NEWS

മധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ പ്ര​ണ​യ​ദി​ന​ത്തി​ൽ ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ർ റെസ്റ്റോറന്റ് അ​ടി​ച്ചു​ത​ക​ർ​ത്തു

മധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ പ്ര​ണ​യ​ദി​ന​ത്തി​ൽ ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ർ റെസ്റ്റോറന്റ് അ​ടി​ച്ചു​ത​ക​ർ​ത്തു. അ​രേ​ര കോ​ള​നി​യി​ലു​ള്ള റെസ്റ്റ​റ​ന്‍റി​ലാ​ണ് ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ആ​ളു​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​ക്ര​മി​ക​ൾ റെസ്റ്റ​റ​ന്‍റി​നു ഉ​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ശേ​ഷം പാ​ത്ര​ങ്ങ​ളും മേ​ശ​യും മ​റ്റും ത​ല്ലി​ത്ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ണ​യ​ദി​നം മ​റ്റൊ​രു അ​ക്ര​മ സം​ഭ​വ​ത്തി​ൽ ബി​ജെ​പി മു​ൻ എം​എ​ൽ​എ അ​റ​സ്റ്റി​ലാ​യി.

ബി​ജെ​പി മു​ൻ എം​എ​ൽ​എ സു​രേ​ന്ദ്ര നാ​ഥി​ന്‍റെ ആ​ഹ്വാ​ന പ്ര​കാ​രം യു​വ​മോ​ർ​ച്ച​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഹു​ക്ക ബാ​റി​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഹു​ക്കാ ബാ​ർ ലൗ​ജി​ഹാ​ദും മ​യ​ക്കു​മ​രു​ന്ന് ഉ​പ​ഭോ​ഗ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: