Lead NewsNEWS

തടവുകാരന്‍ ജയില്‍ ചാടി: മണിക്കൂറുകള്‍ക്കകം പിടിയിൽ

വിയ്യൂർ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപ്പെട്ട, ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ എന്ന തടവുകാരനെ ജയില്‍ അധികൃതരുടേയും പോലീസിന്‍റേയും മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പിടിയിലായി.

ഇന്ന് (ചൊവ്വാ) പുലര്‍ച്ചെ വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടതും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സഹദേവനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ ജോലിക്കായി നിയോഗിച്ചിരുന്നു. തുടര്‍ന്ന് മെസിലെ മാലിന്യം നിക്ഷേപിക്കാൻ മാലിന്യക്കുഴിക്കടുത്തേക്ക് പോയ സഹദേവൻ അവിടെ നിന്നാണ് രക്ഷപ്പെട്ടത്.

Back to top button
error: