ഇന്ധന വിലയിൽ കൊള്ള തുടരുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 31 പൈസയും വർധിപ്പിച്ചു
ഇന്ധന വിലയിൽ കൊള്ള തുടരുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 31 പൈസയും വർധിപ്പിച്ചു. ഇതോടെ ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 90.94 രൂപയും കൊച്ചിയിൽ 89.15 രൂപയുമായി.
ഡീസലിന് തിരുവനന്തപുരത്ത് 85.14 രൂപയും കൊച്ചിയിൽ 83.74 രൂപയുമാണ്. ഗ്രാമീണ മേഖലകളില്‍ വില ഇതിലും മുകളിലാണ് . നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ പെട്രോള്‍ വില നൂറിലേക്കെത്തും .
സംസ്ഥാനത്ത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില ഉയർത്തുന്നത്. ആറു ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.33 രൂപയും വര്‍ധിച്ചു.
ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായാണു വിലവര്‍ധനയെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സമയങ്ങളില്‍ ഇ ന്ധനവിലയില് കാര്യമായ വിലയിടിവ് ഉണ്ടായില്ലതാനും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങള്‍ക്കു ലഭിക്കുന്ന നികുതി വരുമാനം കുറയ്ക്കാന്‍ തയാറാകാ ത്തതും വിലവര്‍ധനയ്ക്കു കാരണമാകുന്നുണ്ട്.