പൗരത്വ ഭേദഗതി വിഷയത്തിൽ സമരം ചെയ്തവർക്കെതിരെ കേസ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് . അടിയന്തര മന്ത്രിസഭായോഗം പിൻവാതിൽ നിയമനം സ്ഥിരപ്പെടുത്താൻ ആണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ യോഗത്തിൽ മുഖ്യമന്ത്രി സ്വകാര്യവൽക്കരണത്തെ വിമർശിച്ചിട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്ന വിമർശനവും രമേശ് ചെന്നിത്തല ഉന്നയിച്ചു. തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്രമോഡിക്ക് മുന്നിൽ നല്ലപിള്ള ചമയാൻ ആണ് മുഖ്യമന്ത്രി ശ്രമിച്ചത് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ യോഗത്തിൽ കറുത്ത മാസ്ക് നിരോധിച്ചുവെന്ന വാർത്തയോടും പ്രതികരണം ഉണ്ടായി. കറുപ്പിനോട് മുഖ്യമന്ത്രിക്ക് എന്താണിത്ര എതിർപ്പ് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു .