമിത് കുമാറിനെ പ്രതികൾ പിന്തുടർന്നത്. ബൈക്കിലും കാറിലുമെത്തിയ സംഘം സുമിത്ത് സഞ്ചരിച്ച വാഹനം തടഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തന്റെ വാഹനത്തിന്റെ ഡ്രൈവര്‍ വേഗത്തില്‍ സ്ഥ ലത്തു നിന്നും പോയതിനാലാണ് രക്ഷപെട്ടതെന്ന്അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചിരുന്നു . സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളുടെ അന്വേഷണ തലവനാണ് സുമിത് കുമാർ.
Read More » -
LIFE
മലയാള കവിതയില്‍ മാരിവില്ലിന്‍ തേന്‍മലരുകള്‍ വിതറിയ ഒ.എന്‍.വി.യുടെ വേര്‍പാടിന് ഇന്ന് അഞ്ചാണ്ട്-എം.കെ.ബിജു മുഹമ്മദ്
ഒ.എന്‍.വി.കുറുപ്പിന്റെ ജന്മഗൃഹമായ ചവറ നമ്പ്യാടിക്കല്‍ വീട്ടില്‍ കവി സ്മരണകള്‍, ‘ഒരുവട്ടംകൂടി’ പങ്ക് വെയ്ക്കാൻ സഹൃദയർ എത്തും. ഒ.എന്‍.വി 27 വയസ്സുവരെ ഉപയോഗിച്ചിരുന്ന എഴുത്തുമുറിയുടെ ചിത്രമാണ് ഇതോടൊപ്പം. നൂറ്റിനാൽപ്പത് വര്‍ഷം പഴക്കമുള്ള ഈ വീട്ടില്‍ പഴയ കട്ടില്‍, ചാരുകസേര, അലമാര എന്നിവയോടൊപ്പം കവിയുടെയും അമ്മയുടെയും ബന്ധുക്കളുടെയും വിവിധ ഘട്ടങ്ങളിലുള്ള ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളും നിത്യസ്മാരകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. മുറ്റത്ത് ‘അമ്മ’ എന്ന കവിതയുടെ മാതൃക മനോജ്പാവുമ്പ ഒരുക്കിയിരിക്കുന്നു. റോഡില്‍ നിന്നും നമ്പ്യാടിക്കല്‍ വീട്ടിലേക്ക് ഉള്ള വഴിയുടെ ഇരുവശങ്ങളിലെ മതിലുകളിലും ഒ.എന്‍.വിയുടെ പ്രശസ്തമായ വരികള്‍ എഴുതിവെച്ചിട്ടുണ്ട്. കവിയുടെ ജന്മഗൃഹത്തില്‍ ഒരുകാലത്ത് എം.എന്‍.ഗോവിന്ദന്‍നായര്‍, സി.അച്യുതമേനോന്‍, ആര്‍.സുഗതന്‍, ദേവരാജന്‍മാസ്റ്റര്‍, തിരുനല്ലൂര്‍ കരുണാകരന്‍ തുടങ്ങിയ പ്രഗൽഭരൊക്കെ നിത്യസന്ദര്‍ശകരായിരുന്നു. ഈ എഴുത്തുമുറിയില്‍ ഇരുന്നാണ് കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകത്തിലെ ‘പൊന്നരിവാള്‍ അമ്പിളിയില്‍’ എന്ന ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. നാല്പത്തിരണ്ട് സെന്റ് വസ്തുവില്‍ എഴുത്തുമുറിയോട് ചേര്‍ന്നുള്ള വീട്ടില്‍ മൂത്ത സഹോദരിയുടെ മകന്‍ ജ്യോതികുമാറും കുടുംബവുമാണ് താമസിക്കുന്നത്. കവിയുടെ ജന്മഗൃഹം…
Read More » -
Lead News
ഉത്തരേന്ത്യയിൽ പരക്കെ ഭൂചലനം
ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീർ, ഡൽഹി, ഉത്തർപ്രദേശ്,പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10 30ന് ആണ് സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്നാണ് വിവരം. ഭൂചലനം അൽപ സമയത്തേക്ക് നീണ്ടു നിന്നതിനാൽ പരിഭ്രാന്തരായ പ്രദേശവാസികൾ വീട്ടിൽ നിന്ന് ഓടിയിറങ്ങി എന്നാണ് റിപ്പോർട്ടുകൾ.
Read More »