NEWS

ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ​രി​വാ​ളി​ന്‍റെ മ​ക​ളെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടി​യെടുത്തു

ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ​രി​വാ​ളി​ന്‍റെ മ​ക​ളെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടി​യെടുത്തു. സം​ഭ​വ​വുമായി ബന്ധപെട്ടു മൂ​ന്നു പേ​രെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി ദില്ലി പൊലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ സൃ​ഷ്ടി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് സോ​ഫ ഓ​ൺ​ലൈ​നി​ലൂ​ടെ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച ഹ​ർ​ഷി​ത​യി​ൽ​നി​ന്ന് 34,000 രൂ​പ​യാ​ണ് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ വി​ൽ​ക്കാ​ൻ​വ​ച്ച സോ​ഫ വാ​ങ്ങി​യ ആ​ൾ ആ​ദ്യം ചെ​റി​യ​തു​ക ഹ​ർ​ഷി​ത​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു.

പി​ന്നീ​ട് ഒ​രു ബാ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത​പ്പോ​ൾ, ഹർഷിതയുടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് ര​ണ്ട് ത​വ​ണ​ക​ളാ​യി പ​ണം ന​ഷ്ട​മാ​യി. ആ​ദ്യം 20,000 രൂ​പ​യും പി​ന്നീ​ട് 14,000 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്.

Back to top button
error: