ഇന്ത്യയിലെ കർഷകരുടെ സമരത്തിനു മുന്നിൽ നരേന്ദ്രമോഡിക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി. ഇന്ത്യൻ കർഷകർക്ക് മുന്നിൽ ബ്രിട്ടീഷുകാർക്ക് പോലും പിടിച്ചുനിൽക്കാൻ ആയിട്ടില്ലെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് 40 ശതമാനം പേരുടെ ഉപജീവനമാർഗമാണ് കൃഷി.
ഭാരത മാതാവിന്റെ യഥാർത്ഥ ജോലി രാജ്യത്തെ വിശപ്പ് അകറ്റുന്ന കൃഷിയാണ്. കർഷക സമരം രാജ്യംമുഴുവൻ വ്യാപിപ്പിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജസ്ഥാനിൽ കർഷക സമരത്തോടനുബന്ധിച്ച് നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.