Month: February 2021
-
Lead News
നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ എത്തിക്കാന്‍ അമിത്ഷാ: ത്രിപുര മുഖ്യമന്ത്രി
ബിജെപിയെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചശേഷം വിദേശത്തേക്കും എത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പറഞ്ഞതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് കേന്ദ്ര അമിത് ഷായുടെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ അഗര്‍ത്തലയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കവെ അമിത് ഷായുമായി നടത്തിയ സംഭാഷണത്തിലെ വിവരങ്ങളാണ് ബിപ്ലബ് ഇപ്പോള്‍ പുറത്തുവിടുന്നത്. പാര്‍ട്ടിയുടെ നോര്‍ത്തീസ്റ്റ് സോണല്‍ സെക്രട്ടറി അജയ് ജാംവലിനൊപ്പം സംസ്ഥാന ഗസ്റ്റ് ഹൗസില്‍ ഇരിക്കവേയാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞുതെന്ന് ബിപ്ലബ് പറയുന്നു. ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന ജാംവലിന്റെ പ്രസ്താവനയില്‍ ഇനി ശ്രീലങ്കയും നേപ്പാളും കൂടിയുണ്ടെന്നും നമുക്ക് ആ രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയെ വളര്‍ത്തണമെന്നും അമിത്ഷാ പറഞ്ഞുവെന്നും ബിപ്ലവ് വെളിപ്പെടുത്തുന്നു. അതേസമയം, ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപിയെ മാറ്റിയതില്‍ അമിത് ഷായെ ബിപ്ലവ് പുകഴ്ത്തുകയും ബിജെപി ഇത്തവണ വന്‍ വിജയം നേടുമെന്നും…
Read More » -
Lead News
മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് ജാമ്യം
മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 5 ദിവസത്തേക്കാണ് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്. ഉത്തർപ്രദേശ് സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അസുഖബാധിതയായ അമ്മയെ കാണാനാണ് സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹത്രാസ് കേസിലാണ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. ഹത്രാസിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അറസ്റ്റ്.
Read More » -
Lead News
ടൂൾകിറ്റ് കേസിൽ മലയാളി യുവതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ഗ്രേറ്റ ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് മലയാളി യുവതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഡൽഹി പൊലീസാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പരിസ്ഥിതി പ്രവർത്തകയും ബോംബെ ഹൈകോടതി അഭിഭാഷകയുമായ നിഖിത ജേക്കബിനെതിരെ ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിഖിത ഒളിവിലാണെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. നിഖിതയുടെ മലയാളി ബന്ധം സ്ഥിരീകരിച്ചത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. കേസുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകയായ 21കാരി ദിഷ രവിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിഷയെ അഞ്ചുദിവസം പട്യാല കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷം വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് ദിഷക്കെതിരെ എഫ്ഐആർ ചുമത്തിയിരിക്കുന്നത്.
Read More » -
LIFE
ആരാധകർക്കായി ജോഷി സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും…വരുന്നു “പാപ്പൻ “
മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. “പാപ്പൻ “എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. ലേലം, പത്രം, വാഴുന്നോർ, ഭൂപതി എന്നീ ചിത്രങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് “പാപ്പൻ”. സുരേഷ് ഗോപിയും ജോഷിയും അവസാനമായി ഒന്നിച്ചു ചെയ്തത് സലാം കാശ്മീർ ആയിരുന്നു. സുരേഷ്ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് ഗോപി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ,സംഗീതം ജേക്സ്…
Read More » -
LIFE
പുതുമുഖങ്ങളുടെ ഡെഡ് ലൈന്‍ ; റിലീസ് ഫെബ്രുവരി 16ന്
ഫയർ ഫ്രെയിംസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെഡ്‌ലൈൻ. ഫ്ലാറ്റ് നമ്പർ 4ബി, ബാൽക്കണി എന്നീ സിനിമകൾക്ക് ശേഷം കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്യുന്ന മൂന്നാമത് സിനിമയാണ് ഡെഡ്‌ലൈൻ. പ്രണയവും ആകാംഷാഭരിതങ്ങളായ നിമിഷങ്ങളും എല്ലാം കോർത്തിണക്കി നമ്മുടെ സമൂഹത്തിലെ കുറച്ചു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഏതാനും മണിക്കൂറുകൾ നമ്മളെ കൊണ്ട് പോകുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലെനിൻ ജോസഫാണ്. എഡിറ്റിംഗ് ജിതിൻ മനോഹർ നിർവ്വഹിച്ചിരിക്കുന്നു. ഒരു പക്കാ ത്രില്ലർ മൂഡിൽ കഥ പറയുന്ന ഡെഡ്‌ലൈനിൽ അമൃത ടിവിയിലെ ജസ്റ്റ് ഫൺ ചുമ്മാ എന്ന പ്രോഗ്രാമിലൂടെയും ഹാപ്പി വെഡിങ് എന്ന സിനിമയുടെയും ശ്രദ്ധിക്കപ്പെട്ട ഗോപൻ, വിഷ്ണു രവീന്ദ്രൻ, റിയാസ് എം.ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം സുനിൽ സുഗത, ശശി കലിംഗ, കലാശാല ബാബു, ചെമ്പിൽ അശോകൻ, ഗീതാ സലാം, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയ പ്രമുഖരും ഏതാനും പുതുമുഖങ്ങളും വേഷമിടുന്നു. അസ്ത്ര…
Read More » -
Lead News
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ തസ്തികകള്‍ പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തികകള്‍ പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പിഎസ്‌സി നിയമനം നടത്തേണ്ട തസ്തികയുണ്ടോ എന്ന് പരിശോധിക്കുമെന്നും റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ നികത്താത്ത ഒഴിവുകളുണ്ടോയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, വിവിധ വകുപ്പുകളില്‍ നിന്ന് നൂറിലേറെ തസ്തികകള്‍ സ്ഥിരപ്പെടുത്താന്‍ ഉള്ള അപേക്ഷകളാണ് ഇന്നലെ സര്‍ക്കാരിന് ലഭിച്ചത്. അപേക്ഷകള്‍ കൂടിയതോടെ അടുത്ത ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പരിഗണിക്കാനായി മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ കീഴിലെ ചില സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ അപേക്ഷകളും അദ്ദേഹത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മാറ്റിവെച്ചു. അതേസമയം ടൂറിസംവകുപ്പ് അടക്കം താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Read More » -
NEWS
പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിനെ ഉപയോഗിച്ച് യുഡിഎഫ് അക്രമം അഴിച്ചു വിടുന്നുവെന്ന് എ വിജയരാഘവൻ
പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിനെ ഉപയോഗിച്ച് യുഡിഎഫ് അക്രമം അഴിച്ചു വിടുകയാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. സംസ്ഥാനത്ത് അക്രമ സമരങ്ങൾ നടത്താനുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. മാനുഷിക പരിഗണന വച്ചാണ് താൽകാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പിഎസ്‌സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സർക്കാരിന്റെ കാലത്ത് താത്കാലികക്കാരെ നിയമിച്ചിട്ടില്ല. ഇല്ലാത്ത ഒഴിവുകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നും ജോലി നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ നിയമനം നടത്താതിരിക്കുന്നതിൽ ആരും പ്രശ്നമുന്നയിക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആഭാസങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.
Read More » -
Lead News
ഫാസ്ടാഗ് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിര്‍ബന്ധമാക്കുന്നു
കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഫാസ്ടാഗ് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിര്‍ബന്ധമാക്കുന്നു. മൂന്നു തവണയായി നീട്ടിനല്‍കി ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടി തുക ടോള്‍ നല്‍കേണ്ടിവരും. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും പിന്നീട് ജനുവരി ഒന്നു മുതല്‍ എന്നാക്കുകയായിരുന്നു പിന്നീടത് ഫെബ്രുവരി 15ലേക്ക് നീട്ടി. ടോള്‍പ്ലാസയില്‍ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റി ഫിക്കേഷന്‍ സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീന്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം. ആര്‍എഫ്ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം,ഇന്ധന ലാഭം , കടലാസ് രഹിത പേയ്മെന്റ് എന്നിവ…
Read More » -
Lead News
പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ തലക്കടിച്ചു കൊന്നു; മുഖ്യപ്രതി ഗൗതം അറസ്റ്റില്‍
മംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച അര്‍ദ്ധരാത്രി ബ്രഹ്‌മവര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുഡ്ഡയങ്ങാടിക്ക് സമീപം ഹൊസൂരിലാണ് സംഭവം. ഹൊസൂരിലെ നവീന്‍ (43) ആണ് കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മുഖ്യപ്രതിയായ ഗൗതമിനെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്. നവീന്‍ ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഗൗതം നവീനോട് ആവശ്യപ്പെട്ടെങ്കിലും ബന്ധം തുടര്‍ന്നു. ഇതിലുള്ള വൈരാഗ്യം മൂലം ഗൗതമിന്റെ നേതൃത്വത്തിലുള്ള സംഘം നവീനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നവീനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഗൗതം യുവതിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കൂട്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read More » -
LIFE
“പത്രോസിന്റെ പടപ്പുകള്‍” പറവൂരില്‍
ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഫ്സല്‍ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ” പത്രോസിന്റെ പടപ്പുകൾ “എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വടക്കന്‍ പറവൂരില്‍ ഇന്ന് ആരംഭിച്ചു. മരിക്കാര്‍ എന്റര്‍ടെെയ്ന്‍ മെന്റ്സിന്റെ ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്നു. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഒപ്പം,നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-ആഷിക്. എസ്,വസ്ത്രലങ്കാരം- ശരണ്യ ജീബു,എഡിറ്റര്‍- സംഗീത് പ്രതാപ്,മേക്കപ്പ്- സിനൂപ് രാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണൻ എസ് ഉള്ളൂർ,സ്റ്റിൽ-സിബി ചീരൻ ,സൗണ്ട് മിക്സ് – വിഷ്ണു സുജാതൻ, പരസ്യക്കല-യെല്ലോ ടൂത്ത്,പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെല്‍ വരട്ടിപ്പള്ളിയാല്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിബു…
Read More »