രാജ്യത്ത് പാചകവാതകത്തിന് വില വീണ്ടും വർധിപ്പിച്ചു. 50 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച അർദ്ധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും.
ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ഡിസംബറിൽ 25 രൂപയാണ് കൂട്ടിയത്.
പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ ആണ്. ഇതിനൊപ്പമാണ് പാചകവാതക വിലയും വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. രാജ്യാന്തരവിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യയിൽ വിലയിൽ മാറ്റം വരുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.