Month: February 2021
-
Lead News
തടവുകാരന്‍ ജയില്‍ ചാടി: മണിക്കൂറുകള്‍ക്കകം പിടിയിൽ
വിയ്യൂർ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപ്പെട്ട, ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ എന്ന തടവുകാരനെ ജയില്‍ അധികൃതരുടേയും പോലീസിന്‍റേയും മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പിടിയിലായി. ഇന്ന് (ചൊവ്വാ) പുലര്‍ച്ചെ വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടതും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സഹദേവനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ ജോലിക്കായി നിയോഗിച്ചിരുന്നു. തുടര്‍ന്ന് മെസിലെ മാലിന്യം നിക്ഷേപിക്കാൻ മാലിന്യക്കുഴിക്കടുത്തേക്ക് പോയ സഹദേവൻ അവിടെ നിന്നാണ് രക്ഷപ്പെട്ടത്.
Read More » -
Lead News
കനയ്യ കുമാർ നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി ചർച്ച നടത്തി, ബീഹാറിൽ രാഷ്ട്രീയ മാറ്റത്തിന്റെ സൂചന?
ജെ എൻ യു പോരാളിയും സിപിഐ യുവനേതാവുമായ കനയ്യ കുമാർ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തൻ മന്ത്രി അശോക് ചൗധരിയുമായി ചർച്ച നടത്തി. രഹസ്യമായി നടന്ന ചർച്ച പുറത്തറിഞ്ഞതോടെ രാഷ്ട്രീയ വിവാദമായി. ഇതിന് പിന്നാലെ ജെ ഡി യു വക്താവ് അജയ് അലോക് കനയ്യ കുമാറിനെ ജെ ഡി യുവിലേയ്ക്ക് ക്ഷണിച്ചു. കനയ്യയുമായി നിതീഷിന്റെ വിശ്വസ്തൻ കൂടിക്കാഴ്ച നടത്തിയത് ഞെട്ടിച്ചത് ബിജെപിയെയാണ്.നിതീഷിന്റെ നീക്കത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. പട്നയിലെ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസിൽ കഴിഞ്ഞ ദിവസം ഒരു കയ്യാങ്കളി നടന്നിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിലെ തീപ്പൊരി നേതാവായ കനയ്യ കുമാറിനെ പാർട്ടി ദേശീയ കൗൺസിൽ ശാസിച്ചു.ഇതോടെ കനയ്യ കുമാർ പാർട്ടി നേതൃത്വവുമായി അകന്നു എന്നാണ് വിവരം. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ല എന്നാണ് കനയ്യ കുമാറിന്റെ പക്ഷം. എന്നാൽ ബിജെപി അത് മുഖവിലക്കെടുക്കുന്നില്ല.കനയ്യയെ ഭ്രാന്തൻ എന്നാണ് ബിജെപി മന്ത്രി സുഭാഷ് സിംഗ് വിളിച്ചത്. എതിരാളിയുമായി സഖ്യകക്ഷിയിലെ മുതിർന്ന നേതാവ് ചർച്ച…
Read More » -
NEWS
കെഫോൺ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിഞ്ഞോ ആവോ.. പ്രതിപക്ഷ നേതാവിന് ധനമന്ത്രിയുടെ ട്രോൾ
കെഫോൺ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിഞ്ഞോ ആവോ.. പദ്ധതി നടത്തിപ്പ് ഭെല്ലിനെ ഏൽപ്പിച്ചതിനെതിരെ വലിയ അഴിമതിയാരോപണം അദ്ദേഹം ഉന്നയിച്ചിരുന്നു. തന്റെ ആരോപണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ആകാംക്ഷ അദ്ദേഹത്തിന്റെ അണികളിലെങ്കിലും സ്വാഭാവികമായും ഉണ്ടാകും. ഇന്നത്തെ യാത്രയിലെങ്കിലും നിലപാടു വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രിക്കൽസ് ലിമിറ്റഡിനാണ് കരാർ. ഭെൽ ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണ് എന്നറിയാതെയാണോ അദ്ദേഹം ആരോപണം ഉന്നയിച്ചത് എന്ന സംശയവുമുണ്ട്. ടെൻഡർ വിളിച്ചത് സംസ്ഥാന സർക്കാർ, കരാർ ലഭിച്ചത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്. ഇതിൽ ആർക്ക് എവിടെയാണ് അഴിമതി നടത്താൻ പഴുത് എന്ന് പ്രതിപക്ഷ നേതാവിന് മാത്രം അറിയുന്ന രഹസ്യമാണ്. അത് അദ്ദേഹം പൊതുജനസമക്ഷം പങ്കുവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1531 കോടി രൂപയ്ക്കാണ് കരാർ. ഒമ്പതു വർഷമാണ് സേവന കാലാവധി. ചെലവ് 1531 കോടി. 1168 കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കും 363 കോടി രൂപ മെയിന്റനൻസിനും. 1168 കോടിയുടെ 70 ശതമാനം…
Read More » -
Lead News
കേന്ദ്ര സർക്കാർ അനുകൂല സെലിബ്രിറ്റി ട്വീറ്റുകൾക്ക് പിന്നിൽ ബിജെപി ഐടി സെൽ മേധാവി, അന്വേഷണ വിവരങ്ങൾ പുറത്ത് വിട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
കർഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് രാജ്യാന്തര സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചപ്പോൾ അതിന് സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ മറുപടി പോസ്റ്റ് ഇട്ടതിനു പിന്നിൽ ബിജെപി ഐടി സെൽ മേധാവിയും മറ്റ് 12 പേരുമെന്ന് കണ്ടെത്തൽ. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് ഭേദമായതിന് ശേഷം ഇത് ആദ്യമായാണ് അനിൽ ദേശ്മുഖ് മാധ്യമങ്ങളെ കാണുന്നത്.പോസ്റ്റ് ഇട്ട സെലിബ്രിറ്റികൾ അന്വേഷണ പരിധിയിൽ വരില്ലെന്ന് അനിൽ ദേശ്മുഖ് വ്യക്തമാക്കി. “സെലിബ്രിറ്റികൾ അന്വേഷണ പരിധിയിൽ വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ലത മങ്കേഷ്‌കർജി ദൈവമാണ്. സച്ചിൻ ടെണ്ടുൽക്കറിനെ ലോകം ബഹുമാനിക്കുന്നു. ഈ സെലിബ്രിറ്റികൾ പരപ്രേരണയാൽ ആണോ പോസ്റ്റ് ഇട്ടത് എന്നതിൽ മാത്രമാണ് അന്വേഷണം.”ദേശ്മുഖ് പറഞ്ഞു. “ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത് ബിജെപി ഐടി സെൽ മേധാവിയും 12 പേരുമാണ് ഇതിന് പിന്നിൽ എന്നാണ്.”ദേശ്മുഖ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം ആണ് കേസ് അന്വേഷിക്കുന്നത്. സെലിബ്രിറ്റികളിൽ ആരെയെങ്കിലും സമ്മർദ്ദം ചെലുത്തിയാണോ പോസ്റ്റ് ഇടീപ്പിച്ചത് എന്നതാണ് അന്വേഷിക്കുന്നത്. കേന്ദ്രത്തിന്…
Read More » -
Lead News
സംസ്ഥാനം വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നു;പ്രതിദിനം വാക്‌സിന്‍ എടുക്കുന്നവരുടെ നിരക്ക് 25 ശതമാനത്തില്‍ താഴെ
സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രതിദിനം വാക്‌സിന്‍ എടുക്കുന്നവരുടെ നിരക്ക് 25 ശതമാനത്തില്‍ താഴെ വന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വാര്‍ത്ത പുറത്ത് വരാന്‍ കാരണമായത്. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ സമീപനം സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നു. പോലീസുകാര്‍, അര്‍ധസൈനിക വിഭാഗങ്ങള്‍, പഞ്ചായത്ത് മുനിസിപ്പാലിറ്റി റവന്യൂ ജിവനക്കാര്‍ തുടങ്ങിയ മുന്നണി പോരാളികള്‍ക്കുളള രണ്ടാംഘട്ട വാക്‌സിന്‍ വിതരണം ഇന്നലെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചെങ്കിലും പൂര്‍ത്തീകരിക്കാനായില്ല എന്നത് വളരെ പരാജയമായി കാണുന്നു. ആകെ 14,000 പേര്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം ജില്ലയില്‍ 12-ാം തിയതി 512 പേരാണ് വാക്‌സിന്‍ എടുത്തത്. 13ന് 947 പേരും 14, 15 തിയതീകളില്‍ യഥാക്രമം 300 ഉം 336 ഉം പേരും വാക്‌സിനെടുത്തു. ഇതോടെ ആകെ മൊത്തം 2095 പേരാണ് ജില്ലയില്‍ വാക്‌സിനെടുത്തത്. വാക്‌സിന്‍ സ്വീകരിച്ചതില്‍ രാജ്യത്ത് 12-ാം…
Read More » -
Lead News
കമൽ ഹാസന്റെ പാർട്ടിയിൽ സ്ഥാനാർഥി ആകാൻ 25,000 രൂപ ഫീസ്, അപേക്ഷ ക്ഷണിച്ചു
തമിഴ്നാട്ടിലും പുതുച്ചേരിയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി ആവാൻ ഓൺലൈൻ അപേക്ഷ ക്ഷണിച്ച് കമൽ ഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം.ഫെബ്രുവരി 21 മുതൽ താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം.25,000 രൂപ ആണ് അപേക്ഷാ ഫീസ്. പാർട്ടിയുടെ ആജീവനാന്ത അധ്യക്ഷൻ ആയ കമൽ ഹാസൻ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുകയും തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച തീരുമാനം എടുക്കുകയും ചെയ്യും. പാർട്ടിയ്ക്ക് “ബാറ്ററി ടോർച്ച് “ചിഹ്നം അനുവദിച്ചതായി കമൽ ഹാസൻ അറിയിച്ചു. ലോകസഭ തെരഞ്ഞെടുപ്പിലും ഇത് തന്നെ ആയിരുന്നു ചിഹ്നം. ലോകസഭ തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ പാർട്ടി 3.77% വോട്ട് നേടി. കാലിൽ ഒരു ശാസ്ത്രക്രിയ വന്നത് കൊണ്ട് കുറച്ചു ദിവസമായി വിശ്രമത്തിൽ ആയിരുന്നു കമൽ ഹാസൻ.കഴിഞ്ഞ മാസം വെല്ലൂരിൽ നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തത് കമൽ ഹാസന്റെ പാർട്ടിയ്ക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.അഴിമതി വിരുദ്ധ, സുതാര്യമായ, തൊഴിൽ ഉറപ്പ് നൽകുന്ന, പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സർക്കാർ ആണ് കമൽ ഹാസന്റെ വാഗ്ദാനം. പൊതുജനങ്ങൾക്ക്…
Read More » -
Lead News
രാത്രിയില്‍ വാഹനത്തിന് ഡിം ലൈറ്റ് ഇടാറില്ലേ….എന്നാല്‍ സൂക്ഷിച്ചോളു ഇനി പിടി വീഴും
രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ്ലൈറ്റുകളുടെ പ്രകാശം പലപ്പോഴും അസഹനീയമാണ്. പ്രകാശം കണ്ണില്‍വീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് ഉണ്ടായ അപകടങ്ങളും ധാരാളം. ഇപ്പോഴിതാ അത്തരത്തിലുളളവരെ കുടുക്കാന്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് വാഹനവകുപ്പ്. ലക്‌സ് മീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് ഇത്തരക്കാരെ ഇനി പിടികൂടുക. മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സ്‌ക്വാഡിനാണ് മെഷീന്‍ നല്‍കിയിട്ടുളളത്. 24 വാട്‌സുളള ബള്‍ബുകള്‍ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്‌സില്‍ കൂട്ടാന്‍ പാടില്ല. 12 വാട്‌സുളള ബള്‍ബുകള്‍ 60 മുതല്‍ 65 വാട്‌സിലും കൂടരുത്. ഇതാണ് പുതിയ നിയമം. ഈ നിയമം തെറ്റിച്ച് ലൈറ്റിന്റെ അളവ് കൂട്ടിയാല്‍ ലക്‌സ് മീറ്റര്‍ കുടുക്കും. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുളള ഹാലജന്‍/ എച്ച്/ എല്‍ഇഡി ബള്‍ബുകളാണ് ഘടിപ്പിച്ചിട്ടുളളത്. ആഡംബര വാഹനങ്ങളിലെ ബീം റെസ്ട്രിക്ടര്‍ അഴിച്ചുമാറ്റുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. മോട്ടോര്‍ വാഹന…
Read More » -
NEWS
പൈക്ക് പ്ലേസ് മാർക്കറ്റിലെ ബബ്ബൾ ഗം ചുമർ – അനു കാമ്പുറത്ത്
സീയാറ്റിൽ നഗരത്തിലെ ഒരു പൊതു വിപണിയാണ് പൈക്ക് പ്ലേസ് മാർക്കറ്റ്. 1907 ഓഗസ്റ്റ് 17 ന് ഇത് ആരംഭിച്ചു. അമേരിക്കയിലെ തുടർച്ചയായി പ്രവർത്തിക്കുന്ന ഏറ്റവും പഴയ പൊതു കർഷക വിപണികളിൽ ഒന്നാണ്. വിവിധ തരാം മത്സ്യങ്ങൾ, പഴങ്ങളും പച്ചക്കറികളും, പൂക്കളും,ഭക്ഷണ സാധനങ്ങളും ക്രാഫ്റ്റുകളും കൊണ്ടും പ്രസിദ്ധമാണിയിടം. മൊട്ടു സൂചി പോലും കുത്താൻ ഇടമിലാതെ ആളുകളുടെ തിരക്കാണവിടെ. 10 ദശലക്ഷത്തിലധികം വാർഷിക സന്ദർശകരുള്ള സിയാറ്റിലിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും, ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 33-ാമത്തെ വിനോദ സഞ്ചാര കേന്ദ്രവുമാണ് പൈക്ക് പ്ലേസ് മാർക്കറ്റ്. പൈക്ക് പ്ലേസ് മാർക്കറ്റിൽ 1971 ൽ സ്ഥാപിതമായ ആദ്യത്തെ സ്റ്റാർബക്സ് സ്റ്റോറാണ് പൈക്ക് പ്ലേസ് സ്റ്റാർബക്സ് സ്റ്റോർ. സ്റ്റോർ ഇപ്പോഴും അതിന്റെ ആദ്യകാല രൂപം നിലനിർത്തുന്നു. അവിടുന്ന് കാപ്പി കുടിക്കണമെങ്കിൽ ഒരു 2 മണിക്കൂറെങ്കിലും ലൈനിൽ ക്ഷമയോടെ കാത്തു നിൽക്കണം. ക്ലാമ് ചൗഡർ / കക്ക ഇറച്ചി സൂപ്പ്/ സീഫുഡ് ചൗഡർ അവിടുത്തെ ഒരു ഫേമസ്…
Read More » -
NEWS
ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ പാലിയേക്കര ടോള്‍ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്
ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ പാലിയേക്കര ടോള്‍ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗ് ഇല്ലാതെ നിരവധി വാഹനങ്ങൾ എത്തിയതോടെ ഒരു ലനില്‍ കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. ടോള്‍പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് സമ്പൂര്‍ണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നുമുണ്ട്. കുമ്പളം ടോൾ പ്ലാസയിലും ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നീണ്ട നിരയാണ് ഉള്ളത്.
Read More » -
NEWS
രാഖി കൃഷ്ണയുടെ ” കാമിതം “
പ്രണയം… ഭൂമിയിൽ മാറ്റമില്ലാതെ എന്നും തുടർന്നു കൊണ്ടേയിരിക്കുന്ന മായാ പ്രതിഭാസം. കാലവും രൂപവും മാറിയാലും അന്നും ഇന്നും പ്രണയഭാവത്തിന് ഹരമായി മാറ്റമില്ലാതെ നിലനില്‍ക്കുന്നു. താളാത്മകമായി ഒഴുകുന്ന പുഴ പോലെ ഹൃദയത്തെ ധന്യമാക്കുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് കാലത്തെ അതിജീവിച്ച് ഇന്നും പ്രണയത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്ന കുമാരനാശാന്റെ “കരുണ” പ്രണയ കാവ്യത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു മ്യൂസിക്കൽ വീഡിയോ ആല്‍ബമാണ് ‘കാമിതം’. പദ്മഭൂഷൺ മോഹൻലാൽ, അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവരുടെ ഫേസ്ബുക് പേജിലൂടെ ” കാമിതം ” റിലീസ് ചെയ്തു. രാഖി കൃഷണ വരികള്‍ എഴുതി സംവിധാനം ചെയ്യുന്നു.ഛായാഗ്രഹണവും എഡിറ്റിങ്ങും സുദീപ് ഇ എസ് നിർവ്വഹിക്കുന്നു.വിദ്യാധരന്‍ മാസ്റ്റർ സംഗീതം പകരുന്ന ഈ ആല്‍ബത്തിലെ ഗാനം പിന്നണി ഗായകൻ ലിബിൻ സ്ക്കറിയ ആലപിക്കുന്നു. റോഷൻ ബഷീർ, ഗോപിക അനിൽ, ദേവി ചന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ.സത്യം ഓഡിയോസ് ” കാമിതം ” പ്രേക്ഷരുടെ മുന്നിലെത്തിക്കുന്നു.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Read More »