കോഴിക്കോട് ദേശീയപാതയിൽ പ്രതിഷേധം, ലാത്തിച്ചാർജ്

കാലിക്കറ്റ് സർവകലാശാലയിലേക്ക് പ്രതിപക്ഷ വിദ്യാർത്ഥി- യുവജന സംഘടനകൾ നടത്തിയ മാർച്ചിനെതിരെ ലാത്തിച്ചാർജ്. മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികളുമായി സംവദിക്കുന്ന വേദിയിലേക്ക് ആയിരുന്നു മാർച്ച്. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.

തേഞ്ഞിപ്പലത്ത് ദേശീയ പാത ഉപരോധിച്ചു.ഉപരോധത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *