Month: February 2021
-
Lead News
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്, അടിയന്തര മന്ത്രിസഭായോഗം പിൻവാതിൽ നിയമനം സ്ഥിരപ്പെടുത്താൻ
പൗരത്വ ഭേദഗതി വിഷയത്തിൽ സമരം ചെയ്തവർക്കെതിരെ കേസ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് . അടിയന്തര മന്ത്രിസഭായോഗം പിൻവാതിൽ നിയമനം സ്ഥിരപ്പെടുത്താൻ ആണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ യോഗത്തിൽ മുഖ്യമന്ത്രി സ്വകാര്യവൽക്കരണത്തെ വിമർശിച്ചിട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്ന വിമർശനവും രമേശ് ചെന്നിത്തല ഉന്നയിച്ചു. തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്രമോഡിക്ക് മുന്നിൽ നല്ലപിള്ള ചമയാൻ ആണ് മുഖ്യമന്ത്രി ശ്രമിച്ചത് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ യോഗത്തിൽ കറുത്ത മാസ്ക് നിരോധിച്ചുവെന്ന വാർത്തയോടും പ്രതികരണം ഉണ്ടായി. കറുപ്പിനോട് മുഖ്യമന്ത്രിക്ക് എന്താണിത്ര എതിർപ്പ് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു .
Read More » -
LIFE
“കോവിഡ് പ്രതിരോധം: ഹോമിയോ മരുന്നിന് വിസമ്മതവുമായി ഒരു സ്കൂൾ “
കോവിഡ് പ്രതിരോധത്തിൽ ഹോമിയോ മരുന്നിന് വിസമ്മതവുമായി ഒരു സ്കൂൾ. പത്തനംതിട്ട മാങ്കോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആണ് ഹോമിയോ മരുന്നിനോട് “നോ “പറഞ്ഞതെന്ന് സ്കൂളിലെ അധ്യാപകൻ രാകേഷ് വി പോസ്റ്റ് ചെയ്ത ഫേസ്ബുക് കുറിപ്പിൽ പറയുന്നു. രാകേഷ് വിയുടെ ഫേസ്ബുക് കുറിപ്പ് – 10 ,+2 ക്‌ളാസിലെ കുട്ടികൾക്കുള്ള ക്‌ളാസ്സുകളുമായി ഈ ജനുവരി ഒന്നിന് സ്‌കൂളുകൾ തുറന്നുവല്ലോ .ഈയവസരത്തിൽ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ഉൾപ്പടെ വിവിധ ജില്ലകളിൽ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്ന് വിതരണം ചെയ്യാൻ DMO കൾ ഹോമിയോ ഡോക്ടേർസിനു സർക്കുലർ ഇറക്കിയിരുന്നു. കുട്ടികൾക്ക് ആദ്യം സമ്മതപത്രം നൽകും ,,സമ്മതമാണെന്ന് അറിയിച്ചാൽ മരുന്ന് വിതരണം .ഇതിന്റെ ഭാഗമായി മിക്ക സ്‌കൂളുകളിലും മരുന്ന് എത്തി . ചിലയിടങ്ങളിൽ എത്തിയിട്ടില്ല. എത്തിയ ഇടങ്ങളിൽ എല്ലാം കുട്ടികൾ മരുന്ന് കഴിച്ചു,എന്റെ സ്‌കൂളിലും എത്തി. ഹോമിയോ ശാസ്ത്രീയ ചികിത്സ രീതിയല്ലെങ്കിലും ഒരു അംഗീകൃത ചികിത്സ ആയതിനാലും, മറ്റൊരു സർക്കാർ വകുപ്പിന്റെ പരിപാടി ആയതിനാലും…
Read More » -
Lead News
കോൺഗ്രസ് മുക്ത കേരളമാണ് ബിജെപി ലക്ഷ്യം, ഭരണത്തിൽ ഏറണമെങ്കിൽ രണ്ടാം സ്ഥാനക്കാരൻ ഇല്ലാതാവണമെന്ന് ബി ഗോപാലകൃഷ്ണൻ
കോൺഗ്രസ് മുക്ത കേരളം ആണ് ബിജെപിയുടെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് ബി ഗോപാലകൃഷ്ണൻ .കോൺഗ്രസിനെ തോൽപ്പിക്കാതെ കേരളത്തിൽ ബിജെപിക്ക് മുന്നോട്ടുപോകാനാവില്ല. ഭരണത്തിൽ ബിജെപി വരണമെങ്കിൽ രണ്ടാം സ്ഥാനക്കാരൻ ഇല്ലാതാകണം. എങ്കിൽ മാത്രമേ ഒന്നാംസ്ഥാനത്തുള്ളവരുമായി നേരിട്ട് യുദ്ധം ചെയ്യാൻ ബിജെപിക്ക് ആവൂയെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല വിഷയത്തിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസ് ആണ്. വിഷയം ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയാണ്. കേരളത്തിൽ ബിജെപിയെ ജയിപ്പിക്കാൻ കഴിയാവുന്ന ഒരു സംഭവമായിരുന്നു അത്. എന്നാൽ പിണറായി വിജയൻ തോൽക്കണം എന്നുള്ളത് മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം. പിണറായി വിജയൻ തോൽക്കണം എങ്കിൽ ആർക്ക് വോട്ട് ചെയ്യണം? കോൺഗ്രസിന് എന്ന് ജനം ചിന്തിച്ചു – ഗോപാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം എന്നതിന്റെ അടിസ്ഥാനത്തിൽ അതിന്റെ ഭാഗമായി തന്നെ കോൺഗ്രസ് മുക്ത കേരളം എന്ന ആശയവും വരേണ്ടതാണ്. കേരളത്തിലെ ബിജെപി അണികളിൽ ബഹുഭൂരിപക്ഷത്തിനും സിപിഎം വിരുദ്ധവികാരം ആണുള്ളത്. ഈ മനോഭാവം പല ഘട്ടങ്ങളിലും പാർട്ടിക്ക് പ്രതികൂലം ആകാറുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.…
Read More » -
LIFE
വിവാഹം കഴിഞ്ഞ ഉടനെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം,സ്വന്തം വീട്ടുകാരും ഒടുവിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു
വിവാഹത്തലേന്ന് വധു കാമുകനൊപ്പം നാടുവിട്ട കഥ നാം കേട്ടിട്ടുണ്ട്. വിവാഹ മണ്ഡപത്തിൽ വച്ചു തന്നെ എല്ലാവരെയും ഞെട്ടിച്ച് ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങിച്ചെന്ന കഥയും നമുക്കപരിചിതമല്ല. പക്ഷേ കല്യാണം കഴിഞ്ഞ ഉടന്‍ ഭർത്താവുമായി ഉടക്കി ഭർതൃഗൃഹത്തിൽ കയറുകയില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നും പ്രഖ്യാപിച്ച യുവതിയുടെ കഥ കേട്ട് പയ്യന്നൂർ, വണ്ണാറപ്പാറ, കോറോം പ്രദേശങ്ങളിലെ നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. കല്യാണം കഴിഞ്ഞ് ഭർതൃഗൃഹത്തിലേയ്ക്കുള്ള യാത്രക്കിടയിൽ പരസ്പരം ഉടക്കി പിരിഞ്ഞ നവവധൂവരന്‍മാര്‍ ഒടുവിൽ രണ്ടു വഴിക്കു പിരിഞ്ഞു.വിവാഹത്തിനു മുമ്പും അതിനു ശേഷവും കാമുകനോടൊപ്പം ഒളിച്ചോടിയ പോലുള്ള കഥയല്ല ഇത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയിൽ വീട്ടുപടിക്കൽ എത്തിയപ്പോൾ വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ച് പിണങ്ങി വധു പോലീസ് സ്റ്റേഷനിൽ കയറിയ കഥയാണ് ഇപ്പോൾ തളിപ്പറമ്പിൽ നിന്നും എത്തുന്നത്. ഒരു വർഷം മുൻപാണ് ദുബായിൽ ജോലിചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാറപ്പാറ സ്വദേശിയും പയ്യന്നൂർ കോറോത്തെ യുവതിയുമായി വിവാഹം നിശ്ചയിച്ചത്. ദുബായിൽ നിന്നും നവവരൻ ഭാവിഭാര്യക്ക് മൊബൈൽ ഉൾപ്പെടെ ധാരാളം സമ്മാനങ്ങളും…
Read More » -
LIFE
“മാർഗംകളിക്കാരി ഇനി മാർപ്പാപ്പക്ക് സ്വന്തം “,നടി റബേക്ക സന്തോഷിന് പ്രണയസാഫല്യം, ശ്രീജിത്ത് വിജയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവെച്ച് താരം
കസ്തൂരിമാനിലെ കാവ്യയും ജീവയും സീരിയൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ജോഡികളാണ്. റബേക്ക സന്തോഷ് ആണ് കാവ്യ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. റബേക്ക വിവാഹിതയാവുകയാണ്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ. പ്രണയദിനത്തിൽ ആയിരുന്നു വിവാഹ നിശ്ചയം. സമൂഹ മാധ്യമത്തിലൂടെ റബേക്ക ഇക്കാര്യം ആരാധകരെ അറിയിച്ചു. മാർഗ്ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. ” മാർഗംകളിക്കാരി ഇനി മാർപാപ്പക്ക് സ്വന്തം” എന്നെഴുതിയ മോഷൻ പോസ്റ്റർ പങ്കുവെച്ച് വിവാഹനിശ്ചയ വിവരം ശ്രീജിത്തും അറിയിച്ചിട്ടുണ്ട്. തങ്ങൾ പ്രണയബദ്ധരാണെന്ന് റബേക്ക നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തൃശ്ശൂരാണ് റബേക്കയുടെ വീട്. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തെത്തുന്നത്.
Read More » -
NEWS
കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത് ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് വർഷങ്ങളായി ചികിൽസയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
Read More » -
NEWS
പാലക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു 3 മരണം
ബൈക്കുകള് തമ്മില് കൂട്ടിയിടിച്ച് മൂന്ന് മരണം. പാലക്കാട് മുണ്ടൂര് ഒന്പതാം മൈലില് ഞായറാഴ്ച രാത്രി ഒന്പതരയോടു കൂടിയായിരുന്നു അപകടം. എഴയ്ക്കാട് സ്വദേശികളായ സിദ്ധാര്ഥ്, അനന്തു, വിഗ്നേഷ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.
Read More » -
Lead News
പോപ്പ് സ്റ്റാർ അരിയാന ഗ്രാൻടെയുടെ മാഞ്ചസ്റ്റർ പരിപാടിയിൽ കോറസിനെ നിയന്ത്രിച്ച സുന്ദരിയായ മിടുക്കി,14 കാരി ഉമ ആത്മഹത്യ ചെയ്തത് എന്തിന്?
മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന് ശേഷം പോപ്പ് സ്റ്റാർ അരിയാന ഗ്രാൻടെയുടെ മാഞ്ചസ്റ്റർ പരിപാടിയിൽ കോറസിനെ നിയന്ത്രിച്ച സുന്ദരിയായ മിടുക്കി ഉമാ ഗുപ്ത ലണ്ടനിൽ ആത്മഹത്യ ചെയ്തത് എന്തിന്?14 വയസ് മാത്രമാണ് ഉമാ ഗുപ്തയ്ക്ക് ഉണ്ടായിരുന്നത്. ട്രെയിനിനു മുന്നിൽ ചാടി മരിക്കുക ആയിരുന്നു.2019 മാർച്ചിൽ നടന്ന കേസിന്റെ വിചാരണ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. മരിക്കുന്നതിന്റെ അന്ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ഒരു പാർട്ടിയിൽ ഉമ പങ്കെടുത്തിരുന്നു. ” എനിക്ക് ജീവിക്കേണ്ട ” പാർട്ടിക്കിടെ ഉമ ഇത് പറയുമായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. അമ്മ തന്നെ കൂട്ടാൻ വരും എന്നായിരുന്നു തിരികെ പോകുമ്പോൾ ഉമ പറഞ്ഞത്. എന്നാൽ ഉമ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു എന്നാണ് വിവരം. ഈസ്റ്റ് ഡിഡ്സ്ബറിയിലെ പാർസ്വുഡ് ഹൈസ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ഉമ. അന്വേഷണത്തിൽ പോലീസ് ഉമയുടെ രഹസ്യ ഡയറി കണ്ടെത്തി. ഡയറിയിൽ ഇടയ്ക്കിടെ ആത്മഹത്യാപ്രവണത ഉമ പ്രകടിപ്പിച്ചിരുന്നു. 2018 ഒക്ടോബർ 10 ലെ ഡയറിക്കുറിപ്പ് ഇങ്ങനെ പറയുന്നു, ” ഞാൻ സന്തോഷവതി അല്ല. കാര്യങ്ങളൊന്നും മാറാനും…
Read More » -
NEWS
കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം ഇന്ന്മുഖ്യമന്ത്രി നിർവഹിക്കും
കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം ഇന്ന്മു ഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 5.30ന് ഓൺലൈനിലാണ് ഉദ്‌ഘാടനം. എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടം കെ ഫോൺ യാഥാർഥ്യമാകുന്നത്. അസാധ്യമെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ച മറ്റൊരു ബൃഹത് പദ്ധതികൂടി ഇതോടെ യാഥാർഥ്യമാകുന്നു. തുടക്കത്തിൽ ഈ ഏഴ് ജില്ലകളിലെ 1000 സർക്കാർ ഓഫീസുകൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ നൽകും. ജൂലൈയിൽ 5700 സർക്കാർ ഓഫീസുകളിൽ കൂടി കെ ഫോൺ എത്തും. സംസ്ഥാനത്താകെ ഒന്നാംഘട്ടത്തിൽ 30,000 സർക്കാർ ഓഫീസുകൾക്കാണ് കണക്‌ഷൻ. പദ്ധതിക്കായി 7500 കിലോമീറ്ററിൽ കേബിൾ സ്ഥാപിച്ചു. കെഎസ്‌ഇബി തൂണുവഴിയാണ് ലൈൻ വലിച്ചത്. അടുത്ത ഘട്ടത്തിൽ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്‌ഷൻ നൽകും. 1531 കോടിരൂപയാണ് പദ്ധതി ചെലവ്.
Read More » -
Lead News
ഗ്രേറ്റയുടെ ടൂൾ കിറ്റിൽ ഉള്ളത് കർഷക സമരത്തെ പിന്തുണയ്ക്കുന്ന കുറിപ്പ്, ഇതിൽ രണ്ടു വരി എഡിറ്റ് ചെയ്തതിന്റെ പേരിൽ 21 കാരി ദിഷയെ അറസ്റ്റ് ചെയ്തത് ക്രൂരം എന്ന് സോഷ്യൽ മീഡിയ
കർഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൺബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റിലെ രണ്ടുവരി എഡിറ്റ് ചെയ്തതിന്റെ പേര് 21 കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കേന്ദ്രസർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നു എന്നാണ് വിമർശനം. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ദിഷയ്ക്ക് പിന്തുണ കൂടുകയാണ്. സംഘപരിവാർ പ്രചരിപ്പിക്കുന്നതുപോലെ ദിഷ ഒരു തീവ്രവാദിയോ ഭീകരവാദിയോ അല്ല. കയ്യിൽ മാരകായുധങ്ങളുമായി നടക്കുന്ന ആളുമല്ല. ട്വിറ്ററിൽ ഒരു വിഷയം വിശദീകരിക്കാൻ നിർമ്മിക്കുന്ന ലഘുലേഖ ആണ് ടൂൾകിറ്റ്. താഴെ തലത്തിൽ വരെ ഈ വിഷയത്തെ ഏതുതരത്തിൽ അഭിസംബോധന ചെയ്യണമെന്ന പോയിന്റുകൾ ടൂൾകിറ്റിൽ ഉണ്ടാകും. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കടക്കം പ്രക്ഷോഭത്തെ വിശദീകരിക്കുന്ന ആധികാരികമായ വിവരശേഖരം ആണിത്. സമാന പ്രതിഷേധത്തിന്റെ വിവരങ്ങൾ, വൻപ്രതിഷേധനീക്കങ്ങൾ എന്നിവയൊക്കെ ടൂൾകിറ്റ് വിശദീകരിക്കും. 21 കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷയെ അറസ്റ്റ് ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഇരമ്പുന്നത്. ” ടൂൾകിറ്റിന്റെ വൃത്തികെട്ട വ്യാഖ്യാനമാണ്…
Read More »