Month: February 2021
-
NEWS
മധ്യപ്രദേശിലെ ഭോപ്പാലിൽ പ്രണയദിനത്തിൽ ശിവസേന പ്രവർത്തകർ റെസ്റ്റോറന്റ് അടിച്ചുതകർത്തു
മധ്യപ്രദേശിലെ ഭോപ്പാലിൽ പ്രണയദിനത്തിൽ ശിവസേന പ്രവർത്തകർ റെസ്റ്റോറന്റ് അടിച്ചുതകർത്തു. അരേര കോളനിയിലുള്ള റെസ്റ്ററന്റിലാണ് ശിവസേന പ്രവർത്തകർ അതിക്രമം നടത്തിയത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അക്രമികൾ റെസ്റ്ററന്റിനു ഉള്ളിലേക്ക് ഇടിച്ചുകയറിയ ശേഷം പാത്രങ്ങളും മേശയും മറ്റും തല്ലിത്തകർക്കുകയായിരുന്നു. പ്രണയദിനം മറ്റൊരു അക്രമ സംഭവത്തിൽ ബിജെപി മുൻ എംഎൽഎ അറസ്റ്റിലായി. ബിജെപി മുൻ എംഎൽഎ സുരേന്ദ്ര നാഥിന്റെ ആഹ്വാന പ്രകാരം യുവമോർച്ചയാണ് അക്രമം നടത്തിയത്. ഹുക്ക ബാറിനു നേരെയായിരുന്നു ആക്രമണം. ഹുക്കാ ബാർ ലൗജിഹാദും മയക്കുമരുന്ന് ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Read More » -
NEWS
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളെ വഞ്ചിച്ച് പണം തട്ടിയെടുത്തു
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളെ വഞ്ചിച്ച് പണം തട്ടിയെടുത്തു. സംഭവവുമായി ബന്ധപെട്ടു മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതി ഒളിവിലാണ്. ഇയാൾക്കായി ദില്ലി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. സെക്കൻഡ് ഹാൻഡ് സോഫ ഓൺലൈനിലൂടെ വിൽക്കാൻ ശ്രമിച്ച ഹർഷിതയിൽനിന്ന് 34,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഓൺലൈൻ സൈറ്റിൽ വിൽക്കാൻവച്ച സോഫ വാങ്ങിയ ആൾ ആദ്യം ചെറിയതുക ഹർഷിതയുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് ഒരു ബാർ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ബാർ കോഡ് സ്കാൻ ചെയ്തപ്പോൾ, ഹർഷിതയുടെ അക്കൗണ്ടിൽ നിന്ന് രണ്ട് തവണകളായി പണം നഷ്ടമായി. ആദ്യം 20,000 രൂപയും പിന്നീട് 14,000 രൂപയുമാണ് നഷ്ടമായത്.
Read More » -
NEWS
വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി ഓൺലൈൻ വഴി
വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനിമുതൽ ഓൺലൈനാകുന്നു. പഴയ രേഖകൾ ആർ ടി ഓഫീസിൽ തിരികെ ഏൽപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. പകരം വാഹനം വിൽക്കുന്നയാൾ പുതിയ ഉടമയ്ക്ക് പഴയ ആർസി കൈമാറണം. ഓൺലൈനിൽ നൽകുന്ന അപേക്ഷ കണക്കിലെടുത്ത്, വാഹനം വാങ്ങുന്നയാളുടെ വിലാസത്തിൽ പുതിയ സർട്ടിഫിക്കറ്റ് അയച്ചു നൽകും. അതുകൊണ്ടുതന്നെ ആരും ഓഫീസുകളിൽ എത്തേണ്ടതില്ല. ഓൺലൈനിൽ അപേക്ഷ നൽകിയാൽ പോലും പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓഫീസിൽ എത്തിക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഇത് ഇടനിലക്കാർ മുതലാക്കുന്നു എന്ന് മനസ്സിലാക്കിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഡ്രൈവിംഗ് ലൈസൻസിന്റെ കാര്യത്തിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിലും പരീക്ഷിക്കുന്നത്.
Read More » -
NEWS
കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം കീഴടങ്ങലാണെന്ന് എ കെ ആന്റണി
കിഴക്കൻ ലഡാക്കിൽ നിന്നുള്ള സൈനിക പിന്മാറ്റം കീഴടങ്ങൽ ആണെന്ന മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി. ഗാൽവൻ താഴ് വര, പാൻഗോങ് തടാകം എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക പിൻമാറ്റവും, ബഫർസോൺ സൃഷ്ടിക്കലും വഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനയ്ക്ക് അടിയറവച്ചതെന്നു ആന്റണി കുറ്റപ്പെടുത്തി. അതിർത്തികളിൽ ചൈനയുടെ പ്രകോപനവും, പാകിസ്ഥാൻ ഭീകര പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമ്പോഴും രാജ്യ സുരക്ഷയ്ക്ക് മുൻഗണന നൽകാത്ത മോദിയുടെ നിലപാടിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയെ ബലികഴിച്ചു കൊണ്ടാവരുത് സൈനിക പിന്മാറ്റം എന്നും ആന്റണി ഓർമ്മിപ്പിച്ചു. ഇന്ത്യൻ പ്രദേശം ആണ് എന്നതിൽ 1962 പോലും തർക്കം ഇല്ലാതിരുന്ന മേഖലകളിൽ നിന്നാണ് ഇപ്പോൾ പിൻവാങ്ങിയി രിക്കുന്നത്. പാകിസ്ഥാനി സഹായിച്ചുകൊണ്ട് സിയാച്ചിനിൽ കുഴപ്പം സൃഷ്ടിക്കാൻ കഴിയുമെന്നും ഏ കെ ആന്റണി മുന്നറിയിപ്പ് നൽകി.
Read More » -
NEWS
ഇന്ന് അർദ്ധരാത്രി മുതൽ വാഹനങ്ങളിൽ ഫാസ് ടാഗ് ഇല്ലെങ്കിൽ ടോൾ ഇരട്ടി
ദേശീയ പാതകളിലെ ടോൾപ്ലാസയിൽ ഇന്ന് അർദ്ധരാത്രി മുതൽ ഫാസ്റ്റാഗ് നിർബന്ധം. ഫാസ്റ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് അർദ്ധരാത്രിമുതൽ ഇരട്ടി തുക ടോൾ നൽകേണ്ടിവരും. ഇക്കൊല്ലം മൂന്നു തവണയായി നീട്ടി നൽകിയ ഇളവ് അവസാനിച്ചതിനെ തുടർന്നാണ് നടപടി. കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിർബന്ധമാക്കിയത്. 2019 ജനുവരി ഒന്ന് മുതലാണ് ഫാസ്റ്റാഗ് നടപ്പാക്കിയത്. വാഹന ഉടമകൾ മുൻകൂർ പണമടച്ച് എടുക്കുന്ന പ്രത്യേക അക്കൗണ്ട് ആണ് ഫാസ്റ്റാഗ്. വാഹനങ്ങളുടെ വിൻഡ് സ്ക്രീനിൽ പതിപ്പിച്ച ഇലക്ട്രോണിക് ചിപ്പ് വഴി ടോൾപ്ലാസയിൽ പണമടയ്ക്കാം. അധികസമയം കാത്തുനിൽക്കേണ്ട എന്നതാണ് ഫാസ്റ്റാഗ് കൊണ്ടുള്ള പ്രയോജനം
Read More » -
NEWS
ഇന്ധന വിലയിൽ കൊള്ള തുടരുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 31 പൈസയും വർധിപ്പിച്ചു
ഇന്ധന വിലയിൽ കൊള്ള തുടരുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 31 പൈസയും വർധിപ്പിച്ചു. ഇതോടെ ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 90.94 രൂപയും കൊച്ചിയിൽ 89.15 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 85.14 രൂപയും കൊച്ചിയിൽ 83.74 രൂപയുമാണ്. ഗ്രാമീണ മേഖലകളില്‍ വില ഇതിലും മുകളിലാണ് . നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ പെട്രോള്‍ വില നൂറിലേക്കെത്തും . സംസ്ഥാനത്ത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില ഉയർത്തുന്നത്. ആറു ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.33 രൂപയും വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായാണു വിലവര്‍ധനയെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സമയങ്ങളില്‍ ഇ ന്ധനവിലയില് കാര്യമായ വിലയിടിവ് ഉണ്ടായില്ലതാനും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങള്‍ക്കു ലഭിക്കുന്ന നികുതി വരുമാനം കുറയ്ക്കാന്‍ തയാറാകാ ത്തതും വിലവര്‍ധനയ്ക്കു കാരണമാകുന്നുണ്ട്.
Read More » -
Lead News
പാചകവാതകത്തിന് വില 50 രൂപ വർധിപ്പിച്ചു, ഞായറാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് പാചകവാതകത്തിന് വില വീണ്ടും വർധിപ്പിച്ചു. 50 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച അർദ്ധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ഡിസംബറിൽ 25 രൂപയാണ് കൂട്ടിയത്. പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ ആണ്. ഇതിനൊപ്പമാണ് പാചകവാതക വിലയും വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. രാജ്യാന്തരവിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യയിൽ വിലയിൽ മാറ്റം വരുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
Read More » -
Lead News
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസാമില്‍ പൗരത്വനിയമം നടപ്പിലാക്കില്ല,ഡെല്‍ഹിയില്‍ നിന്നും നാഗ്പൂരില്‍ നിന്നും റിമോട്ട് വഴി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെയല്ല സംസ്ഥാനത്തിന് ആവശ്യം: രാഹുല്‍ ഗാന്ധി
ശിവസാഗര്‍: ഡെല്‍ഹിയില്‍ നിന്നും നാഗ്പൂരില്‍ നിന്നും റിമോട്ട് വഴി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെയല്ല സംസ്ഥാനത്തിന് ആവശ്യമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസാമില്‍ പൗരത്വനിയമം നടപ്പിലാക്കില്ലെന്നും രാഹുല്‍ ഗാന്ധി. അസാം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ആദ്യമായാണ് പൊതുറാലിയെ അഭിസംബോധന ചെയ്യുന്നത്. “ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന മുഖ്യമന്ത്രിയാണ് അസാമിന് വേണ്ടത്. നാഗ്പുരില്‍ നിന്നോ ഡെല്‍ഹില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയല്ല വേണ്ടത്. നിയമപരമല്ലാത്ത കുടിയേറ്റം അസാമില്‍ പ്രശ്നമാണ്. പക്ഷെ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അസാമിന് കഴിയും.ആര്‍.എസ്.എസും ബി.ജെ.പിയും അസാമിനെ വിഘടിക്കാന്‍ ശ്രമിക്കുന്നു. അസാം വിഘടിച്ചാല്‍ പ്രധാനമന്ത്രിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ യാതൊരു പ്രശ്നവുമില്ല. പക്ഷെ അസാമിനെയും രാജ്യത്തെയുമാണ് അത് ബാധിക്കുക’ രാഹുല്‍ ഗാന്ധി പറഞ്ഞു. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാം, പക്ഷെ മുഖ്യമന്ത്രിയെ നിയന്ത്രിക്കരുത്. നിലവിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് നാഗ്പുരില്‍ നിന്നും ഡെല്‍ഹിയില്‍ നിന്നുമാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നതെങ്കില്‍ അസാം ജനതയ്ക്ക് യാതൊരു ഗുണവുമില്ല. പ്രധാനമന്ത്രിയും…
Read More » -
Lead News
തിരുവനന്തപുരം – കാസര്‍കോട് പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി; ഗതാഗതത്തിനായി മുഖ്യമന്ത്രി 15ന് തുറന്ന് കൊടുക്കും
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ (വെസ്റ്റ് കോസ്റ്റ് കനാല്‍) ഒന്നാം ഘട്ടം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 15ന് ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കും. രാവിലെ 10.30 ന് വേളി ടൂറിസ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍, സോളാര്‍ ബോട്ട് ജലപാതയില്‍ ആദ്യ യാത്ര നടത്തും. ജലപാതയുടെ 520 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ നവീകരണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്. തിരുവനന്തപുരം കോവളം മുതല്‍ കാസര്‍കോട് നീലേശ്വരം വരെ 590 കിലോമീറ്ററും തുടര്‍ന്ന് ഹോസ്ദുര്‍ഗ് ബേക്കല്‍ ഭാഗവും ചേര്‍ന്ന് 620 കിലോമീറ്ററാണ് ജലപാതയുടെ ആകെ നീളം. ഇതില്‍ കൊല്ലം മുതല്‍ കോഴിക്കോട് കല്ലായി വരെ 328 കിലോമീറ്റര്‍ ദേശീയ ജലപാത-3 ആണ്. ചടങ്ങില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡോ. ശശിതരൂര്‍ എം.പി, വി. ജോയി എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.
Read More » -
NEWS
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു. രാഷ്ട്രീയ കക്ഷികൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുന്നതിന് തിരുവനന്തപുരത്തെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടു ദിവസമായി വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. വിഷു, ഈസ്റ്റർ, റംസാൻ തുടങ്ങി വിവിധ ആഘോഷങ്ങളും പരീക്ഷകളും കണക്കിലെടുത്താവും തീയതി നിശ്ചയിക്കുക. കേന്ദ്ര സേനകളുടെ ലഭ്യതയും പരിഗണിക്കും. രാഷ്ട്രീയ കക്ഷികളുമായി നടത്തിയ ചർച്ചയിൽ നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. നിഷ്പക്ഷവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. വോട്ടെടുപ്പ് സമയം നീട്ടണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം വോട്ടെടുപ്പ് സമയക്രമവും അറിയിക്കും. എല്ലാ പോളിംഗ് ബൂത്തുകളും താഴത്തെ നിലയിൽ ക്രമീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഓക്‌സിലറി ബൂത്തുകളടക്കം 40,000ത്തോളം പോളിംഗ് ബൂത്തുകളാവും കേരളത്തിൽ ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.…
Read More »