നാളെ സഭയിൽ നടക്കാൻ പോകുന്നതെന്ത്‌? എല്ലാ എംപിമാർക്കും വിപ്പ് നൽകി ബിജെപി

ശനിയാഴ്ച ലോക്സഭയിൽ എല്ലാ എംപിമാരും നിർബന്ധമായും എത്തണമെന്ന് ബിജെപി നിർദ്ദേശം. ഇത് ചൂണ്ടിക്കാട്ടി ബിജെപി എംപിമാർക്ക് പാർട്ടി മൂന്നുവരിയുള്ള വിപ്പ് പുറപ്പെടുവിച്ചു.

” എല്ലാ എംപിമാരും 10 മണി മുതൽ ലോക്സഭയിൽ മുഴുവൻ സമയവും ഉണ്ടായിരിക്കണം. സർക്കാർ നിലപാടുകളെ പിന്തുണയ്ക്കണം. ” നോട്ടീസ് ഇങ്ങനെ പറയുന്നു.

ശനിയാഴ്ച ലോക്സഭയിൽ നിർണായകമായ ചില തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ എന്താണ് അത് എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ മാത്രമാണുള്ളത്.

ഇന്ത്യാ-ചൈന അതിർത്തിയിൽ സംഭവിക്കുന്നത് സംബന്ധിച്ചും കർഷക സമരത്തെ സംബന്ധിച്ചും ഉള്ള ചർച്ചകളിൽ പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി വിപ്പ് ശ്രദ്ധേയമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *