Lead NewsNEWS

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസാമില്‍ പൗരത്വനിയമം നടപ്പിലാക്കില്ല,ഡെല്‍ഹിയില്‍ നിന്നും നാഗ്പൂരില്‍ നിന്നും റിമോട്ട് വഴി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെയല്ല സംസ്ഥാനത്തിന് ആവശ്യം: രാഹുല്‍ ഗാന്ധി

ശിവസാഗര്‍: ഡെല്‍ഹിയില്‍ നിന്നും നാഗ്പൂരില്‍ നിന്നും റിമോട്ട് വഴി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെയല്ല സംസ്ഥാനത്തിന് ആവശ്യമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസാമില്‍ പൗരത്വനിയമം നടപ്പിലാക്കില്ലെന്നും രാഹുല്‍ ഗാന്ധി.

അസാം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ആദ്യമായാണ് പൊതുറാലിയെ അഭിസംബോധന ചെയ്യുന്നത്.

Signature-ad

“ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന മുഖ്യമന്ത്രിയാണ് അസാമിന് വേണ്ടത്. നാഗ്പുരില്‍ നിന്നോ ഡെല്‍ഹില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയല്ല വേണ്ടത്. നിയമപരമല്ലാത്ത കുടിയേറ്റം അസാമില്‍ പ്രശ്നമാണ്. പക്ഷെ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അസാമിന് കഴിയും.ആര്‍.എസ്.എസും ബി.ജെ.പിയും അസാമിനെ വിഘടിക്കാന്‍ ശ്രമിക്കുന്നു.

അസാം വിഘടിച്ചാല്‍ പ്രധാനമന്ത്രിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ യാതൊരു പ്രശ്നവുമില്ല. പക്ഷെ അസാമിനെയും രാജ്യത്തെയുമാണ് അത് ബാധിക്കുക’ രാഹുല്‍ ഗാന്ധി പറഞ്ഞു.
റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാം, പക്ഷെ മുഖ്യമന്ത്രിയെ നിയന്ത്രിക്കരുത്. നിലവിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് നാഗ്പുരില്‍ നിന്നും ഡെല്‍ഹിയില്‍ നിന്നുമാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നതെങ്കില്‍ അസാം ജനതയ്ക്ക് യാതൊരു ഗുണവുമില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരുടെ അടുത്ത ആളാണെന്നും രാഹുല്‍ ആരോപിച്ചു.

“ഹം ദോ ഹമാരെ ദൊ, അസം കേലിയെ ഹമാരെ ഔര്‍ ദൊ, ഔര്‍ സബ് കുച്ച് ലൂട്ട് ലോ…” എന്ന പുതിയ മുദ്രവാക്യവും അസാമിനായി രാഹുല്‍ ഗാന്ധി ഉയര്‍ത്തി.

Back to top button
error: